വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​യിലു​ണ്ട്. ​

വിളർച്ച തടയാൻ

ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​ന്പ്് വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ർ​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റു​ക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ആസ്്ത്്്മ നിയന്ത്രണത്തിനും ചക്ക വിഭവങ്ങൾ ഫലപ്രദം.

കണ്ണുകളുടെ ആരോഗ്യത്തിന്

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാî​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തി​മ​ിര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജന​റേ​ഷ​നി​ൽ നി​ന്നു ക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.

ഹൃദയാരോഗ്യത്തിന്

ച​ക്ക​യിലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. 100 ഗ്രാം ചക്കയിൽ 303 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. പൊട്ട​ാസ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

എല്ലുകളുടെ കരുത്തിന്

എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. കാ​ൽ​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശരീരത്തിൽ നിന്നു കാൽസ്യം നഷ്ടം ഒഴിവാക്കു ന്നതിനു ചക്ക സഹായകം. മു​റി​വു​ക​ളു​ണ്ടാ​കു​ന്പോ​ൾ ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തി​നു കാ​ൽ​സ്യം സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.


മ​ന​സി​നും മ​സി​ലി​നും ച​ക്ക​ക്കു​രു

പ്രോ​ട്ടീ​ൻ, വി​റ്റാ​മി​ൻ ബി, ​പൊ​ട്ടാ​സ്യം എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ച​ക്ക​യി​ലു​ണ്ട്. ച​ക്ക​യു​ടെ കു​രു​വി​ൽ ത​യ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ എ​ന്നി​വ ധാ​രാ​ളം. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തെ എ​ന​ർ​ജി​യാ​ക്കി മാ​റ്റു​ന്ന​തി​നും ക​ണ്ണു​ക​ൾ, ച​ർ​മം, ത​ല​മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഇ​വ സ​ഹാ​യ​കം. സി​ങ്ക്, ഇ​രു​ന്പ്, കാ​ൽ​സ്യം, കോ​പ്പ​ർ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നീ പോ​ഷ​ക​ങ്ങ​ളും ച​ക്ക​ക്കു​രു​വി​ൽ ചെ​റി​യ തോ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

മാ​ന​സി​ക പി​രി​മു​റു​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ച​ക്ക​ക്കു​രു​വി​ലെ പ്രോ​ട്ടീ​നും സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളും സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ൽ ഇ​രു​ന്പ് ധാ​രാ​ളം. വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഇ​രു​ന്പ സ​ഹാ​യ​കം. ഹൃ​ദ​യ​ത്തി​ന്‍റെ​യും ത​ല​ച്ചോ​റി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​നും ഇ​രു​ന്പ് സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ലു​ള്ള വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. നാ​രു​ക​ൾ ധാ​രാ​ള​മു​ള്ള​തി​നാ​ൽ മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കു​ന്ന​തി​നും ച​ക്ക​ക്കു​രു വി​ഭ​വ​ങ്ങ​ൾ സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ പ്രോ​ട്ടീ​ൻ പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.