തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
Saturday, May 4, 2019 1:31 PM IST
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി നിറഞ്ഞ, മുട്ടൊപ്പമുള്ള മുടി - ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്.
നമ്മളുടെ മുടി സത്യത്തിൽ ജീവനില്ലാത്ത കോശങ്ങളാണ്. പലരും കരുതുന്നതു പോലെ മുടിയഗ്രമല്ല വളരുന്നത് മുടിയുടെ ജീവനുള്ള ഭാഗം തലയിലെ ത്വക്കിനടിയിലാണ്. അവിടന്നാണു മുടിവളരുന്നത്. അതുകൊണ്ടുതന്നെ മുടിമുറിച്ചതു കൊണ്ടോ തലവടിച്ചതു കൊണ്ടോ കൂടുതൽ മുടി വളരുകയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക.
മുടിയുടെ കറുപ്പു നിറത്തിനു കാരണം മെലാനിൻ എന്ന വർണവസ്തുവാണ്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ധിയുത്പാദിപ്പിക്കുന്ന എം.എസ്.എച്ച്.(മെലനോസൈറ്റ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ) എന്ന ഹോർമോണിന്റെ ഉത്തേജനം കൊണ്ടാണിത ്ശരീരത്തിലുണ്ടാകുന്നത്. ശിരസിൽ ശരാശരി ഒരു ലക്ഷം മുടികളാണുണ്ടാവുക. ഓരോ മുടിയിഴയും ആയിരം ദിവസത്തോളം വളരും, പിന്നെ നൂറു ദിവസത്തോളം വളരാതെ വിശ്രമിക്കും. അതിനു ശേഷം കൊഴിഞ്ഞു പോവും. പിന്നീട് അതേ ചുവടിൽ നിന്നും മറ്റൊരു മുടി മുളച്ച് വരും.
മുടി പലതരത്തിൽ
എണ്ണമയമുള്ളതോ വരണ്ടതോ എന്നത് ശരീരത്തിലെ എണ്ണ ഗ്രന്ഥികളുടെ പ്രവർത്തനത്തിനനുസരിച്ചായിരിക്കും. നീണ്ടതോ ചുരുണ്ടതോ ആയ മുടി, പാരന്പര്യമനുസരിച്ചു ലഭിക്കുന്നതാണ്. ബാഹ്യമായ പ്രയോഗങ്ങൾ കൊണ്ട ു താത്കാലികമായി മുടി ചുരുട്ടാനോ നിവർക്കാനോ കഴിയും. മുടി നേർത്തതോ വണ്ണം കൂടിയതോ എന്നതും പാരന്പര്യമാണ്. എന്നാൽ മുടിയുടെ അറ്റം പിളരുന്നതും കായകൾ പോലെയുണ്ടാകുന്നതും അവിടെ വച്ച് പൊട്ടിപ്പോകുന്നതും ഒരു തരം ഫംഗസ ്മൂലമാണ്.
മുടി കൊഴിയാനുള്ള കാരണങ്ങൾ
ഭക്ഷണം ശ്രദ്ധിക്കുക. പച്ചക്കറികൾ കൂടുതലായി കഴിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം മുടി വളർച്ചയ്ക്കു സഹായകമായിരിക്കും. കൊഴുപ്പിലലിയുന്ന വിറ്റാമിനുകളായ ഇ, കെ, എ, ഡി എന്നിവ വളരെ ആവശ്യമാണ്.
പുളിയും ഉപ്പും എരിവും കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ മുടി കൊഴിച്ചിൽ കൂടുതലായി കണ്ടിട്ടുണ്ട ്. അമിതമായി വെയിലു കൊള്ളുക, അന്തരീക്ഷ മലിനീകരണം, രക്തക്കുറവ്, തൈറോയിഡ് രോഗങ്ങൾ, പ്രസവം, എന്നിവ കൂടാതെ അമിത മാനസിക സംഘർഷം, ഉറക്ക തകരാറുകൾ, സൈനസൈറ്റിസ ്മുതലായ അലർജി രോഗങ്ങൾ, തലയിലെ താപം കൂട്ടുന്ന മൈഗ്രേൻ പോലുള്ള തലവേദനകൾ ഇവയാണ് മുടികൊഴിച്ചിലുണ്ടാക്കുന്ന മറ്റു കാരണങ്ങൾ.
