വി​പ​ണി​യി​ല്‍ "ഫ​യ​റാ​കാ​ന്‍' ലാ​വ അ​ഗ്നി 3
വി​പ​ണി​യി​ല്‍ "ഫ​യ​റാ​കാ​ന്‍' ലാ​വ അ​ഗ്നി 3
Friday, October 4, 2024 11:57 AM IST
സോനു തോമസ്
ലാ​വ ര​ണ്ടു​ക​ല്‍​പ്പി​ച്ചാ​ണെ​ന്നു പ​റ​ഞ്ഞാ​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. വി​പ​ണി പി​ടി​ക്കാ​ന്‍ പു​റ​ത്തി​റ​ക്കു​ന്ന പു​തി​യ ലാ​വ അ​ഗ്നി 3യു​ടെ ഫീ​ച്ച​റു​ക​ള്‍ കേ​ട്ടാ​ല്‍ ആ​രും അ​ത് അം​ഗീ​ക​രി​ക്കും.

ര​ണ്ട് ഡി​സ​പ്ലേ​യു​ള്ള ഫോ​ണാ​ണ് ലാ​വ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഗ്നി 3. ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തും. 120 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് നി​ര​ക്കു​ള്ള 1.5കെ ​ക​ര്‍​വി​ഡ് അ​മോ​ല്‍​ഡ് സ്‌​ക്രീ​ന്‍ ആ​യി​രി​ക്കും പ്രാ​ഥ​മി​ക ഡി​സ്‌​പ്ലേ.

കാ​മ​റ മൊ​ഡ്യൂ​ളി​ന് അ​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന പി​ന്നി​ലെ പാ​ന​ലി​ല്‍ ഒ​രു സെ​ക്ക​ന്‍​ഡ​റി ഡി​സ്പ്ലേ​യു​മു​ണ്ട്. ഇ​തി​ല്‍ 1.74 ഇ​ഞ്ച് അ​മോ​ലെ​ഡ് സ്‌​ക്രീ​ന്‍ ഫീ​ച്ച​റാ​ണ്. കൂ​ടാ​തെ വി​വി​ധ ആ​പ്പു​ക​ളും ഇ​തി​ല്‍ ക്ര​മീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

50എം​പി എ​ഐ കാ​മ​റ​യോ​ടൊ​പ്പം ഫോ​ണി​ന്‍റെ പി​ന്നി​ലെ പാ​ന​ലി​ല്‍ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മീ​ഡി​യാ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 7300ത ​ചി​പ്‌​സെ​റ്റാ​ണ് ഇ​തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്.


8 ജി​ബി വ​രെ റാ​മും 256 ജി​ബി സ്റ്റോ​റേ​ജും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 64 എം​പി പ്രൈ​മ​റി കാ​മ​റ, 8 എം​പി അ​ള്‍​ട്രാ വൈ​ഡ് ലെ​ന്‍​സ്, 2 എം​പി മാ​ക്രോ ലെ​ന്‍​സ്, 2 എം​പി ഡെ​പ്ത് സെ​ന്‍​സ​ര്‍ എ​ന്നി​വ അ​ട​ങ്ങു​ന്ന ക്വാ​ഡ് കാ​മ​റ കോ​ണ്‍​ഫി​ഗ​റേ​ഷ​ന്‍ അ​ഗ്നി 3യു​ടെ പി​ന്‍​ഭാ​ഗ​ത്ത് അ​വ​ത​രി​പ്പി​ച്ചേ​ക്കാം.

5,000 എം​എ​ച്ച് ബാ​റ്റ​റി​യും 66വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡോ​ള്‍​ബി അ​റ്റ്‌​മോ​സ് സൗ​ണ്ട് പി​ന്തു​ണ​യോ​ടെ എ​ത്തു​ന്ന അ​ഗ്നി 3ന് 30,000 ​രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് സൂ​ച​ന.