ലൈം​ഗി​ക​മാ​യ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ഉ​ണ​ര്‍​വേ​കാ​നും ക​രു​ത്തേ​കാ​നും ന​മ്മ​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍​ക്കു സാ​ധി​ക്കും. ലൈം​ഗി​ക ക​രു​ത്തും സ​മ​യ ദൈ​ര്‍​ഘ്യ​വും ആ​ഹാ​ര​ത്തി​ലൂ​ടെ നേ​ടു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ വി​വാ​ഹ​ബ​ന്ധ​ങ്ങ​ള്‍​ക്ക് ന​ല്ല​ത്.

ലൈം​ഗി​ക താ​ത്പ​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ ഏ​തെ​ല്ലാ​മെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മോ? ഇ​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട​തൊ​ന്നു​മി​ല്ല. വാ​ള്‍​ന​ട്ട്, ചീ​ര, മ​ത്ത​ങ്ങ വി​ത്തു​ക​ള്‍ തു​ട​ങ്ങി​യ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ങ്ങ​ള്‍ ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​ണ്.

മ​ദ്യം, വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ലൈം​ഗി​ക ഉ​ണ​ര്‍​വി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്നും ഇ​തോ​ടൊ​പ്പം സൂ​ചി​പ്പി​ക്കു​ന്നു. ലൈം​ഗി​ക ഉ​ണ​ര്‍​വും ക​രു​ത്തും ന​ല്‍​കു​ന്ന ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

ന​ട്‌​സ്, മ​ത്ത​ങ്ങ വി​ത്ത്

പി​സ്ത, നി​ല​ക്ക​ട​ല, ക​ശു​വ​ണ്ടി, വാ​ള്‍​ന​ട്ട് തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം ന​ട്‌​സും ലൈം​ഗി​ക ഉ​ണ​ര്‍​വി​ന് ഗു​ണ​ക​ര​മാ​ണ്. ഇ​തി​ല്‍ അ​മി​നോ ആ​സി​ഡാ​യ എ​ല്‍-​അ​ര്‍​ജി​നൈ​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് നൈ​ട്രി​ക് ഓ​ക്‌​സൈ​ഡാ​യി പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ടു​ക​യും ഇ​ത് ധ​മ​നി​ക​ളെ വ​ഴ​ക്ക​മു​ള്ള​താ​ക്കു​ക​യും ലൈം​ഗി​ക അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

അ​തോ​ടെ ലൈം​ഗി​ക ഉ​ണ​ര്‍​വും ക​രു​ത്തും ല​ഭി​ക്കും. അ​തു​പോ​ലെ മ​ത്ത​ങ്ങ വി​ത്തു​ക​ള്‍ സി​ങ്കി​ന്‍റെ മി​ക​ച്ച ഉ​റ​വി​ട​മാ​ണ്. ഇ​ത് പു​രു​ഷ​ന്മാ​രി​ല്‍ ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ വ​ര്‍​ധി​പ്പി​ക്കും.

മ​ത്ത​ങ്ങ വി​ത്തു​ക​ള്‍ ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മ​റ്റ് നി​ര​വ​ധി അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ നി​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യും മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​വും വ​ര്‍​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.

അ​വോ​ക്കാ​ഡോ, ചോ​ക്ലേ​റ്റ്

അ​വോ​ക്കാ​ഡോ, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ​യും ലൈം​ഗി​ക ഉ​ണ​ര്‍​വി​ന് ഉ​ത്ത​മ​മാ​ണ്. വി​റ്റാ​മി​ന്‍ ബി 6, ​ഫോ​ളി​ക് ആ​സി​ഡ് എ​ന്നി​വ അ​വോ​ക്കാ​ഡോ​യി​ല്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ലി​ബി​ഡോ വ​ര്‍​ധി​പ്പി​ക്കു​ന്ന പ്രോ​ലാ​ക്റ്റി​നെ നി​യ​ന്ത്രി​ക്കാ​നും വി​റ്റാ​മി​ന്‍ ബി 6 ​സ​ഹാ​യി​ക്കു​ന്നു.

അ​തോ​ടെ ലൈം​ഗി​ക​ത​യ്ക്ക് ക​രു​ത്തു ല​ഭി​ക്കും. ചോ​ക്ലേ​റ്റ് ഇ​ത് ത​ല​ച്ചോ​റി​ലെ സെ​റോ​ടോ​ണി​ന്‍, ഡോ​പാ​മൈ​ന്‍ എ​ന്നി​വ​യു​ടെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കും. സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്ക് അ​യ​വു​വ​രു​ക​യും ലൈം​ഗി​ക​ത​യ​ട​ക്ക​മു​ള്ള വൈ​കാ​രി​ക​ത​യെ ഇ​ത് ഉ​ണ​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു.


