ന്യൂഡൽഹി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എൻജിനിയർ, മാനേജർ തസ്തികകളിലായി 58 ഒഴിവ്. ഡിസംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും വിഭാഗങ്ങളും
എൻജിനീയർ (ആർക്കിടെക്ചർ, കെ മിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി), ഡപ്യൂട്ടി മാനേജർ (ആർക്കിടെക്ചർ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മെറ്റലർജി, ഇൻസ്ട്രുമെന്റേഷൻ, എൻവയൺമെന്റ്, കംപ്യൂട്ടർ എൻജിനിയറിംഗ്,
കംപ്യൂട്ടർ സയൻസ്, ഐടി, സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി), മാനേജർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മെറ്റലർജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്), സീനിയർ മാനേജർ (കെമിക്കൽ), അസിസ്റ്റന്റ് ജനറൽ മാനേജർ (കെമിക്കൽ).
www.engineersindia.com