ലോക ചെസ് ചാന്പ്യന്‍ഷിപ്പ് മൂന്നാം റൗണ്ടിൽ ഗുകേഷിന് അട്ടിമറി വിജയം
സോബിച്ചൻ തറപ്പേൽ
ലോക ചെസ് കിരീടത്തിനായി സിംഗപ്പുരിലെ റിസോര്‍ട്ട്സ് വേള്‍ഡ് സെന്റോസയില്‍ നടക്കുന്ന ആവേശകരമായ പോരാട്ടത്തിന്റെ മൂന്നാം ഗെയിമില്‍ ഇന്ത്യയുടെ ഡി. ഗുകേഷിനു നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെതിരേ അട്ടിമറി ജയം.
ഒന്നാം ഗെയിമിൽ വിജയിച്ച് മത്സരത്തിന്റെ തുടക്കത്തിൽ മേധാവിത്വം നേടിയിരുന്ന ഡിങ് ലിറന് മൂന്നാം ഗെയിമിലെ തോല്‍വി കനത്ത തിരിച്ചടിയായി. ഗുകേഷിന്റെ ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ സമയ സമ്മര്‍ദത്തിലായ ഡിങ്, നിശ്ചിത സമയത്തിനുള്ളില്‍ നീക്കങ്ങള്‍ പൂര്‍ത്തീകരിക്കാനാകാതെ തോല്‍വി വഴങ്ങുകയായിരുന്നു.
രണ്ടാം മത്സരം സമനിലയിലവസാനിച്ചിരുന്നു. ഈ വിജയത്തോടെ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ 1.5 - 1.5 എന്ന നിലയില്‍ ഗുകേഷ് ഡിങ് ലിറനോട് തുല്യത പാലിച്ചിരിക്കുകയാണ്.
വെള്ള കരുക്കള്‍ നീക്കിയ ഗുകേഷ് മൂന്നാം ഗെയിമില്‍ ‘d4 ' ഓപ്പണിംഗാണ് തെരഞ്ഞെടുത്തത്. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് - എക്സ്ചേഞ്ച് വേരിയേഷനിലാണ് കളി പുരോഗമിച്ചത്. തുടര്‍ന്ന് ഒന്‍പതാം നീക്കത്തില്‍ ക്വീനുകള്‍ തമ്മില്‍ വെട്ടി മാറാന്‍ അനുവദിച്ചുകൊണ്ട് ഗുകേഷ് കാസ്ലിംഗ് പോലും നടത്താതെ കിംഗ് സൈഡിലൂടെ ബ്ലാക്കിന്റെ ബിഷപ്പിനെ ആക്രമിച്ചു. എന്നാല്‍, വൈറ്റിന്റെ പാളയത്തിലെത്തി ആ ബിഷപ്പുകൊണ്ട് കാലാളിനെ ആക്രമിക്കാനാണ് ഡിങ് തുനിഞ്ഞത്. ‘h' ഫയല്‍ ഓപ്പണ്‍ ചെയ്തുകൊണ്ട് ഡിങ് ലിറനും പോരാട്ടത്തിന്റെ സൂചനകള്‍ നല്കി.
പാളയത്തിലകപ്പെട്ട ബിഷപ്പിനെ പിന്തുണക്കാന്‍ ബ്ലാക്കിന്റെ കുതിരയെത്തിയെങ്കിലും ഗുകേഷിന്റെ കൃത്യതയാര്‍ന്ന നീക്കത്തില്‍ ബ്ലാക് ബിഷപ്പിനെ നഷ്ടപ്പെടുകയാണുണ്ടായത്.
രണ്ടു പോണുകള്ക്കു പകരം ഒരു മൈനർ പീസിന്റെ മേല്‍ക്കൈ നേടിയ ഗുകേഷ് പിന്നീട് വിജയത്തിനായി ശക്തമായി പോരാടി. പിഴവുകളില്ലാത്ത നീക്കങ്ങളിലൂടെ ഗുകേഷ് ഡിങ്ങിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
ആദ്യ പതിമൂന്നു നീക്കങ്ങള്‍ക്കായി ഗുകേഷ് നാലു മിനിറ്റു മാത്രമെടുത്തപ്പോള്‍ അത്രയും നീക്കങ്ങള്‍ക്കായി ഡിങ് ഒരു മണിക്കൂറിലേറെ സമയമെടുത്തു. 27 നീക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മത്സരത്തിലെ 40 നീക്കം തികയ്ക്കാനായി ഡിങ്ങിന് 13 മിനിറ്റു മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവസാന ഏഴു നീക്കത്തിനായി 45 സെക്കൻഡ് മാത്രം ശേഷിക്കെ തിടുക്കത്തില്‍ കരുക്കള്‍ നീക്കി കൊണ്ട് ഡിങ് പൊരുതിയെങ്കിലും 37-ാം നീക്കമായപ്പോൾ ക്ലോക്കില്‍ ഫ്ലാഗ് വീണിരുന്നു.
വിജയത്തില്‍ മതിമറന്ന് ഗുകേഷിന്റെ ആരാധകര്‍ ‘ഗോ ഗോ ഗുകി ഗോ’ എന്ന ആശംസാ ഗാനത്തിനൊപ്പം ആനന്ദനൃത്തമാടി. ഇന്നു വിശ്രമദിനമാണ്. നാലാം റൗണ്ട് നാളെ നടക്കും.
ബാഴ്സലോണ: പോളിഷ് സ്ട്രൈക്കർ ലെവൻഡോവ്സ്കി അപൂർവനേട്ടത്തിൽ. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ 100 ഗോൾ ക്ലബ്ബിൽ ഇടംപിടിക്കുന്ന മൂന്നാമത് കളിക്കാരൻ എന്ന നേട്ടം സ്പാനിഷ് സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കുവേണ്ടി കളിക്കുന്ന ലെവൻഡോവ്സ്കി സ്വന്തമാക്കി.
സ്വന്തം തട്ടകത്തിൽ ബാഴ്സലോണ 3-0നു ബ്രെസ്റ്റിനെ കീഴടക്കിയപ്പോൾ രണ്ടു ഗോൾ ലെവന്റെ വകയായിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (140), ലയണൽ മെസി (129) എന്നിവർക്കുശേഷം 100 ഗോൾ തികയ്ക്കുന്ന മൂന്നാമനാണ് ലെവൻഡോവ്സ്കി (101).
മാഞ്ചസ്റ്റർ സിറ്റി പെട്ടു
സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ഡച്ച് ക്ലബ്ബായ ഫെയ്നോർഡ് റോട്ടർഡാം 3-3 സമനിലയിൽ തളച്ചു. സിറ്റിക്കുവേണ്ടി എർലിംഗ് ഹാലണ്ട് (44’ പെനാൽറ്റി, 53’) ഇരട്ട ഗോൾ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല. 3-0ന്റെ ലീഡ് നേടിയശേഷമായിരുന്നു സിറ്റി സമനിലയിൽ കുടുങ്ങിയത്.
ബയേണ്‍ മ്യൂണിക് ഹോം മാച്ചിൽ 1-0നു ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ കീഴടക്കി. ആഴ്സണൽ 5-1നു പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗ് സിപിയെ തകർത്തു. സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 6-0നു സ്പാർട്ട പ്രാഗിനെയും ഇറ്റാലിയൻ ക്ലബ് അത്ലാന്ത 6-1നു യംഗ് ബോയ്സിനെയും നിലംപരിശാക്കി.
13 പോയിന്റുള്ള ഇന്റർ മിലാനാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ (12), ലിവർപൂൾ (12), അത്ലാന്ത (11), ലെവർകൂസെൻ (10) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബയേണ്‍ മ്യൂണിക്ക് (9) 11-ാമതും മാഞ്ചസ്റ്റർ സിറ്റി (8) 15-ാമതും പിഎസ്ജി (4) 26-ാം സ്ഥാനത്തുമാണ്.
കേരള ബ്ലാസ്റ്റേഴ്സ് x ഗോവ പോരാട്ടം രാത്രി 7.30ന്
കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കഴിഞ്ഞ മത്സരത്തിൽ 3-0നു ചെന്നൈയിനെ തകർത്ത വൈബ് നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. 2024-25 സീസണിൽ ആദ്യമായി ക്ലീൻ ഷീറ്റ് അടക്കം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മത്സരമായിരുന്നു 24-ാം തീയതി കൊച്ചിയിൽ അരങ്ങേറിയത്.
പരിക്കുമാറിയെത്തിയ ഗോൾ കീപ്പർ സച്ചിൻ സുരേഷ്, ഗോൾ അടിച്ചും അടിപ്പിച്ചും കളം നിറയുന്ന നോഹ് സദൗയി, ക്ലിനിക്കൽ ഫിനിഷിംഗുമായി ജെസ്യൂസ് ജിമെനെസ്, പ്ലേ മേക്കറായി അഡ്രിയാൻ ലൂണ എന്നിങ്ങനെ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഒത്തിണക്കം കാഴ്ചവച്ച മത്സരമായിരുന്നു ചെന്നൈയിന് എതിരായത്. ആ വൈബ് നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്നു രാത്രി 7.30ന് എഫ്സി ഗോവയ്ക്കെതിരേ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
എഫ്സി ഗോവയിൽനിന്നെത്തിയ നോഹ് സദൗയി പഴയ ക്ലബ്ബിനെതിരേ ഇറങ്ങുന്ന മത്സരമാണ് ഇന്നത്തേത്. മുഖ്യപരിശീലകൻ മൈക്കിൾ സ്റ്റാറെയ്ക്കും ടീമിന്റെ പ്രകടനത്തിൽ 100 ശതമാനം സംതൃപ്തി. ഗോവയ്ക്കെതിരേ ചില തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അതു മൈതാനത്തു കാണാമെന്നും സ്റ്റാറെ പറയുന്നു.
എട്ടു മത്സരങ്ങളിൽനിന്ന് 12 പോയിന്റാണ് എഫ്സി ഗോവയ്ക്കുള്ളത്. ബ്ലാസ്റ്റേഴ്സിന് ഒന്‍പതു മത്സരങ്ങളിൽനിന്ന് 11ഉം.
ലക്നോ: 68-ാമത് ദേശീയ സ്കൂൾ ഗെയിംസിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ സ്വർണമെത്തിച്ച് മിലൻ സാബു.
അണ്ടർ 17 വിഭാഗം ആണ്‍കുട്ടികളുടെ പോൾവോൾട്ടിലൂടെയാണ് മിലൻ സാബു സ്വർണമണിഞ്ഞത്. 4.10 മീറ്റർ ഉയരം ക്ലിയർ ചെയ്തായിരുന്നു മിലന്റെ സുവർണ നേട്ടം. പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
പെണ്‍കുട്ടികളുടെ ഹൈജംപിൽ കേരളത്തിനായി സി.പി. അഷ്മിക വെങ്കലം സ്വന്തമാക്കി. 1.54 മീറ്റർ ഉയർന്നു ചാടിയായിരുന്നു അഷ്മികയുടെ മെഡൽ നേട്ടം.
എല്ലാം അമ്മയ്ക്ക്
കാൻസർ ബാധിതയായ അമ്മ ഷീജയുടെ മനംനിറയ്ക്കാനാണ് മിലന്റെ ഓരോ ചാട്ടവും. ജീവിക്കാനായി പെട്രോൾ പന്പിൽവരെ ഇതിനോടകം മിലൻ ജോലി ചെയ്തെന്നതും യാഥാർഥ്യം.
എറണാകുളത്തു നടന്ന കേരള സ്കൂൾ കായിക മേളയിൽ ജൂണിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ മിലനായിരുന്നു സ്വർണം.
നാലു മീറ്ററായിരുന്നു ക്ലിയർ ചെയ്തത്. എന്നാൽ, കോട്ടയം റവന്യു ജില്ലാ കായികമേളയിൽ കുറിച്ച 4.10 മീറ്റർ എറണാകുളത്തു ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 4.06 മീറ്ററായിരുന്നു സംസ്ഥാന റിക്കാർഡ്. ലക്നോയിലെത്തിയപ്പോൾ 4.10 മീറ്ററുമായി മിലൻ വീണ്ടും സ്വർണത്തിൽ.
‘മിലനു പ്രായം പതിനഞ്ചു മാത്രമാണ്. അതുകൊണ്ടുതന്നെ കൂടുതൽ പ്രസിംഗ് ചെയ്യുന്നത് ശരിയല്ല. അവന്റെ പ്രായത്തിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് ’- പാലാ ജംപ്സ് അക്കാഡമിയിലെ പരിശീലകനും മിലന്റെ ഗുരുവുമായ കെ.പി. സതീഷ്കുമാർ ദീപികയോടു പറഞ്ഞു.
ബുംറ വീണ്ടും ഒന്നാം നന്പർ
ദുബായ്: ഐസിസി പുരുഷ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.
ഓസ്ട്രേലിയയ്ക്കെതിരായ പെർത്ത് ടെസ്റ്റിൽ എട്ടു വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. രണ്ടു സ്ഥാനം മുന്നേറിയാണ് ബുംറ ഒന്നിലെത്തിയത്. ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടു സ്ഥാനം മുന്നേറി രണ്ടിലെത്തി.
ജോ റൂട്ടാണ് ഒന്നാം നന്പർ ബാറ്റർ. ഋഷഭ് പന്ത് ആറാം സ്ഥാനം നിലനിർത്തി. വിരാട് കോഹ്ലി ഒന്‍പതു സ്ഥാനം മുന്നേറി 13ൽ എത്തി.
പൂനിയയ്ക്കു വിലക്ക്
ന്യൂഡൽഹി: ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്കു വിലക്ക്.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാലു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ഒളിന്പിക് യോഗ്യതാ റൗണ്ടിനിടെ മാർച്ചിൽ മൂത്ര സാന്പിൾ പരിശോധനയ്ക്കു നൽകുന്നതിനു വിസമ്മതിച്ച കുറ്റത്തിനാണ് വിലക്ക്.
ഇന്ത്യൻ ആധിപത്യം; പന്തിനു മുന്നിൽ ആരുമില്ല, വിദേശകളിൽ ജോസ് ബട്ലർ
2025 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് സീസണിലേക്കുള്ള മെഗാ താരലേലം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജിദ്ദയിലെ അബാദി അൽ ജോഹർ അരീനയിൽ നടന്നു. കോടികൾ മുടക്കി പത്ത് ഫ്രാഞ്ചൈസികൾ തങ്ങൾക്കുള്ള കളിക്കാരെയെത്തിച്ചു. ഇത്തവണ ഇന്ത്യൻ താരങ്ങൾക്കായാണ് ഫ്രാഞ്ചൈസികൾ കൂടുതൽ പണം മുടക്കിയത്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാർഡ് ഋഷഭ് പന്ത് സ്വന്തമാക്കി. 27 കോടി രൂപയ്ക്കാണ് പൂന സൂപ്പർ ജയന്റ്സ് പന്തിനെയെടുത്തത്. കഴിഞ്ഞ സീസണിൽ മിച്ചൽ സ്റ്റാർക്കിനായി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെലവഴിച്ച 24.75 കോടി രൂപയുടെ റിക്കാർഡാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ തിരുത്തിയത്. ഏറ്റവും വിലയേറിയ ആദ്യ പത്തു കളിക്കാരിൽ ആറുപേർ ഇന്ത്യക്കാരാണ്. ടോപ് ഫൈവിൽ ഇന്ത്യക്കാർ മാത്രമേയുള്ളൂ. വിലയേറിയ താരങ്ങളിൽ ആദ്യ ഇരുപരിൽ പത്ത് ഇന്ത്യക്കാരാണുള്ളത്.
രണ്ടാമതായി 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ ശ്രേയസ് അയ്യരാണ്. ലേലത്തിന്റെ ആദ്യ ദിനത്തിൽ ശ്രേയസ് അയ്യറെയാണ് ആദ്യം വലിയ തുകയ്ക്കു വിളിച്ചെടുത്തത്. ശ്രേയസിന് വിലയേറിയ താരമെന്ന റിക്കാർഡ് ഏതാനും മിനിറ്റുകളേ കൈവശം വയ്ക്കാനായുള്ളൂ. 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരാണ് മൂന്നാമത്.
അർഷ്ദീപ് സിംഗിനെ 18 കോടി രൂപ നൽകി ആർടിഎം വഴി പഞ്ചാബ് നിലനിർത്തിയപ്പോൾ ഇത്രതന്നെ തുകയ്ക്ക് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ പഞ്ചാബ് സ്വന്തം പാളയത്തിലെത്തിച്ചു. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡാണ് ചഹൽ നേടിയത്. 14 കോടി രൂപ വില ലഭിച്ച കെ.എൽ. രാഹുലാണ് വിലയേറി യ കളിക്കാരിൽ ഏഴാം സ്ഥാനാത്ത്.
ബട്ലർ വിദേശ ടോപ്പർ
വിദേശ കളിക്കാരിൽ ഏറ്റവും വിലയേറിയ താരം ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറിനാണ്. 15.75 കോടി രൂപ ലഭിച്ച ഇംഗ്ലീഷ് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ക്യാപറ്റൻ വിലയേറിയ കളിക്കാരിൽ ആറാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റൻസാണ് ബട്ലറെ സ്വന്തമാക്കിയത്. 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. 12.50 കോടി രൂപവീതംലഭിച്ച ജോഫ്ര ആർച്ചർ, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഒന്‍പതും പത്തും സ്ഥാനങ്ങളിൽ. ആർച്ചറെ രാജസ്ഥാൻ റോയൽസും ഹെയ്സൽവുഡിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സ്വന്തമാക്കി.
വിലയേറിയ 11 മുതൽ 20 വരെയുള്ളവർ
കളിക്കാർ വില (രൂപയിൽ) ടീം
മുഹമ്മദ് സിറാജ് 12.25 കോടി ഗുജറാത്ത്
മിച്ചൽ സ്റ്റാർക് 11.75 കോടി ഡൽഹി
ഫിൽ സാൾട്ട് 11.50 കോടി ആർസിബി
ഇഷാൻ കിഷൻ 11.25 കോടി സണ്‍റൈസേഴ്സ്
മാർകസ് സ്റ്റോയിനിസ് 11 കോടി പഞ്ചാബ് കിംഗ്സ്
ജിതേഷ് ശർമ 11 കോടി ആർസിബി
ടി. നടാരാജൻ 10.75 കോടി ഡൽഹി ക്യാപിറ്റൽസ്
കാഗിസോ റബാദ 10.75 കോടി ഗുജറാത്ത്
ഭുവനേശ്വർ കുമാർ 10.75 കോടി ആർസിബി
നൂർ അഹമ്മദ് 10 കോടി സിഎസ്കെ
വിലയേറിയ അണ്‍ക്യാപ്ഡ് പ്ലെയേഴ്സ്
കളിക്കാർ വില (രൂപയിൽ) ടീം
രസിഖ് ദർ ആറു കോടി ആർസിബി
നമാൻ ദിർ 5.25 കോടി മുംബൈ ഇന്ത്യൻസ്
നെഹാൽ വദേര 4.20കോടി പഞ്ചാബ് കിംഗ്സ്
അബ്ദുൾ സമദ് 4.20 കോടി എൽഎസ്ജി
പ്രിയാൻഷ്് ആര്യ 3.80 കോടി പഞ്ചാബ്
അശുതോഷ് ശർമ 3.80 കോടി ഡിസി
അൻശുൾ കാംബോജ് 3.40 കോടി സിഎസ്കെ
അഭിനവ് മനോഹർ 3.20 കോടി സണ്‍റൈസേഴ്സ്
അംഗൃഷ് രഘുവംശി മൂന്നു കോടി കെകെആർ
സുയാഷ് ശർമ 2.60 കോടി ആർസിബി
അണ്‍സോൾഡായ പ്രമുഖർ
ഡേവിഡ് വാർണർ
ജോണി ബെയർസ്റ്റോ
കെയ്ൻ വില്യംസണ്
ഡാരൽ മിച്ചൽ
ഷാർദുൽ ഠാക്കൂർ
ബെൻ ഡക്കറ്റ്
പ്രിഥ്വി ഷാ
സ്റ്റീവൻ സ്മിത്
ഷക്കീബ് അൽ ഹസൻ
സാം ബില്ലിംഗ്സ്
റിലി റൂസോ
ഫിൻ അലൻ
ലേലത്തിലൂടെ ആകെ 182 കളിക്കാരെയാണ് ടീമുകൾ വാങ്ങിയത്. 23 പേരെ ലേലംകൊണ്ട പഞ്ചാബ് കിംഗ്സാണ് ഏറ്റവും കൂടുതൽ കളിക്കാരെ സ്വന്തമാക്കിയത്. 14 കളിക്കാരെ ലേലം ചെയ്തെടുത്ത രാജസ്ഥാൻ റോയൽസാണ് ഏറ്റവും കുറവ് കളിക്കാരെയെടുത്തത്. ളിക്കാർക്കായി ആകെ 639.15 കോടി രൂപയാണ് ചെലവഴിച്ചത്.
മുംബൈ ഇന്ത്യൻസ്
ബാറ്റർമാർ: സൂര്യകുമാർ യാദവ് (റീടെയ്ൻഡ്), രോഹിത് ശർമ (റീടെയ്ൻഡ്), തിലക് വർമ്മ (റീടെയ്ൻഡ്), ബേവൻ ജോണ്‍ ജേക്കബ്സ്
വിക്കറ്റ് കീപ്പർമാർ: റോബിൻ മിൻസ്, റയാൻ റിക്കൽടണ്, കൃഷ്ണൻ ശ്രീജിത്ത്
ഓൾറൗണ്ടർമാർ: ഹർദിക് പാണ്ഡ്യ (റീടെയ്ൻഡ്,പേസ്), നമാൻ ധിർ (സ്പിൻ), വിൽ ജാക്സ് (സ്പിൻ), രാജ് അംഗദ് ബാവ (പേസ്), വിഘ്നേഷ് പുത്തൂർ (സ്പിൻ)
സ്പിന്നർമാർ: അള്ളാ ഗസൻഫർ, കർണ് ശർമ, മിച്ചൽ സാന്റ്നർ
ഫാസ്റ്റ് ബൗളർമാർ: ജസ്പ്രീത് ബുംറ (റീടെയ്ൻഡ്), ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ, റീസ് ടോപ്ലി, സത്യനാരായണ രാജു, അർജുൻ തെണ്ടുൽക്കർ, ലിസാദ് വില്യംസ്
ചെന്നൈ സൂപ്പർ കിംഗ്സ്
ബാറ്റർമാർ: ഋതുരാജ് ഗെയ്ക്വാദ് (റീടെയ്ൻഡ്), രാഹുൽ ത്രിപാഠി, ഷൈക് റഷീദ്, ദീപക് ഹൂഡ, ആന്ദ്രേ സിദ്ധാർഥ്
വിക്കറ്റ് കീപ്പർമാർ: ഡെവോണ്‍ കോണ്‍വേ, എം.എസ്. ധോണി (റീടെയ്ൻഡ്), വാൻഷ് ബേദി
ഓൾറൗണ്ടർമാർ: രവീന്ദ്ര ജഡേജ (സ്പിൻ; റീടെയ്ൻഡ്), ശിവം ദുബെ (പേസ്; റീടെയ്ൻഡ്), ആർ. അശ്വിൻ (സ്പിൻ), സാം കറണ്‍ (പേസ്), രചിൻ രവീന്ദ്ര (സ്പിൻ), വിജയ് ശങ്കർ (പേസ്), അൻഷുൽ കംബോജ് (പേസ്), ജാമി ഓവർട്ടണ് (പേസ്), കമലേഷ് നാഗർകോട്ടി (പേസ്), രാമകൃഷ്ണ ഘോഷ് (പേസ്)
സ്പിന്നർമാർ: നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ
ഫാസ്റ്റ് ബൗളർമാർ: മതീഷ പതിരാന (റീടെയ്ൻഡ്), ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്, നഥാൻ എല്ലിസ്
റോയൽ ചലഞ്ചേഴസ് ബാംഗളൂരു
ബാറ്റർമാർ: വിരാട് കോഹ്ലി (റീടെയ്ൻഡ്), രജത് പാട്ടിദാർ (റീടെയ്ൻഡ്), ടിം ഡേവിഡ്, മനോജ് ഭണ്ഡാഗെ, ദേവ്ദത്ത് പടിക്കൽ, സ്വസ്തിക ചിക്കര
വിക്കറ്റ് കീപ്പർമാർ: ഫിൽ സാൾട്ട്, ജിതേഷ് ശർമ
ഓൾറൗണ്ടർമാർ: ലിയാം ലിവിംഗ്സ്റ്റണ് (സ്പിൻ), കൃനാൽ പാണ്ഡ്യ (സ്പിൻ), സ്വപ്നിൽ സിംഗ് (സ്പിൻ), റൊമാരിയോ ഷെപ്പേർഡ് (പേസ്), ജേക്കബ് ബെഥേൽ (സ്പിൻ), മോഹിത് റാത്തി (സ്പിൻ)
സ്പിന്നർമാർ: സുയാഷ് ശർമ, അഭിനന്ദൻ സിംഗ്
ഫാസ്റ്റ് ബൗളർമാർ: ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ (റീടെയ്ൻഡ്), റാസിഖ് സലാം, നുവാൻ തുഷാര, ലുംഗി എൻഗിഡി
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ബാറ്റർമാർ: ട്രാവിസ് ഹെഡ് (റീടെയ്ൻഡ്), അഭിനവ് മനോഹർ, അനികേത് വർമ, സച്ചിൻ ബേബി
വിക്കറ്റ് കീപ്പർമാർ: ഹെൻറിച്ച് ക്ലാസൻ (റീടെയ്ൻഡ്), ഇഷാൻ കിഷൻ, അഥർവ ടൈഡെ
ഓൾറൗണ്ടർമാർ: അഭിഷേക് ശർമ (സ്പിൻ; റീടെയ്ൻഡ്), നിതീഷ് കുമാർ റെഡ്ഢി (പേസ്; റീടെയ്ൻഡ്), കമിന്ദു മെൻഡിസ് (സ്പിൻ)
സ്പിന്നർമാർ: ആദം സാംപ, രാഹുൽ ചാഹർ, സീഷൻ അൻസാരി
ഫാസ്റ്റ് ബൗളർമാർ: മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ് (റീടെയ്ൻഡ്), ഹർഷൽ പട്ടേൽ, സിമർജീത് സിംഗ്, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡണ്‍ കാർസെ, ഇഷാൻ മലിംഗ
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ബാറ്റർമാർ: റിങ്കു സിംഗ് (റീടെയ്ൻഡ്), റോവ്മാൻ പവൽ, അംഗൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ലുവ്നിത്ത് സിസോദിയ, അജിങ്ക്യ രഹാനെ
വിക്കറ്റ് കീപ്പർമാർ: ക്വിന്റണ്‍ ഡി കോക്ക്, റഹ്മാനുള്ള ഗുർബാസ്
ഓൾറൗണ്ടർമാർ: വെങ്കിടേഷ് അയ്യർ (പേസ്), ആന്ദ്രെ റസൽ (പേസ്; റീടെയ്ൻഡ്), സുനിൽ നരേൻ (സ്പിൻ; റീടെയ്ൻഡ്), രമണ്‍ദീപ് സിംഗ് (പേസ്; റീടെയ്ൻഡ്), അനുകുൽ റോയ് (സ്പിൻ), മോയിൻ അലി (സ്പിൻ)
സ്പിന്നർമാർ: വരുണ്‍ ചക്രവർത്തി (റീടെയ്ൻഡ്), മായങ്ക് മാർക്കണ്ഡെ
ഫാസ്റ്റ് ബൗളർമാർ: ഹർഷിത് റാണ (റീടെയ്ൻഡ്), വൈഭവ് അറോറ, ആൻറിച്ച് നോർക്യെ, സ്പെൻസർ ജോണ്സണ്, ഉമ്രാൻ മാലിക്
പഞ്ചാബ് കിംഗ്സ്
ബാറ്റർമാർ: ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ് (റീടെയ്ൻഡ്), നെഹാൽ വധേര, ഹർനൂർ സിംഗ് പന്നു, പ്രിയാൻഷ് ആര്യ, പൈല അവിനാഷ്
വിക്കറ്റ് കീപ്പർമാർ: ജോഷ് ഇംഗ്ലിസ്, വിഷ്ണു വിനോദ്, പ്രഭ്സിമ്രാൻ സിംഗ് (റീടെയ്ൻഡ്)
ഓൾറൗണ്ടർമാർ: ഗ്ലെൻ മാക്സ്വെൽ (സ്പിൻ), മാർക്കസ് സ്റ്റോയിനിസ് (പേസ്), മാർക്കോ ജാൻസൻ (പേസ്), ഹർപ്രീത് ബ്രാർ (സ്പിൻ), അസ്മത്തുള്ള ഒമർസായി (പേസ്), ആരോണ്‍ ഹാർഡി (പേസ്), മുഷീർ ഖാൻ (സ്പിൻ), സൂര്യൻഷ് ഷെഡ്ഗെ (പേസ്)
സ്പിന്നർമാർ: യുസ്വേന്ദ്ര ചഹൽ, പ്രവീണ്‍ ദുബെ
ഫാസ്റ്റ് ബൗളർമാർ: അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസണ്, യാഷ് താക്കൂർ, വിജയ്കുമാർ വൈശാഖ്, കുൽദീപ് സെൻ, സേവ്യർ ബാർട്ട്ലെറ്റ്
ലക്നോ സൂപ്പർ ജയന്റ്സ്
ബാറ്റർമാർ: എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ആയുഷ് ബദോനി (റീടെയ്ൻഡ്), ഹിമ്മത് സിംഗ്, മാത്യു ബ്രീറ്റ്സ്കെ
വിക്കറ്റ് കീപ്പർമാർ: ഋഷഭ് പന്ത്, നിക്കോളാസ് പുരാൻ (റീടെയ്ൻഡ്), ആര്യൻ ജുയൽ
ഓൾറൗണ്ടർമാർ: അബ്ദുൾ സമദ് (സ്പിൻ), മിച്ചൽ മാർഷ് (പേസ്), ഷഹ്ബാസ് അഹമ്മദ് (സ്പിൻ), യുവരാജ് ചൗധരി (സ്പിൻ), രാജ് വർധൻ ഹംഗാർഗേക്കർ (പേസ്), അർഷിൻ കുൽക്കർണി (പേസ്)
സ്പിന്നർമാർ: രവി ബിഷ്ണോയ് (റീടെയ്ൻഡ്), എം സിദ്ധാർഥ്, ദിഗ്വേഷ് സിംഗ്
