അ​ൾ​ട്രാ സോ​ഫ്റ്റ്, സൂ​പ്പ​ർ സോ​ഫ്റ്റ് എ​ന്നി​ങ്ങ​നെ​യും ‌ടൂ​ത്ത് ബ്ര​ഷ് ല​ഭ്യ​മാ​ണ്. ബ്ര​സി​ൽ​സു​ക​ളു​ടെ ക​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ങ്ങ​നെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഫ്റ്റ് : 0.007 inch (0.2 mm), മീ​ഡി​യം : 0.012 inch ( 0.3 mm), ഹാ​ർ​ഡ് : 0.014 inch (0.4 mm).

സോ​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ബ്ര​ഷ് കൃ​ത്യ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മോ​ണ​യി​ലും പ​ല്ലു​ക​ളി​ലും പ​റ്റി​പ്പി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും.

എ​ന്നാ​ൽ അ​മി​ത ബ​ലം കൊ​ടു​ത്ത് ബ്ര​ഷ് ചെ​യ്യു​ന്ന​തു​വ​ഴി നാ​രു​ക​ൾ വ​ള​ഞ്ഞു പോ​കാ​നും ബ്ര​ഷ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

മൂ​ന്നു നാ​ലു​മാ​സം വ​രെ

കൃ​ത്യ​മാ​യ രീ​തി​യി​ലും ബ​ല​ത്തി​ലും ബ്ര​ഷ് ചെ​യ്താ​ൽ ബ്ര​ഷ് മൂ​ന്നു നാ​ലു​മാ​സം വ​രെ ഉ​പ​യോ​ഗി​ക്കാം. അ​തി​നു​ശേ​ഷം പു​തി​യ ബ്ര​ഷ് വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​ണം.

നാ​രു​ക​ളു​ടെ ബ​ലം കു​റ​യു​ക​യും അ​ടി​യി​ൽ അ​ഴു​ക്ക് അ​ടി​ഞ്ഞു കൂ​ടു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി ബ്ര​ഷ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ത്തീ​രു​ന്നു.

കൂ​ടു​ത​ൽ​കാ​ലം ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​യി തോ​ന്നാം. പ​ക്ഷേ, ഉ​ദ്ദേ​ശി​ക്കു​ന്ന ഗു​ണ​വും ഫ​ല​വും വൃ​ത്തി​യും കി​ട്ടി​ല്ല.

മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്

സാ​ധാ​ര​ണ ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ബ്ര​ഷും മാ​നു​വ​ൽ ട്രൂ​ത്ത് ബ്ര​ഷി​ന്‍റെ ഗ​ണ​ത്തി​ൽ പെ​ടു​ന്ന​താ​ണ്.


ഇ​ല​ക്ട്രി​ക്/​പ​വ​ർ ടൂ​ത്ത് ബ്ര​ഷ്

ഇ​ത് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​ന്‍റെ അ​ഗ്ര ഭാ​ഗം മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ്. മി​ക്ക​വ​യി​ലും ഹെ​ഡ്‌ 180°ക​റ​ങ്ങി തി​രി​ച്ചു വ​രു​ന്ന രീ​തി​യി​ലാ​ണ് ഈ ​ബ്ര​ഷു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഗു​ണം ഇ​തി​ൽ ന​മു​ക്ക് അ​മി​ത​മാ​യ ബ​ലം പ്ര​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നു​ള്ള​താ​ണ്.

അ​മി​ത​ബ​ലം വേ​ണ്ട

ബ്ര​ഷി​ൽ അ​മി​ത​മാ​യ ബ​ലം കൊ​ടു​ത്ത് പ​ല്ലു തേ​യ്ക്കു​ന്ന​ത് പ​ല്ലി​ന്‍റെ തേ​യ്മാ​ന​ത്തി​നും ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​ത്ത​രം ശീ​ല​മു​ള്ള​വ​ർ​ക്ക് പ​വ​ർ​ബ്ര​ഷ് വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

അ​തു​പോ​ലെ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്താ​ൽ പ​ല്ലു തേ​ക്കേ​ണ്ടി​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കും ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

തി​മ്പി​ൾ ബ്ര​ഷ്

കൈ​യു​റ രൂ​പ​ത്തി​ലു​ള്ള ബ്ര​ഷാ​ണി​ത്. ഇ​തി​ൽ ചെ​റി​യ ഹെ​ഡും ബ്ര​സി​ൽ​സും ചേ​ർ​ത്തി​ട്ടു​ണ്ടാ​വും.

* മാ​താ​പി​താ​ക്ക​ൾ​ക്ക് വി​ര​ലി​ൽ ഇ​ട്ടു​കൊ​ണ്ട് കു​ട്ടി​യു​ടെ പ​ല്ല് ബ്ര​ഷ് ചെ​യ്യി​പ്പി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള ഡി​സൈ​നാ​ണ് ഇ​തി​ന്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) - 9447219903.