വേ​ന​ൽ​ക്കാ​ല​ത്ത് വ്യാ​പി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ചെ​ങ്ക​ണ്ണ്.​ അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ൽ വ​ലി​യ ചി​കി​ത്സ​യൊ​ന്നും കൂ​ടാ​തെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല രോ​ഗം വ​രാ​തി​രി​ക്കാ​നും പ​ക​രാ​തി​രി​ക്കാ​നും കൂ​ടി സാ​ധ്യ​ത​യു​ണ്ട്.​ മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ രോ​ഗ​മു​ള്ള​യാ​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ക​ണ്ണി​ന് ചു​വ​പ്പു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ളും...

മ​റ്റ് പ​ല ശാ​രീ​രി​ക രോ​ഗ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചും ക​ണ്ണി​ന്‍റെ ത​ന്നെ ചി​ല കു​ഴ​പ്പ​ങ്ങ​ൾ കാ​ര​ണ​വും കാ​ലാ​വ​സ്ഥാ​ജ​ന്യ​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ക​ണ്ണി​ൽ ചു​വ​പ്പ് വ​രാം. ​ക​ണ്ണി​ന് ചു​വ​പ്പു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ളും ചെ​ങ്ക​ണ്ണാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​ത്. ​കാ​ഴ്ച​യ്ക്ക് സാ​ധാ​ര​ണ​യാ​യി ഒ​രു ത​ക​രാ​റു​മു​ണ്ടാ​ക്കാ​ത്ത, താ​ര​ത​മ്യേ​ന ദോ​ഷം കു​റ​ഞ്ഞ ഒ​ന്നാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന ചെ​ങ്ക​ണ്ണ്. എ​ന്നാ​ൽ, വേ​ഗ​ത്തി​ൽ പ​ക​രു​മെ​ന്ന​തി​നാ​ൽ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.

ലക്ഷണങ്ങൾ

ക​ൺ​പോ​ള​ക​ളു​ടെ അ​ക​ത്തും കൃ​ഷ്ണ​മ​ണി​ക്ക് ചു​റ്റി​ലു​മു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ത​ടി​ച്ച് ന​ല്ല ചു​വ​പ്പു​നി​റ​ത്തി​ൽ കാ​ണും. വേ​ദ​ന​യും ക​ണ്ണി​ൽ നി​ന്നു വെ​ള്ളം വ​രി​ക​യും പ്ര​കാ​ശ​ത്തി​ലേ​ക്ക് നോ​ക്കാ​നു​ള്ള പ്ര​യാ​സ​വും രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ക​ണ്ണ് പീ​ള നി​റ​ഞ്ഞ് മൂ​ടി​ക്കെ​ട്ടി​യു​മി​രി​ക്കുന്ന അവസ്ഥ‌യുമാ ണ് പ്രധാന ലക്ഷണങ്ങൾ.

ക​ണ്ണി​ൽ വീ​ക്കം കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക്

ക​ണ്ണി​ൽ വീ​ക്കം കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് വേ​ദ​ന കു​റ​വും ചൊ​റി​ച്ചി​ൽ കൂ​ടു​ത​ലു​മാ​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള​വ​ർ ക​ണ്ണി​ൽ ത​ണു​പ്പു​ള്ള മ​രു​ന്നു​ക​ൾ ഒ​ഴി​ക്കു​ന്ന​തും ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​തും ത​ണു​ത്ത​വ ക​ഴി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​തു​പോ​ലെ ക​ണ്ണി​ൽ നീ​രു​വ​ന്ന് വീ​ർ​ത്ത​ത് പോ​ലെ​യി​ല്ലെ​ങ്കി​ൽ ക​ണ്ണി​ന് കു​ളി​ർ​മ ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

പകരുന്ന വഴികൾ

രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന തൂ​വാ​ല, തോ​ർ​ത്ത്, മ​റ്റു വ​സ്ത്ര​ങ്ങ​ൾ, ത​ല​യ​ിണ, പാ​ത്ര​ങ്ങ​ൾ, ക​ണ്ണ​ട, മൊ​ബൈ​ൽ ഫോ​ൺ, കീ​ബോ​ർ​ഡ്, ലാ​പ്ടോ​പ്പ്, റി​മോ​ട്ട് ക​ണ്ട്രോ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാം.​ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നാ​യി ഒ​രാ​ഴ്ച​യോ​ളം ശ്ര​ദ്ധി​ക്ക​ണം.​


പ്ര​ത്യേ​കി​ച്ചും പൊ​തു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ആ​ൾ​ക്കാ​ർ കൂ​ടു​ന്ന യോ​ഗ​ങ്ങ​ളി​ലും കോ​ളേ​ജി​ലോ സ്കൂ​ളി​ലോ പോ​കാ​തി​രി​ക്കു​ക​യും വേ​ണം.​ പൊ​ടി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നും ക​ണ്ണി​ലേ​യ്ക്ക​ടി​ക്കു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നും വ​ലുപ്പമു​ള്ള ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

ഇതൊന്നും അരുത്

ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക​യോ ന​ല്ല പ്ര​കാ​ശ​മു​ള്ള വ​സ്തു​ക്ക​ളി​ലേ​ക്ക് നോ​ക്കു​ക​യോ വെ​യി​ൽ കൊ​ള്ളു​ക​യോ ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യോ അ​ധി​കം എ​രി​വും ചൂ​ടും പു​ളി​യു​മു​ള്ള​വ ക​ഴി​ക്കു​ക​യോ ചെ​യ്യ​രു​ത്.

ചികിത്സ

രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ത​ന്നെ ക​ണ്ണ് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ആ​യു​ർ​വേ​ദ തു​ള്ളി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​ണം. ഉ​ച്ച​യ്ക്കും രാ​ത്രി​യും ക​ണ്ണി​ൽ മ​രു​ന്ന് ഒ​ഴി​ക്കേ​ണ്ട​തി​ല്ല.​ മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ തു​ള്ളി വീ​തം ഇ​റ്റി​ക്ക​ണം. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ മാ​ത്രം മ​തി​യാ​കും ചെ​ങ്ക​ണ്ണ് ശ​മി​പ്പി​ക്കു​ന്ന​തി​ന്. എ​ന്നാ​ൽ, സ്വ​യം ചി​കി​ത്സ​യി​ലൂ​ടെ ചെ​ങ്ക​ണ്ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്കും മാ​റാം.

ചെ​ങ്ക​ണ്ണ് പി​ടി​പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ എ​രി​വും പു​ളി​യും ഉ​പ്പും ചൂ​ടും മാം​സാ​ഹാ​ര​വും കു​റ​യ്ക്കു​ക. ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന വി​ധം ഭ​ക്ഷ​ണം ക​ഴി​ക്കു​ക.​ രോ​ഗ​മു​ള്ള​വ​രി​ൽ നി​ന്ന് അ​ക​ന്നി​രി​ക്കു​ക,തു​ള​സി​യി​ല​യു​ടെ നീ​ര് ക​ണ്ണി​ലൊ​ഴി​ക്കു​ക എ​ന്നി​വ കൂ​ടി ശ്ര​ദ്ധി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481