? 25കാരിയായ ഞാന്‍ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ കഴിക്കാറുണ്ട്. ഇത്തരം ഗുളികകളുടെ ഉപയോഗം സന്താനോത്പാദനത്തെ ബാധിക്കുമോ.
കാവ്യ, പാലക്കാട്

= ആര്‍ത്തവം നീട്ടിവയ്ക്കാനായി കുറഞ്ഞ കാലയളവിലേക്കു നല്‍കുന്ന ഹോര്‍മോണാണ് പ്രോജെസ്‌റ്റോണ്‍ ടാബ്‌ലെറ്റുകള്‍. അഞ്ചു മുതല്‍ ഏഴു ദിവസം വരെയാണ് ഇതു പ്രിസ്‌ക്രൈബ് ചെയ്യുന്നത്. കുറഞ്ഞ കാലയളവിലേക്ക് ഇതുപയോഗിക്കുന്നത് വന്ധ്യതയിലേക്കു വഴിവയ്ക്കില്ല.