ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
Tuesday, July 30, 2024 5:20 PM IST
ലൈംഗിക സംതൃപ്തിയാണ് ഒന്നിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ ഇഴബന്ധം ചേര്ത്തുനിര്ത്തുന്നതിലെ ഒരു പ്രധാന സംഗതി. ആരോഗ്യകരമായ ലൈംഗിക ജീവിതത്തില്‍ ശ്രിദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലൈംഗിക ജീവിതം താറുമാറാകും, ബന്ധങ്ങള്‍ ഉലയാന്‍ വരെ കാരണമായേക്കും...
ജങ്ക് ഫുഡ്, ഉപ്പ്
നിങ്ങള്‍ ജങ്ക് ഫുഡ് ധാരാളം കഴിക്കുന്നവരാണെങ്കില്‍ അത് ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ജങ്ക് ഫുഡ് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര, ട്രാന്‍സ് ഫാറ്റ് തുടങ്ങിയവ നിറയ്ക്കുന്നു.
ഇത് നിങ്ങളുടെ രക്തയോട്ടം മന്ദഗതിയിലാക്കുകയും ലൈംഗിക കരുത്ത് ക്ഷയിപ്പിക്കുകയും ചെയ്യും. ജങ്ക് ഫുഡ് ഒഴിവാക്കി ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, സസ്യ അധിഷ്ഠിത പ്രോട്ടീന്‍ എന്നിവ കഴിച്ചാല്‍ ലൈംഗികതയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.
അതുപോലെ ഉപ്പിട്ട ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. ഇത് നിങ്ങളുടെ ലിബിഡോ കുറയ്ക്കും. ലൈംഗിക കരുത്തിനെ പ്രതികൂലമായി ബാധിക്കും.
ഉത്കണ്ഠ, തിരക്ക്
നിരന്തരമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടെങ്കില്‍ അതും നിങ്ങളുടെ ലൈംഗിക ജീവിതത്തിനു പ്രശ്നമാണ്. ശരീരത്തില്‍ ദീര്‍ഘകാലത്തേക്ക് സ്ട്രെസ് ഹോര്‍മോണുകള്‍ നിറയുമ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം ഇല്ലാതാകും.
അതുപോലെ ജീവിതം തിരക്കേറിയതാകുമ്പോള്‍, ചിലപ്പോള്‍ നിങ്ങളുടെ പട്ടികയില്‍ നിന്ന് ലൈംഗികത അറിയാതെ ഒഴിവായിപ്പോകും. ബന്ധത്തിലെ അടുപ്പത്തിന് ലൈംഗികതയ്ക്കു മുന്‍ഗണന നല്‍കണം.
മാത്രല്ല, സ്ഥിരമായി ഒരു രീതി അല്ലാതെ വ്യത്യസ്ഥമായ കാര്യങ്ങള്‍ പങ്കാളിയുടെ സമ്മതത്തോടെ പരീക്ഷിക്കാവുന്നതാണ്. ഇത് കൂടുതല്‍ ആസ്വാധ്യതയും ഉത്കണ്ഠ, തിരക്ക് എന്നിവയ്ക്ക് പ്രതിവിധിയുമാകും.
സംസാരിക്കുക, ആത്മവിശ്വാസം
ലൈംഗിക ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് പരസ്പരം മനസ് തുറന്നു സംസാരിക്കുക. നിങ്ങളുടെ ശരീരത്തെക്കുറിച്ച് സ്വയം ആത്മവിശ്വാസം ഉണ്ടായിരിക്കുക.
അതുപോലെ പങ്കാളിക്ക് ആത്മവിശ്വാസം നല്‍കുക. ശാരീരികമായി കുറ്റപ്പെടുത്താതിരിക്കുക. അത് വണ്ണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ.
മദ്യം, സിഗരറ്റ്, ഉറക്കം
മദ്യത്തിന്റെ അമിത ഉപയോഗം കിടപ്പുമുറിയില്‍ നിങ്ങളെ ഇല്ലാതാക്കും, പ്രത്യേകിച്ച് പുരുഷന്മാര്ക്ക്. അതുപോലെ കൃതയമായ ഉറക്കവും ആരോഗ്യകരമായ ലൈംഗികതയ്ക്ക് അഭികാമ്യമാണ്.
നിങ്ങള്‍ ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ലിബിഡോ നഷ്ടപ്പെടാം. കൂടുതല്‍ ഉറക്കം ലഭിക്കുന്ന സ്ത്രീകള്‍ മെച്ചപ്പെട്ട ലൈംഗികബന്ധം പുലര്‍ത്തുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പുകവലി നിങ്ങളുടെ ആരോഗ്യത്തെ പലവിദത്തില് ദോഷകരമായി ബാധിക്കും. അതില്‍ ലൈംഗികതയും ഉള്‍പ്പെടും. പുകവലി ലൈംഗിക ആഗ്രഹം കുറയ്ക്കും.
പുകയിലയിലെ രാസവസ്തുക്കള്‍ രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഇത് പുരുഷന്മാര്ക്കു ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.