ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം
Thursday, October 31, 2019 3:08 PM IST
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷണത്തിനും ആപ്പിൾ ഉത്തമം.
* ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്തിയേറിയ ആൻറിഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായകം. 100 ഗ്രാം ആപ്പിൾ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകർ.
* ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.
* ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരത്തിലെ വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
* ദിവസവും ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ
കുറയ്ക്കുന്നതിനും ചർമരോഗങ്ങൾ അകറ്റുന്നതിനും ഫലപ്രദം. അമിതവണ്ണം, സന്ധിവാതം, വിളർച്ച, ബ്രോങ്കയ്ൽ ആസ്ത് മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിൾ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധർ.
* ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനു സഹായകം. ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ സഹായകം.
* ക്ഷീണമകറ്റാൻ ആപ്പിൾ ഫലപ്രദം.
* ദന്താരോഗ്യത്തിനു ഫലപ്രദമാണ് ആപ്പിൾ. പല്ലുകളിൽ ദ്വാരം വീഴുന്നത് ഒഴിവാക്കാൻ സഹായകം. വൈറസിനെ ചെറുക്കാൻ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളിൽ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.
* റുമാറ്റിസം എന്ന രോഗത്തിൽ നിന്ന് ആശ്വാസം പകരാൻ ആപ്പിളിനു കഴിയുമെന്നു വിദഗ്ധർ.
കാഴ്്ചശക്തി മെച്ചപ്പെടുത്താൻ ആപ്പിൾ ഫലപ്രദം. നിശാന്ധത ചെറുക്കാൻ ആപ്പിൾ ഫലപ്രദം. ആപ്പിൾ, തേൻ എന്നിവ ചേർത്തരച്ച കുഴന്പ് മുഖത്തു പുരുന്നതു മുഖകാന്തി വർധിപ്പിക്കുന്നതിനു ഗുണപ്രദം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോണ് എന്നിവ എല്ലുകളുടെ ശക്തി വർധിപ്പിക്കുന്നു.
* ആസ്ത്്്മയുളള കുട്ടികൾ ദിവസവും ആപ്പിൾ ജ്യൂസ് കഴിക്കുന്നതു ശ്വാസംമുൽ കുറയ്ക്കാൻ സഹായകമെന്നു ഗവേഷകർ. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു. ആൽസ്ഹൈമേഴ്സിനെ ചെറുക്കുന്നു
* ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെയും കരളിലെയും കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നു ഗവേഷകർ. ആപ്പിൾ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദം
ശ്രദ്ധിക്കുക... മാർക്കറ്റിൽനിന്നു വാങ്ങിയ ആപ്പിൾ
വിനാഗരി കലർത്തിയ വെളളത്തിൽ (കാർഷിക സർവകലാശാലയുടെ വെജിവാഷും ഉപയോഗി ക്കാം) ഒരു മണിക്കൂർ മുക്കിവച്ചതിനു ശേഷം നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. കീടനാശിനി ഉൾപ്പെടെയുളള രാസമാലിന്യങ്ങൾ നീക്കാൻ അതു സഹായകം. മെഴുകു പുരട്ടിയ ആപ്പിൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണപ്രദം.