ത​ണ്ണി​മ​ത്ത​ന്‍, വാ​ഴ​പ്പ​ഴം, കാ​പ്‌​സി​ക്കം

ശ​രീ​ര​ത്തി​ല്‍ അ​മി​നോ ആ​സി​ഡു​ക​ളും അ​ര്‍​ജി​നൈ​നും പു​റ​ത്തു​വി​ടു​ന്ന സി​ട്രു​ലി​ന്‍ ഇ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​ര്‍​ജി​നൈ​ന്‍. ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും.

അ​തു​പോ​ലെ ക​രു​ത്തും ദൈ​ര്‍​ഘ്യ​വു​മു​ള്ള ലൈം​ഗി​ക​ത​യ്ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​ക​മാ​ണ് പൊ​ട്ടാ​സ്യം. ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ളി​ലൊ​ന്നാ​ണ് വാ​ഴ​പ്പ​ഴം. ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ബ്രോ​മെ​ലൈ​നും അ​വ​യി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​പ്‌​സി​ക്കം മെ​റ്റ​ബോ​ളി​സം വ​ര്‍​ധി​പ്പി​ക്കു​ക​യും എ​ന്‍​ഡോ​ര്‍​ഫി​നു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​ത് വി​യ​ര്‍​പ്പി​നും ഹൃ​ദ​യ​മി​ടി​പ്പ് വ​ര്‍​ധി​ക്കാ​നും വ​ഴി​തെ​ളി​ക്കും. അ​തോ​ടെ ര​ക്ത​ചം​ക്ര​മം വ​ര്‍​ധി​ക്കും.

ലൈം​ഗി​ക പ്രേ​ര​ണ​യ്ക്ക് ഇ​ത് വ​ഴി​തെ​ളി​ക്കും. മാ​ത്ര​മ​ല്ല, സ്ത്രീ ​കാ​മാ​സ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി ​ഇ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

മു​ത്തു​ച്ചി​പ്പി, വെ​ളു​ത്തു​ള്ളി, സ്പി​നാ​ച്ച്

പു​രു​ഷ-​സ്ത്രീ ശ​രീ​ര​ത്തി​ലെ ലൈം​ഗി​ക ഹോ​ര്‍​മോ​ണു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന ഡി-​അ​സ്പാ​ര്‍​ട്ടി​ക് ആ​സി​ഡ്, എ​ന്‍-​മെ​ഥൈ​ല്‍-​ഡി-​അ​സ്പാ​ര്‍​ട്ടേ​റ്റ് എ​ന്നീ ര​ണ്ട് അ​മി​നോ ആ​സി​ഡു​ക​ള്‍ മു​ത്തു​ച്ചി​പ്പി​ക​ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്നു.

ലൈം​ഗി​ക​ത​യെ വേ​റെ ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ മു​ത്തു​ച്ചി​പ്പി​ക​ള്‍​ക്കു സാ​ധി​ക്കു​മെ​ന്നു ചു​രു​ക്കം. അ​തു​പോ​ലെ വെ​ളു​ത്തു​ള്ളി ശ​ക്ത​മാ​യ ഉ​ദ്ധാ​ര​ണ​ത്തി​നും വ​ര്‍​ധി​ച്ച കാ​മാ​സ​ക്തി​ക്കും സ​ഹാ​യ​ക​മാ​ണ്.

കാ​ര​ണം, ര​ക്ത​ചം​ക്ര​മ​ണം ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ​ജീ​വ സം​യു​ക്ത​മാ​യ അ​ല്ലി​സി​ന്‍ വെ​ളു​ത്തു​ള്ളി​യി​ല്‍ ധാ​രാ​ള​മു​ണ്ട്. പോ​ഷ​ക​സ​മ്പ​ന്ന​മാ​യ ഇ​ല​ക്ക​റി വി​ള​യാ​ണ് പാ​ല​ക്ക് അ​ഥ​വാ ഇ​ന്ത്യ​ന്‍ സ്പി​നാ​ച്ച്.

മ​ഗ്‌​നീ​ഷ്യ​ത്താ​ല്‍ സ​മ്പ​ന്ന​മാ​യ സ്പി​നാ​ച്ച് ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ വീ​ക്കം കു​റ​യ്ക്കു​ന്ന​തി​നും ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണ്. ഇ​ത് നി​ങ്ങ​ളു​ടെ ലി​ബി​ഡോ​യും ലൈം​ഗി​ക താ​ത്പ​ര്യ​വും വ​ര്‍​ധി​പ്പി​ക്കും.