സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്തിലുള്ള വസ്തു കസ്തൂരിമഞ്ഞളല്ല. അത് മഞ്ഞക്കൂവപ്പൊടിയാണ്. കസ്തൂരിമഞ്ഞളിന് ഇളം ചന്ദന നിറമാണ്. കുര്‍കുമ അരോമാറ്റിക്ക എന്നതാണ് ശാസ്ത്രനാമം.

യഥാര്‍ഥ കസ്തൂരിമഞ്ഞളിന്റെ ഗുണം അറിയാന്‍ അവ വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യാം. അതിന് അനുയോജ്യമായ സമയമാണിപ്പോള്‍. ഇഞ്ചി, മഞ്ഞള്‍ എന്നിവയുടേത് പോലെയാണ് കൃഷി രീതി. ഏകദേശം 15 ഗ്രാം തൂക്കമുള്ള വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. ചെറിയ കുഴികളില്‍ ചാണകം, മണ്ണിരക്കമ്പോസ്റ്റ് മുതലായ അടിവളം ചേര്‍ത്ത് വിത്ത് പാകണം. അതിനുശേഷം നന്നായി പുതയിടണം. മഴയില്ലെങ്കില്‍ നന നല്‍കണം. വിത്ത് പാകി രണ്ടാം മാസം തടത്തില്‍ മണ്ണ് കൂട്ടണം. ഏകദേശം ആറര മാസമാകുമ്പോള്‍ ഇലകള്‍ കരിഞ്ഞു തുടങ്ങും. അപ്പോള്‍ വിളവെടുക്കാം. ഒരു ചുവട്ടില്‍ നിന്ന് ശരാശരി 250 ഗ്രാം കസ്തൂരിമഞ്ഞള്‍ കിും.


അനിത സി.എസ്
കൃഷി ഓഫീസര്‍, ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍
തിരുവനന്തപുരം