ന​ട​ൻ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. വി​വാ​ഹ​മോ​ച​നം അം​ഗീ​ക​രി​ച്ച് ചെ​ന്നൈ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​രും ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് കു​ടും​ബ കോ​ട​തി ഇ​രു​വ​ർ​ക്കും വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച​ത്. ഈ ​മാ​സം 21ന് ​ആ​യി​രു​ന്നു അ​വ​സാ​ന ഹി​യ​റിം​ഗ് ന​ട​ന്ന​ത്. 21 ന് ​ഇ​രു​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഐ​ശ്വ​ര്യ​യും ധ​നു​ഷും ഇ​തി​നു മു​മ്പ് ന​ട​ന്ന മൂ​ന്ന് ഹി​യ​റിം​ഗു​ക​ളി​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ര​ജ​നി​കാ​ന്ത് ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും വി​വാ​ഹ​മോ​ച​ന​ത്തി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ വ​ന്നി​രു​ന്നു. 18 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് ശേ​ഷം 2022 ജ​നു​വ​രി​യി​ലാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു​മാ​സം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2004 ന​വം​ബ​ർ 18നാ​യി​രു​ന്നു ധ​നു​ഷ് – ഐ​ശ്വ​ര്യ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹി​ത​നാ​കു​മ്പോ​ൾ ധ​നു​ഷി​ന് 21 വ​യ​സും ഐ​ശ്വ​ര്യ​യ്ക്ക് 23 വ​യ​സു​മാ​യി​രു​ന്നു പ്രാ​യം. ലിം​ഗ, യാ​ത്ര എ​ന്നീ ര​ണ്ടു​മ​ക്ക​ളാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്.