ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​തി​നോ​ട് ത​നി​ക്ക് അ​സ​ഹി​ഷ്ണു​ത ഇ​ല്ലെ​ന്നും പ്രേം​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ളം സീ​രി​യ​ലു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പോ​ലെ സ​മൂ​ഹ​ത്തി​ന് മാ​ര​ക​മാ​ണെ​ന്നും സീ​രി​യ​ലു​ക​ള്‍​ക്ക് സെ​ന്‍​സ​റിം​ഗ് ആ​വ​ശ്യ​മാ​ണെ​ന്നും പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞ​തി​നെ​തി​രെ ധ​ർ​മ​ജ​ന​ട​ക്ക​മു​ള്ള ചി​ല താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് പ്രേം​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

"ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ഒ​രു നാ​ട​ല്ലേ ന​മ്മു​ടേ​ത്. അ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ്. എ​നി​ക്ക് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​വും ഉ​ള്ള​തു​പോ​ലെ ആ​ർ​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം, നി​ല​പാ​ടു​ക​ൾ, ചി​ന്ത​ക​ൾ എ​ല്ലാം പ​റ​യാം. അ​തൊ​ക്കെ ഞാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു. യാ​തൊ​രു അ​സ​ഹി​ഷ്ണു​ത​യും എ​നി​ക്ക് അ​ക്കാ​ര്യ​ത്തി​ൽ ഇ​ല്ല. അ​വ​ർ​ക്കൊ​ന്നും മ​റു​പ​ടി പ​റ​യാ​നും ഞാ​നി​ല്ല, പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

പ്രേം​കു​മാ​റും സീ​രി​യ​ലി​ലൂ​ടെ ത​ന്നെ വ​ന്ന ആ​ളാ​ണെ​ന്നും ഒ​രു സ്ഥാ​നം കി​ട്ടി​യെ​ന്നു ക​രു​തി അ​തൊ​ന്നും മ​റ​ക്ക​രു​തെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ധ​ർ​മ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

"ഞാ​ൻ മൂ​ന്നു മെ​ഗാ സീ​രി​യ​ൽ എ​ഴു​തി​യ ആ​ളാ​ണ്. എ​നി​ക്ക് അ​ത് അ​ഭി​മാ​ന​മാ​ണ്. സീ​രി​യ​ലി​നെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ എ​ന്ന് പ​റ​ഞ്ഞ പ്രേം​കു​മാ​ർ സീ​രി​യ​ലി​ലൂ​ടെ ത​ന്നെ വ​ന്ന ആ​ളാ​ണ്. ഒ​രു സ്ഥാ​നം കി​ട്ടി എ​ന്നു​വെ​ച്ചു ത​ല​യി​ൽ കൊ​മ്പൊ​ന്നും ഇ​ല്ല​ല്ലോ. പാ​വ​പ്പെ​ട്ട​വ​ർ ജീ​വി​ച്ചു പൊ​ക്കോ​ട്ടെ ചേ​ട്ടാ," ധ​ർ​മ​ജ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.