അ​മ്മ​യ്ക്ക് ഗ​ര്‍​ഭ​കാലത്തു‍ പ്ര​മേ​ഹമു​ണ്ടെ​ങ്കി​ല്‍ അ​ത് കു​ഞ്ഞി​നെ ആ​യി​രി​ക്കും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക. കാ​ര​ണ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ത​ന്നെ കു​ഞ്ഞി​ന്‍റെ അ​ന​ക്കം പെ​ട്ടെ​ന്ന് നി​ന്നു പോ​കാം. ഇ​ങ്ങ​നെ​യു​ള്ള ഗ​ര്‍​ഭി​ണി​ക​ളെ പ്ര​സ​വ തീ​യ​തി​യ്ക്ക് ര​ണ്ടോ മൂ​ന്നോ ആ​ഴ്ച മു​മ്പു ത​ന്നെ പ്ര​സ​വി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ഒ​രു ഗ​ര്‍​ഭി​ണി​ക്ക് കൊ​ടു​ക്കു​ന്ന അ​ത്ര സ​മ​യം സു​ഖ​പ്ര​സ​വ​ത്തി​നാ​യി കാ​ത്തി​രു​ന്നാ​ല്‍ പ​ല​പ്പോ​ഴും അ​ത് കു​ഞ്ഞി​ന്‍റെ ജീ​വ​നുത​ന്നെ അ​പ​ക​ട​മാ​യി ഭ​വി​ക്കും. മാ​ത്ര​വു​മ​ല്ല ഈ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ല്‍ ഭാ​ര​വും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​കാ​തെ വ​രാം.

ജീ​വി​തരീ​തി​യി​ല്‍ മാറ്റം

ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നീ അ​വ​സ്ഥ​ക​ള്‍​ക്ക് ഒ​രു കാ​ര​ണം സ്ത്രീ​ക​ളു​ടെ ജീ​വി​ത​രീ​തി ത​ന്നെ​യാ​ണ്. ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​ര്‍​ഭ​കാ​ല​ത്ത് വ​രാ​വു​ന്ന അ​വ​സ്ഥാ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​വ.

ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന സി​സേ​റി​യ​ന്‍ കു​റ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍ അ​വ​രു​ടെ ജീ​വി​തരീ​തി​യി​ല്‍ ത​ന്നെ വ്യ​ത്യാ​സം വ​രു​ത്ത​ണം.

ഫാ​സ്റ്റ് ഫു​ഡ് സ്റ്റൈലും ദു​ര്‍​മേ​ദ​സും

ഗ​ര്‍​ഭി​ണി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പൂ​ര്‍​ണമാ​യ അ​വ​ബോ​ധം ഉ​ണ്ടാ​ക​ണം. ഫാ​സ്റ്റ് ഫു​ഡ് സം​സ്‌​കാ​ര​വും ദു​ര്‍​മേ​ദ​സും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം സി​സേ​റി​യ​ന്‍ നി​ര​ക്ക് കൂ​ടി​ത്ത​ന്നെ​യി​രി​ക്കും.


സുഖപ്രസവത്തിന്

ഇ​ടു​പ്പെ​ല്ലി​ന്‍റെ വ്യാ​പ്തി​യും ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഭാ​ര​വും ഒ​രു സു​ഖ​പ്ര​സ​വം ന​ട​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കുവ​ഹി​ക്കു​ന്നു. ഒ​രു സാ​ധാ​ര​ണ പ്ര​സ​വം ന​ട​ക്കു​ന്ന​തി​ന് ഇ​ടു​പ്പെ​ല്ലി​ന്‍റെ അ​ള​വും അ​തി​നു ചു​റ്റു​മു​ള്ള പേ​ശി​ക​ളു​ടെ അ​യ​വും നിർണായക ഘ​ട​ക​മാ​ണ്.

കൗ​മാ​ര​പ്രാ​യം തു​ട​ങ്ങി തു​ട​ര്‍​ച്ച​യാ​യി ചെ​യ്യു​ന്ന ശാ​രീ​രി​ക വ്യാ​യാ​മം ഇ​തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

വ്യായാമക്കുറവും സിസേറിയനും തമ്മിൽ?

ടി​വി, മൊ​ബൈ​ല്‍ എ​ന്നി​വ​യ്ക്ക് മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ ഒ​ഴി​വു​സ​മ​യം ക​ഴി​ച്ചു കൂ​ട്ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യും താ​ത്പ​ര്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ കു​മാ​രി​മാ​രും സ്ത്രീ​ക​ളും.

വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ങ്കി​ല്‍

അ​ത് പേ​ശി​ക​ളേ​യും ഇ​ടു​പ്പെ​ല്ലി​നെ​യു​മൊ​ക്കെ ബാ​ധി​ക്കും. ഇ​ടു​പ്പെ​ല്ലി​ന്‍റെ വ്യാ​പ്ത​വും അ​യ​വു​മൊ​ക്കെ സു​ഖ​പ്ര​സ​വ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

വ്യാ​യാ​മ​ക്കു​റ​വി​നൊ​പ്പം ഫാ​സ്റ്റ് ഫു​ഡി​ന്‍റെ​യും അ​ധി​ക ക​ലോ​റി​ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും അ​തി​പ്ര​സ​രം കൂ​ടി​യാ​കു​മ്പോ​ള്‍ അ​മ്മ​യ്ക്കും കു​ഞ്ഞി​നും ഭാ​രം കൂ​ടാം. ഇ​തും സി​സേ​റി​യ​ന് ഒ​രു കാ​ര​ണ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ലക്ഷ്മി അമ്മാൾ
ക​ൺ​സ​ൾ​ട്ടന്‍റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം