കോ​ട്ട​യ​ത്ത് ഏ​ഴു വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന ഒ​രു വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു. എ​ട്ടു മു​റി​ക​ളു​ള്ള വ​ലി​യൊ​രു വീ​ട്. വീ​ടി​നു​ചു​റ്റും കാ​ടു​പി​ടി​ച്ച​നി​ല​യി​ൽ ഒ​രേ​ക്ക​റോ​ളം റ​ബ​ർ​ത്തോ​ട്ടം. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വീ​ടും പു​ര​യി​ട​വും. കോ​ട്ട​യ​ത്തു മാ​ത്ര​മ​ല്ല, എ​റ​ണാ​കു​ള​ത്തും ഇ​വ​ർ​ക്കു ഫ്ലാ​റ്റും വി​ല്ല​ക​ളും വേ​റെ​യു​ണ്ട്. മ​ക്ക​ൾ ര​ണ്ടു​പേ​രും വി​വാ​ഹം ക​ഴി​ച്ച് കാ​ന​ഡ​യി​ൽ. റി​ട്ട​യ​ർ ചെ​യ്ത​പ്പോ​ൾ മാ​താ​പി​താ​ക്ക​ളും കാ​ന​ഡ​യി​ലെ​ത്തി.

അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളു​മാ​യു​ള്ള പ​രി​ച​യം വ​ച്ച് കോ​ട്ട​യ​ത്തെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ക്കാ​നാ​ണു തു​റ​ന്നു പ​രി​ശോ​ധി​ച്ച​ത്. അ​ക​ത്തു​ക​യ​റി​യ​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി. വീ​ടും അ​തി​ന​ക​ത്തെ സാ​ധ​ന​ങ്ങ​ളു​മെ​ല്ലാം പൊ​ടി മൂ​ടി ദ്ര​വി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. മു​റി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു ഭീ​മ​ൻ ഉ​ടു​മ്പു​ക​ൾ ആ​ള​ന​ക്കം കേ​ട്ട​പ്പോ​ൾ പു​റ​ത്തേ​ക്കു ചാ​ടി.

വീ​ട്ടി​ൽ ആ​രോ വ​ന്നെ​ന്നു ക​ണ്ട​പ്പോ​ൾ അ​യ​ൽ​ക്കാ​ർ ഓ​ടി​വ​ന്നു. കാ​ടു പി​ടി​ച്ചു​കി​ട​ക്കു​ന്ന പ​റ​ന്പി​ൽ മു​ള്ള​ൻ​പ​ന്നി, കു​റു​ക്ക​ൻ, ഉ​ടു​മ്പ്, കാ​ട്ടു​പ​ന്നി... തു​ട​ങ്ങി​യ കാ​ട്ടു​ജീ​വി​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ന്നും ഇ​വ മൂ​ലം ജീ​വി​ക്കാ​ൻ പ​റ്റാ​താ​യെ​ന്നും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.

കോ​ട്ട​യ​ത്തും പ​ത്ത​നം​തി​ട്ട​യി​ലും മാ​ത്ര​മ​ല്ല, കേ​ര​ള​മാ​കെ ഇ​ത്ത​രം ചാ​ത്ത​ൻ വീ​ടു​ക​ൾ പെ​രു​കു​ക​യാ​ണ്. പു​തു​ത​ല​മു​റ നാ​ടു​വി​ടു​ന്നു. പി​റ​കെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും. വി​ദേ​ശ​ത്തേ​ക്കു കു​ടി​യേ​റി​യ​വ​ർ​ക്കു ജ​ന്മ​നാ​ട്ടി​ലേ​ക്കു തി​രി​കെ വ​രാ​ൻ താ​ല്പ​ര്യ​മി​ല്ല. ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ൻ അ​ധ്വാ​നി​ച്ച് വാ​ങ്ങി​ക്കൂ​ട്ടി​യ വീ​ടും ഫ്ലാ​റ്റും പ​റ​മ്പും കാ​റു​മൊ​ക്കെ വെ​റു​തെ കി​ട​ന്നു ന​ശി​ക്കു​ന്നു. ബാ​ങ്കു​ക​ളി​ൽ കോ​ടി​ക​ൾ ‘മ​രി​ച്ചു’ കി​ട​ക്കു​ന്നു.

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ര​ള​ത്തി​ൽ 17 ല​ക്ഷം ക​വി​ഞ്ഞെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പു​തു​ത​ല​മു​റ​യ്ക്ക് വീ​ടും തോ​ട്ട​വു​മൊ​ന്നും വേ​ണ്ട. വി​ക​സ​ന പ്ര​യാ​ണ​ത്തി​ലെ ഒ​രു ഘ​ട്ട​മാ​ണി​ത്. ഇ​ങ്ങ​നെ​യൊ​രു ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യും യൂ​റോ​പ്പും എ​ന്താ​ണു ചെ​യ്ത​തെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. അ​വി​ടെ വാ​ർ​ധ​ക്യ​ത്തി​ലെ​ത്തു​ന്ന​വ​ർ സ​ന്പാ​ദ്യം മു​ഴു​വ​ൻ മ​ക്ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കാ​തെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തി​നാ​യി ഫാ​മി​ലി ട്ര​സ്റ്റു​ക​ൾ രൂ​പീ​ക​രി​ക്കും.


വി​ദ്യാ​ഭ്യാ​സ​വും വി​വേ​ക​വു​മു​ള്ള ഒ​രു ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം ട്ര​സ്റ്റു​ക​ൾ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പ്രൈ​മ​റി ത​ലം മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ വ​രെ പ​ഠി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഗ​വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​യി വ​ലി​യ തു​ക​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ളും എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളും ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​ത്ത​രം ആ​യി​ര​ക്ക​ണ​ക്കി​ന് ഫാ​മി​ലി ട്ര​സ്റ്റു​ക​ളാ​ണ് യു​എ​സി​ലും യൂ​റോ​പ്പി​ലു​മു​ള്ള​ത്. ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞി​ട്ടും ട്ര​സ്റ്റു​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു.

കേ​ര​ള​വും ഈ ​വ​ഴി ചി​ന്തി​ച്ചു തു​ട​ങ്ങേ​ണ്ടി​യി​രി​ക്കു​ന്നു. ആ​ർ​ക്കും വേ​ണ്ടാ​തെ ന​ശി​ച്ചു​പോ​കു​ന്ന സ്വ​ത്തു​വ​ക​ക​ൾ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രാ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

ഫാ​മി​ലി ട്ര​സ്റ്റു​ക​ൾ രൂ​പീ​ക​രി​ച്ച് ഈ ​നി​ധി​ശേ​ഖ​രം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രു​ക​ളും സാം​സ്കാ​രി​ക-​മ​ത​സം​ഘ​ട​ന​ക​ളു​മൊ​ക്കെ രം​ഗ​ത്തി​റ​ങ്ങ​ണം. പു​തി​യ കാ​ല​ത്തെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളെ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ന്ത്രി​ക കൊ​ട്ടാ​ര​ങ്ങ​ളാ​ണ് ഇ​രു​ട്ടു നി​റ​ഞ്ഞ് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന ചാ​ത്ത​ന്‌​വീ​ടു​ക​ൾ. അ​വി​ട​ങ്ങ​ളി​ൽ വെ​ളി​ച്ച​മെ​ത്ത​ട്ടെ...