തലമുടിയെ ബാധിക്കുന്ന വിവിധ തകരാറുകൾ ജടപിടിക്കുക: മുടി വളരുന്പോൾ അവയുടെ പുറംപാളിയായ ക്യൂട്ടിക്കിളിന്റെ മിനുസം നഷ്ടപ്പെട്ട് പരുപരുത്തതായിതീരുക. അതിനു കാരണമാകുന്നത് അശ്രദ്ധമായി മുടി കൈകാര്യം ചെയ്യുന്നതും ചീകുന്നതുമൊക്കെയാകാം.
മുടിയറ്റം പിളരുക - മുടിയറ്റം പൊട്ടിപ്പോവുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ മുടിയറ്റം മുറിച്ചു കളയുന്നത് താൽക്കാലിക പരിഹാരമാകാം.
താരൻ: തലയിലെ ത്വക്ക് സദാ വളർന്നുകൊണ്ടിരിക്കുന്നതാണെങ്കിലും അതിനനുസരിച്ച് പുറംപാളിയിലെ കോശങ്ങൾ പൊഴിഞ്ഞുപൊയ്ക്കൊ ണ്ടിരിക്കുക, നമ്മുടെ ശ്രദ്ധയിലതുപെടുന്നില്ലെങ്കിലും ചിലരിൽ ഈ കോശങ്ങൾ ഒന്നുചേർന്ന് കട്ടപിടിച്ച് പാളികളായി ഇളകി പ്പോകുന്നതിനെയാണു നാം താരനെന്നു പറയുന്നത്.
തലയിലെ ത്വക്കിലുണ്ടാകുന്ന രോഗബാധകൾ, പഴുപ്പുകൾ, സോറിയാസിസ് പോലുള്ള രോഗങ്ങൾ ഇവ താരനായി തെറ്റിദ്ധരിക്കാനിടയുണ്ട ്. താരൻ നാശിനികളായ ഷാന്പൂ താൽക്കാലികമായി താരനു പരിഹാരമുണ്ടാക്കുമെങ്കിലും ശാശ്വത പരിഹാരമായി ആന്തരിക മരുന്നുകൾ ആവശ്യമായി വരാറുണ്ട ്. കാച്ചിയ എണ്ണ തലയിൽതേക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും തലയോട്ടി വരളൂന്നത് തടയാൻ സഹായിക്കും.
അകാലനര
കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതൽ പത്തു വർഷം നേരത്തെയാണ് ഇപ്പോൾ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലിയിലും വന്ന മാറ്റമാകാം ഇതിനു കാരണം. മുടിയുടെ നിറത്തിനു കാരണമായ മെലാനിൻ എന്ന വർണകം ശരീരത്തിൽ വിവിധ കാരണങ്ങളാൽ കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. തൈറോയിഡ് തകരാറുകളും പാരന്പര്യവും വേർണേഴ്സ് സിൻഡ്രം, തോംസണ് സിൻഡ്രം മുതലായ ശാരീരിക രോഗാവസ്ഥകളും അകാല നരയുണ്ടാക്കാം. കൃത്രിമ ഡൈകൾ മുടി ആകെ നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്നു. അകാല നരയെ ഒരു പരിധി വരെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട ു നിയന്ത്രിക്കാൻ സാധിക്കും.
അലോപേഷ്യ ഏരിയേറ്റ എന്ന ഓട്ടോ ഇമ്മൂണ് രോഗാവസ്ഥയിൽ, തലയിൽ ഒരിടത്തെ മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നു. ചിലരിൽ ഇത് ശരീരത്തിലും കാണാം. കരീരം സ്വന്തം മുടിവേരുകളെ തന്നെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ ചിലരിൽ തനിയെ മാറും, എന്നാൽ മറ്റു ചിലരിൽ ഇതു വ്യാപിച്ച് തലമുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയും മറ്റു ചിലരിൽ ഇതു വീണ്ട ും വരുന്ന അവസ്ഥയും ഉണ്ട ്. അതിനാൽ ചികിത്സ ചെയ്യുന്നതാണ് അഭികാമ്യം. ഹോമിയോപ്പതിയിൽ ഇതിനു വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഇതു കൂടാതെ ശസ്ത്രക്രിയ, പ്രസവം, ചില മരുന്നുകൾ, മുടിയിൽ അനുഭവപ്പെടുന്ന ബാഹ്യ സമ്മർദ്ദങ്ങൾ എന്നിവയുടെ ഫലമായും മുടികൊഴിയാം .
