പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നത്...
Monday, February 7, 2022 3:38 PM IST
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു.
പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. സാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്.
മൂത്രതടസം, അണുബാധ
പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്. സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും. പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രനാളിയെ ഞെരുക്കുമ്പോള്‍ മൂത്ര തടസം ഉണ്ടാകും. മൂത്രാശയത്തില്‍ മൂത്രം കെട്ടിക്കിടന്ന് അണുബാധയ്ക്കു കാരണമാകാം,
മൂത്രസഞ്ചിയില്‍ കല്ലുകളുണ്ടാകാനും സാധ്യത കൂടുതലാണ്. മൂത്രാശയത്തില്‍ കെട്ടിക്കിടക്കുന്ന മൂത്രം അണുബാധയ്ക്കു കാരണമാകുന്നു. കിഡ്നിയിൽ അണുബാധയ്ക്കും കാരണമാകുന്നു. ചിലപ്പോള്‍ വൃക്ക പരാജയവും സംഭവിക്കാം.
പ്രോസ്റ്റേറ്റ് കൂടുതല്‍ വലുതായാൽ
പ്രോസ്റ്റേറ്റ് പുരുഷന്മാരില് മാത്രം കാണപ്പെടുന്ന ഗ്രന്ഥിയാണ്. 10-20 ഗ്രാമോളം ഭാരമുള്ള പ്രോസ്റ്റേറ്റിന് മൂന്നു സെന്റി മീറ്ററിലധികം നീളം വരും. പ്രോസ്റ്റേറ്റ് കൂടുതല്‍ വലുപ്പം വച്ചാല്‍ ശുക്ലത്തിന്റെ ഉല്പാദനം കുറയുവാനും, സ്ഖലനം ഉണ്ടാകാതെ വരികയും ചെയ്യും. ഇത് ലൈംഗികമായ ബലക്കുറവിന് കാരണമാകും. ഈ ഘട്ടത്തില്‍ ഹോമിയോപ്പതി മരുന്നു കഴിക്കുകയാണെങ്കില്‍ പ്രോസ്റ്റേറ്റിന്റെ വലുപ്പം കുറയ്ക്കാം. ലൈംഗിക ബലക്കുറവും കുറയ്ക്കാനാവും.
പ്രോസ്റ്റേറ്റ് വീക്കം - ലക്ഷണങ്ങൾ
മൂത്രം വരാന്‍ താമസം, കൂടുതല്‍ തവണ മൂത്രം ഒഴിക്കണം എന്ന തോന്നല്‍, മൂത്രം ഒഴിക്കുമ്പോള്‍ ശക്തി കുറഞ്ഞുപോകുക, മൂത്രം പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരിക, മൂത്രം ഒഴിക്കുമ്പോള്‍ അസഹ്യവേദന, മൂത്രം ഒഴിച്ചുകഴിഞ്ഞു വീണ്ടും ഒഴിക്കണമെന്ന തോന്നല്‍, മൂത്രം ഒഴിച്ചുകഴിഞ്ഞ ശേഷവും മൂത്രം ഇറ്റിറ്റുവീഴുക എന്നിവയാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ലക്ഷണങ്ങൾ.
ലൈംഗിക ശുചിത്വം
മൂത്രനാളിയുടെയും ലൈംഗികാവയവങ്ങളുടെയും ശുചിത്വം പ്രധാനമാണ്. പ്രോസ്റ്റേറ്റ് അണുബാധകള്‍ കൂടെക്കൂടെ വരുന്നവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. മൂത്രം ദീര്‍ഘനേരം പിടിച്ചു വയ്ക്കുക, വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, തെറ്റായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട് അണുബാധ ഉണ്ടാകാം.
പ്രോസ്റ്റേറ്റ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ചുവന്ന മാംസം, ബീഫ്, പന്നിമാംസം, മാട്ടിറച്ചി, സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. കൂടുതല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കുക. മൂത്രം കൂടുതല്‍ സമയം പിടിച്ചുവയ്ക്കാതിരിക്കുക. ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക. ലൈംഗികാവയവങ്ങളുടെ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധിക്കുക.
അള്‍ട്രാ സൗണ്ട് സ്കാന്‍
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ (P.S.A. TEST) ഒരു രക്ത പരിശോധനയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് P.S.A. അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്താല്‍ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടോ എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം.
ഹോമിയോപ്പതിയുടെ ജര്‍മ്മന്‍ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഫലപ്രദമായി പ്രോസ്റ്റേറ്റ് വീക്കം ചികിത്സിച്ച് ഭേദപ്പെടുത്താം.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409