പിസിഒഡി ഉള്ളവരിലെ കാന്‍സര്‍ സാധ്യത
Wednesday, February 26, 2020 3:55 PM IST
? ഡോക്ടര്‍, എന്റെ ഇരുപതു വയസുള്ള മകള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അവള്‍ക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (PCOD) ഉണ്ട്. പിസിഒഡി ഉള്ളവരില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ?
അനുപമ ഉണ്ണിക്കൃഷ്ണന്‍, കടവന്ത്ര
ആര്‍ത്തവം താമസിച്ചു വരുന്നതു മൂലം കാന്‍സര്‍ ഉണ്ടാകാന്‍ വരെ കാരണമായ സങ്കീര്‍ണമായ ഒരവസ്ഥയാണ് പിസിഒഡി. സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുമാണിത്.
അണ്ഡാശയത്തിന്റെ പുറംചട്ടയില്‍ ചെറിയ ചെറിയ അനേക സിസ്റ്റുകള്‍ (വെള്ളം കെട്ടിനില്‍ക്കുന്ന മുഴകള്‍ ) അടുക്കി വച്ചിരിക്കുന്ന ഘടനയാണ് ഇതിന്‍േറത്. അതുകൊണ്ടാണ് ഈ പേരു വന്നത്. കൗമാരപ്രായക്കാരില്‍ പിസിഒഡിയുടെ നിരക്ക് 35.50% വരെയാണ്.
പ്രമേഹത്തിന് കോശതലത്തില്‍ ഉണ്ടാകുന്ന അതേ മാറ്റങ്ങളാണ് പിസിഒഡിയിലും ഉണ്ടാകുന്നത്. കോശങ്ങള്‍ക്ക് ആവശ്യമായ ഇന്‍സുലിന്‍ കിട്ടാതെ വരുമ്പോള്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള ഇന്‍സുലിന്‍ വളര്‍ച്ച ഘടകം (lnsulin Growth Factor) ഉള്‍പ്പെടെയുള്ള സിഗ്‌നലുകള്‍ കോശം പുറത്തുവിടും. അങ്ങനെ വര്‍ധന കൂടിക്കൂടി ഹൈപ്പര്‍ ഇന്‍സുലീനിയ എന്ന അവസ്ഥയാകും. ശരീരത്തില്‍ ഇത് പുരുഷ ഹോര്‍മോണുകളെ അമിതമായി ഉത്പാദിപ്പിക്കും. അമിത പുരുഷ ഹോര്‍മോണുകളുടെ ഫലമായി ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണ്‍ അമിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുമെങ്കിലും ഇവയുടെ പ്രവര്‍ത്തനം അസന്തുലിതമാകുന്നു. തത്ഫലമായി ആര്‍ത്തവ വ്യതിയാനങ്ങള്‍ കൂടാതെ പുരുഷ സഹജമായ രോമ വളര്‍ച്ചയും മുഖക്കുരുവും ഉണ്ടാകും. 80 ശതമാനം സ്ത്രീകളിലും മാനസിക പിരിമുറുക്കവും കാണാം.
ആരോഗ്യ പ്രശ്‌നങ്ങള്‍
അമിതവണ്ണം 95% ആള്‍ക്കാരിലും ഉണ്ടാകാം. പ്രമേഹം പിസിഒഡിയുടെ കൂടപ്പിറപ്പു പോലെയാണ്. രക്തസമ്മര്‍ദ്ദം ഉണ്ടാകാനു ള്ള സാധ്യതയും കൂടുതലാണ്. ഈ കാരണങ്ങളെല്ലാം തന്നെ ഹൃദ്രോഗ നിരക്ക് കൂട്ടും. വന്ധ്യത ഇവരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.
വര്‍ധിക്കുന്ന കാന്‍സര്‍ സാധ്യത
അമിത വണ്ണം, പ്രമേഹം, ശരീരത്തിന്റെ ഇന്‍സുലിന്‍ വളര്‍ച്ചാ ഘടകത്തിന്റെ കൂടിയ അളവ്, ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണുകള്‍ ഇവയെല്ലാം പിസിഒഡിയിലെ കാന്‍സര്‍ നിരക്കു വര്‍ധിപ്പിക്കുന്നു.
എന്‍ഡോമെട്രിയല്‍ കാന്‍സര്‍:
ഗര്‍ഭപാത്രത്തിന്റെ ഉള്‍പ്പാളിയില്‍ ഈസ്ട്രജന്‍ ഉണ്ടാക്കുന്ന അമിത വളര്‍ച്ച പിന്നീട് കാന്‍സറിലേക്കു നയിക്കും. സാധാരണ 60 വയസു കഴിഞ്ഞു വരുന്ന ഈ കാന്‍സര്‍ പിസിഒഡി ഉള്ളവര്‍ക്ക് ചെറുപ്പത്തിലേ വരാം. എന്‍ഡോ മെട്രിയല്‍ കാന്‍സര്‍ നിരക്കില്‍ ആറിരട്ടി വര്‍ധനയാണ് പിസിഒഡി ഉള്ളവരില്‍ കാണിക്കുന്നത്. അാശയ, സ്തനാര്‍ബുദ, പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ നിരക്കുകളും പിസിഒഡി ഉള്ളവരില്‍ ഇരിയാണ്.
എങ്ങനെ നിയന്ത്രിക്കാം?
ജീവിതശൈലീ മാറ്റങ്ങള്‍കൊണ്ട് പിസിഒഡി പെട്ടെന്ന് നിയന്ത്രിക്കാന്‍ പറ്റും. ആഹാരക്രമീകരണവും വ്യായാമവും അനിവാര്യമാണ്. അഞ്ചു ശതമാനം തൂക്കക്കുറവു പോലും ആര്‍ത്തവം സാധാരണ നിലയിലേക്കു കൊണ്ടുവരാം.
കുട്ടികള്‍ ടിവി, ടാബ് എന്നിവ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു ജോലിയും ചെയ്യാതെ മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും നിരുത്സാഹപ്പെടുത്തണം. സോഫ്റ്റ് ഡ്രിങ്ക്‌സ്, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ്, മാംസാഹാരം തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വൈന്‍, ബിയര്‍, പുകവലി ഒക്കെ തുടങ്ങാനുള്ള അവസരം ഒഴിവാക്കണം.
പിസിഒഡി ചികിത്സയ്ക്ക് ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് ഒുട്ടം നന്നല്ല. പ്രമേഹത്തിനുപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളിക ഏറെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഡോ. ചിത്രതാര കെ.
വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി
വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം