ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
Tuesday, October 5, 2021 8:16 AM IST
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്കാനും പൂർണമായും ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളുടെ അനിയന്ത്രിതമായ വർധന. വൈദ്യശാസ്ത്രം പുരോഗമിക്കുന്പോഴും ജീവിതശൈലീ രോഗങ്ങളിലുള്ള വർധനയും പുരോഗമിക്കുന്നു എന്നത് ആശ്ചര്യജനക മാണ്.
നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷ മായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നത്.
കാരണങ്ങൾ
പ്രമേഹം, രക്താതിസമ്മർദം, പക്ഷാഘാതം, ഹൃദയാഘാ തം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കപ്പെടുന്ന ജീവിതശൈലീരോഗങ്ങൾ. ഇത്തരം രോഗങ്ങൾ എന്നുപറയുന്പോൾ പ്രധാനമായും മനസി ലേക്ക് വരുന്ന ഘടകം ഭക്ഷണത്തിലുള്ള മാറ്റമാണ്.
എന്നാൽ, ഇതോടൊപ്പംതന്നെ ജീവിതശൈലിയുടെ ഭാഗമായുണ്ടായ വ്യായാമക്കുറവ്, ശുചിത്വത്തിന്റെ അഭാവം, രോഗനിർണയത്തിലെ കാലതാമസം, ലഹരി ഉപയോഗം, മുതലായവയെല്ലാം പല തര ത്തിലുള്ള കാരണങ്ങളായി മാറാറുണ്ട്. ലോകത്തെ ആകെ മരണങ്ങളിൽ 70 ശതമാനവും ജീവിതശൈലീരോഗങ്ങൾ മൂലമാണെ ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതശൈലീ രോഗ ങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങൾ ഇനി പറയുന്നു.
* എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തു ക്കളുടെ അമിത ഉപയോഗം.
* ജോലിത്തിരക്കിന്റെയും മറ്റും ഭാഗമായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ
* ഒരിക്കൽ പാചകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്
* ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം.
* ബേക്കറി പലഹാരങ്ങൾ
* പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ
* നിറവും മണവും ലഭിക്കാൻ ചേർക്കുന്ന കൃത്രിമ രാസവ സ്തുകൾ
* പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം
* പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും ഉപയോഗക്കുറവ്
*പുകവലി, മദ്യപാനം
* വ്യായാമക്കുറവ്
* മാനസിക സമ്മർദങ്ങൾ
ഇന്ത്യൻ സാഹചര്യം
ഐ സി എം ആർ (ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച്) 2017ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ അഞ്ചിൽ മൂന്ന് മരണങ്ങളും ജീവിതശൈലീ രോഗങ്ങളോടനുബന്ധിച്ചു ള്ളവയാണ്. ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണകാരണ ങ്ങളാകുന്നവ.
ഇതിൽ 14 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് 3.4 ശതമാനവും 14നും 39 വയസിനും ഇടയിൽ 6.9 ശതമാനവും 40നും 69 വയസിനും ഇടയിൽ 82.4 ശതമാനവും 70 വയസിന് മുകളിൽ 508.5 ശതമാനവുമാണ് ഒരു ലക്ഷത്തിന്റെ കണക്കിലുള്ള മരണനിരക്ക്.
പ്രതിരോധമാർഗങ്ങൾ
തെറ്റായ ജീവിതശൈലി ശരിയായി ക്രമീകരിക്കുക എന്നത് മാത്രമാണ് ജീവിതശൈലീരോഗങ്ങളെ അതിജീവിക്കാനുള്ള ഏക പ്രതിവിധി. അതിനായി ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
► ഫാസ്റ്റ്ഫുഡ് സംസ്കാരം ഒഴിവാക്കുക
► മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുക
► കൊഴുപ്പ് ഭക്ഷണം പരമാവധി ഒഴിവാക്കുക
► നാര് (ഫൈബർ) കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശീലമാക്കുക.
► ദിവസേന നിർബന്ധമായും വ്യായാമം ചെയ്യുക
► ശരീരത്തിനും മനസിനും ഉേ·ഷം ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക.
► ലഹരി ഉപയോഗം അവസാനിപ്പിക്കുക
► കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക