ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
Thursday, December 2, 2021 2:05 PM IST
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടുവരുന്ന ഒമിക്രോൻ അഥവാ സൂപ്പർ മ്യൂട്ടന്റ് കോവിഡ് 19(Super Mutant Covid19) എന്നത്.
ഒമിക്രോൺ
ഇന്ത്യൻ വകഭേദത്ത ഡെൽറ്റ (Delta) എന്നും യുകെ വകഭേദത്തെ ആൽഫ (Alpha) എന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചപ്പോൾ സാംസ്കാരികപരമായി ഒരുപാട് മുദ്രകുത്തലുകൾ ഉണ്ടാവാൻ ഇടയായി. അതിനാൽ ഗ്രീക്ക് അക്ഷരമാലയിലെ 15 ാം അക്ഷരമായ Omicron എന്ന പദം ഈ വകഭേദത്തിനായി സൂചിപ്പിക്കുന്നു. B.1.1.529 എന്ന ഈ വകഭേദം ഗൗട്ടെണ്ട് പ്രവിശ്യ, ജോഹന്നാസ്ബർഗ് സൗത്ത് ആഫ്രിക്കയിൽ നിന്ന് 2021 നവംബർ 24നാണ് കണ്ടെത്തിയത്.
ജനിതക കോഡിലെ മാറ്റങ്ങൾ
ഒരു വൈറസിന്റെ ജനിതക കോഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ/Mutation ആണ് ഇതിനെ വകഭേദം/പുതിയ ഒരു variant ആക്കി മാറ്റുന്നത്. VOC/Variant of Concern ആണ് Omicron ഉള്ളത്. ഈ വകഭേദങ്ങൾ കണ്ടെത്താൻ പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ ഇവയാണ്:
► രോഗ മൂർച്ഛ/Seventy of diseare.
► രോഗം പകരാനുള്ള സാധ്യത/Transnushilly
► ലഭ്യമായ ലാബ് ടെസ്റ്റുകൾ വഴി രോഗം കണ്ടെത്തൽ
32 മ്യൂട്ടേഷനുകൾ
ഒമിക്രോൺ കൂടുതൽ രോഗം പകർത്താൻ സാധ്യതയുള്ളതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാരണം, പ്രോട്ടീൻ ഘടനയിൽ 32 മ്യൂട്ടേഷനുകളാണ് ഇതിനുള്ളത്. മറിച്ച് ഡെൽറ്റ വകഭേദത്തിന് 11 മ്യൂട്ടേഷനുകൾ ആണ് ഉള്ളത്.
രണ്ട് വാക്സിൻ എടുത്തവരിൽ
സൗത്ത് ആഫ്രിക്കയിൽ നിന്നു വരുന്ന വാർത്തകൾ പ്രകാരം ഈ രോഗം വരുന്നവരിൽ തീവ്രതയില്ലാത്ത( Mild) രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. അതോടൊപ്പം രണ്ടു വാക്സിനേഷനുകളും എടുത്തവരിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.
രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചു കഴിഞ്ഞു. രോഗലക്ഷണങ്ങൾ ആദ്യം തന്നെ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ടെസ്റ്റുകൾ നടത്തുക എന്നിവയാണ് ചില നിർദ്ദേശങ്ങൾ.
നമുക്ക് എന്തൊക്കെ ചെയ്യാം?
► തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
►വൃത്തിയുള്ളതും ശരിയായ അളവിലുമുള്ളതുമായ മാസ്കുകൾ ധരിക്കുക.
►സാമൂഹിക അകലം പാലിക്കുക.
► പുറത്ത് പോയി വന്നാൽ കൈകാലുകൾ സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കിയശേഷം
അകത്തു കടക്കുക.
► ചുമയ്ക്കുന്പോഴും തുമ്മുന്പോഴും മുഖം മറയ്ക്കുക.
► വായു സഞ്ചാരമുള്ള മുറികളിൽ കഴിയുക.
► വാക്സിനേഷൻ പൂർത്തിയാക്കുക.
ജാഗ്രത കൈവിടാതെ...
കോവിഡ് 19 ൽ ലോകം അവസാനിക്കും എന്ന് പലരും വിധിയെഴുതിയപ്പോഴും ഇന്ത്യക്കാരായ നാം അതിനെ ചെറുത്തുതോൽപ്പിക്കുകയാണ് ചെയ്തത്. ഈ ദിനവും കടന്നു പോകും. കൂടുതൽ ജാഗ്രതയോടെ, കരുതലോടെ നീങ്ങാം. നല്ലൊരു നാളെ നമുക്ക് ഉണ്ടാകും.