ഇതിനെ വൈദ്യ ഭാഷയിൽ റ്റീലോജെൻ എഫ്ളൂവിയം എന്നു പറയുന്നു.എന്നാൽ ഇതുപോലെ കാൻസർ ചികിത്സയിലുപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ കൊണ്ട ുണ്ടാകാവുന്ന മുടികൊഴിച്ചിലിനെ അനൊജെൻ എഫ്ളൂവിയം എന്നാണു പറയുന്നത്.
വിട്ടിൽ ചെയ്യാവുന്ന ലളിതമായ ചില പോംവഴികൾ
വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യഅളവിലെടുത്ത് അതിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് അടിച്ച് തലയിൽ പുരട്ടികഴുകുന്നതു വളരെ ഫലപ്രദമാണ്. 4.5-5.5 പിഎച്ച് വീര്യം മാത്രമുള്ള കടുപ്പം കുറഞ്ഞ ഷാന്പൂ ഉപയോഗിക്കുക. നാടൻ വഴികളായ ചെന്പരത്തി താളിയും ചീവയ്ക്ക പൊടി താളിയുമൊക്കെ സുരക്ഷിതമാണ്. ഷാന്പു ആഴ്ച്ചയിലൊരിക്കൽ ഉപയോഗിച്ചാൽ മതി. മുട്ട വെള്ളയും കറ്റാർവാഴ പൾപ്പും കണ്ടീഷണറായി ഉപയോഗിക്കാം. മുടിയിഴകളിൽ വിരലുകൾ വട്ടത്തിൽ മസാജുചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്ത ഓട്ടം കൂട്ടുകയും മുടി ത്വരിതഗതിയിൽ വളരുന്നതിനു സഹായിക്കുകയും ചെയ്യും.
മുടിയുടെ തകരാറുകൾക്ക് ഹോമിയോപ്പതി ചികിത്സ
മുടിയുടെ തകരാറുകൾക്ക ്ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. മുടി വളരാനും, മുടികൊഴിച്ചിലിനും, താരനും അകാല നരയ്ക്കും മരുന്നു ഹോമിയോപ്പതിയിലുണ്ട്.
രോഗത്തിനു കാരണമായ സാഹചര്യങ്ങളെയും ശാരീരികാവസ്ഥകളെയും മാറ്റി ചികിൽസിക്കുന്നതിനാൽ പിന്നീട് ആ രോഗം നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല എന്നതാണു ഹോമിയോപ്പതി ചികിൽസയുടെ ഒരുഗുണം. സമ്പത്തിക ചെലവും വളരെ കുറവാണ്.
ചികിത്സാ പരിചയവും നൈപുണ്യവുമുള്ള ഹോമിയോപ്പതിയിൽ അംഗീകൃത ചികിത്സാ യോഗ്യതയുള്ളവരെ മാത്രം കാണിക്കുക.
ഒാരോ രോഗിയുടെയും ശാരീരിക മാനസിക പ്രത്യേകതകളനുസരിച്ച് ഒരു താഴിന് ഒരു താക്കോലെന്ന പോലെ മരുന്നു വ്യത്യാസപ്പെടുമെന്നതിനാൽ ഹോമിയോപ്പതിയിൽ ഒരു തരം ഒറ്റമൂലി പ്രയോഗങ്ങളുമില്ല എന്നു മനസ്സിലാക്കുക. അങ്ങനെയുള്ള ചികിൽസകളെ കണ്ണുമടച്ച് വിശ്വസിക്കരുത്.
ഡോ.റിജുല കെ.പി
BHMS PGDGC( PSY .COUNS)
ഹരിത ഒർഗാനിക് ഹെർബൽസ്
തൊണ്ടിയിൽ 670673, ഫോൺ- 9400447235