ഫാസ്റ്റ് ബൗളർമാർ: മായങ്ക് യാദവ് (റീടെയ്ൻഡ്), മൊഹ്സിൻ ഖാൻ (റീടെയ്ൻഡ്), ആകാശ് ദീപ്, ആവേശ് ഖാൻ, ആകാശ് സിംഗ്, ഷമാർ ജോസഫ്, പ്രിൻസ് യാദവ്
ഡൽഹി ക്യാപിറ്റൽസ്
ബാറ്റർമാർ: ജേക്ക് ഫ്രേസർ മക്ഗുർക്ക്, ഹാരി ബ്രൂക്ക്, ട്രിസ്റ്റൻ സ്റ്റബ്സ് (റീടെയ്ൻഡ്), ഫാഫ് ഡു പ്ലെസി്, കരുണ്‍ നായർ
വിക്കറ്റ് കീപ്പർമാർ: കെ.എൽ. രാഹുൽ, അഭിഷേക് പോറെൽ (റീടെയ്ൻഡ്), ഡോണോവൻ ഫെരേരിയ
ഓൾറൗണ്ടർമാർ: അക്ഷർ പട്ടേൽ (സ്പിൻ; റീടെയ്ൻഡ്), അശുതോഷ് ശർമ (സ്പിൻ), സമീർ റിസ്വി (സ്പിൻ), ദർശൻ നൽകണ്ടെ (പേസ്), വിപ്രജ് നിഗം (സ്പിൻ), അജയ് മണ്ഡൽ (സ്പിൻ), മന്വന്ത് കുമാർ (പേസ്), ത്രിപുരാണ വിജയ് (സ്പിൻ), ), മാധവ് തിവാരി (പേസ്)
സ്പിന്നർമാർ: കുൽദീപ് യാദവ് (റീടെയ്ൻഡ്)
ഫാസ്റ്റ് ബൗളർമാർ: മിച്ചൽ സ്റ്റാർക്, മുകേഷ് കുമാർ, ടി. നടരാജൻ, മോഹിത് ശർമ, ദുഷ്മന്ത ചമീര
രാജസ്ഥാൻ റോയൽസ്
ബാറ്റർമാർ: യശസ്വി ജയ്സ്വാൾ (റീടെയ്ൻഡ്), ഷിമ്രോണ്‍ ഹെറ്റ്മെയർ (റീടെയ്ൻഡ്), ശുഭം ദുബെ, വൈഭവ് സൂര്യവംശി
വിക്കറ്റ് കീപ്പർമാർ: സഞ്ജു സാംസണ് (റീടെയ്ൻഡ്), ധ്രുവ് ജുറെൽ (റീടെയ്ൻഡ്), കുനാൽ സിംഗ് റാത്തോഡ്
ഓൾറൗണ്ടർമാർ: റിയാൻ പരാഗ് (സ്പിൻ; റീടെയ്ൻഡ്), നിതീഷ് റാണ (സ്പിൻ), യുധ്വീർ സിംഗ് (പേസ്)
സ്പിന്നർമാർ: വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, കുമാർ കാർത്തികേയ
ഫാസ്റ്റ് ബൗളർമാർ: ജോഫ്ര ആർച്ചർ, സന്ദീപ് ശർമ (റീടെയ്ൻഡ്), തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, ഫസൽഹഖ് ഫറൂഖി, ക്വേന മഫക, അശോക് ശർമ
ഗുജറാത്ത് ടൈറ്റൻസ്
ബാറ്റർമാർ: ശുഭ്മാൻ ഗിൽ (റീടെയ്ൻഡ്), സായ് സുദർശൻ (റീടെയ്ൻഡ്), രാഹുൽ തെവാട്യ (റീടെയ്ൻഡ്), ഷെർഫാൻ റുഥർഫോർഡ്
വിക്കറ്റ് കീപ്പർമാർ: ജോസ് ബട്ലർ, കുമാർ കുശാഗ്ര, അനുജ് റാവത്ത്
ഓൾറൗണ്ടർമാർ: റാഷിദ് ഖാൻ (സ്പിൻ; റീടെയ്ൻഡ്), വാഷിംഗ്ടണ്‍ സുന്ദർ (സ്പിൻ), എം. ഷാരൂഖ് ഖാൻ (സ്പിൻ; റീടെയ്ൻഡ്), മഹിപാൽ ലോംറോർ (സ്പിൻ), നിഷാന്ത് സിന്ധു (സ്പിൻ), അർഷാദ് ഖാൻ (പേസ്), ജയന്ത് യാദവ് (സ്പിൻ), ഗ്ലെൻ ഫിലിപ്സ് (സ്പിൻ), കരിം ജനത് (പേസ്)
സ്പിന്നർമാർ: മാനവ് സുത്താർ, സായ് കിഷോർ
ഫാസ്റ്റ് ബൗളർമാർ: കഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ജെറാൾഡ് കോറ്റ്സി, ഗുർനൂർ ബ്രാർ, ഇഷാന്ത് ശർമ, കുൽവന്ത് ഖെജ്രോലിയ
സിറ്റി തകർത്ത് പഞ്ചാബ്
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി എതിരില്ലാത്ത മൂന്നു ഗോളിനു മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ചു. എസക്വിൽ വിദാൽ, ലൂക മയ്കൻ, മുഷാഗ ബകേംഗ എന്നിവരാണ് ഗോൾ നേടിയത്.
റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; ക്വാർട്ടറിനടുത്ത് അൽ നാസർ
അൽ ഖോർ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ നാസർ എഎഫ്സി ചാന്പ്യൻസ് ലീഗ് എലൈറ്റിൽ ക്വാർട്ടർ ഫൈനലിന് അടുത്തെത്തി. അൽ നാസർ 3-1ന് അൽ ഖരാഫയെ തോൽപ്പിച്ചു. ഗ്രൂപ്പ് ബിയിൽ അൽ നാസറിന് അഞ്ചു കളിയിൽ 13 പോയിന്റായി. ശേഷിക്കുന്ന മൂന്നു കളിയിൽ രണ്ടു പോയിന്റ് കൂടി നേടായാൽ അൽ നാസർ ക്വാർട്ടറിലെത്തും.
46, 64 മിനിറ്റുകളിലാണ് റൊണാൾഡോ വലകുലുക്കിയത്. ഒരു ഗോൾ എയ്ഞ്ചലോ ഗബ്രിയേൽ (58’) നേടി. ഹൊസേലുവാണ് അൽ ഖരാഫയ്ക്കായി വലകുലുക്കിയത്.
മറ്റൊരു മത്സരത്തിൽ അൽ അഹ് ലി 2-1ന് അൽ അയ്നെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ തുടർച്ചയായ അഞ്ചാം ജയവും സ്വന്തമാക്കി. 15 പോയിന്റുമായി അൽ
അഹ്ലിയാണ് ഒന്നാമത്. 13 പോയിന്റുള്ള അൽ നാസർ രണ്ടാമതും.
സിംബാബ്വേയെ തകർത്ത് പാക്കിസ്ഥാൻ
ബുലുവായോ: സയിം അയൂബ് പുറത്താകാതെ നേടിയ സെഞ്ചുറി മികവിൽ സിംബാബ്വേയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ പാക്കിസ്ഥാന് പത്തുവിക്കറ്റ് ജയം. ജയത്തോടെ പരന്പര സമനിലയിലെത്തിച്ചു. പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 32.3 ഓവറിൽ 145 റണ്‍സിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാനായി അബ്രാർ അഹമ്മദ് നാലും സൽമാൻ അഗ മൂന്നു വിക്കറ്റും വീഴ്ത്തി. ഡിയോണ്‍ മെയേഴ്സ് (33), സീൻ വില്യംസ് (31) എന്നിവരാണ് സിംബാബ് വേ നിരയിൽ കുറച്ചെങ്കിലും പൊരുതിയത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 18.2 ഓവറിൽ വിക്കറ്റ് നഷ്ടമാക്കാതെ 148 റണ്‍സ് നേടി. സയിം അയൂബ് 62 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 113 റണ്‍സ് നേടി. അബ്ദുള്ള ഷഫീഖ് 32 റണ്‍സുമായി പുറത്താകാതെനിന്നു.
ലോക ചെസ് ചാന്പ്യൻഷിപ്പ്: രണ്ടാം ഗെയിം സമനിലയിൽ
സിംഗപ്പുർ സിറ്റി: ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞു. കറുത്ത കരുക്കൾ നീക്കി കളത്തിലിറങ്ങിയ ഗുകേഷ് ഇരുപത്തിമൂന്നാം നീക്കത്തിലാണ് ലിറനെ സമനിലയിൽ തളച്ചത്. പതിനാലു ഗെയിമുകളുള്ള മത്സരത്തിന്റെ ഒന്നാം റൗണ്ടിൽ ഗുകേഷിനെ കീഴടക്കിയ ലിറൻ 1.5-0.5 എന്ന സ്കോറിനു മുന്നിട്ടുനിൽക്കുകയാണ്.
ലിറൻ വെള്ളക്കരുക്കളുമായി കളിക്കുന്പോൾ അപൂർവമായി മാത്രം കളിക്കാറുള്ള e4 ഓപ്പണിംഗാണ് ഈ ഗെയിമിൽ തെരഞ്ഞെടുത്തത്. ഇരുവരുടെയും ആനകളും കുതിരകളും ആരംഭത്തിൽ തന്നെ യുദ്ധരംഗത്തേക്കിറങ്ങിയപ്പോൾ ഇറ്റാലിയൻ ഗെയിമിന്റെ ഗിയുക്കോ പിയാനിസിമോ- ഫോർ നൈറ്റ് വേരിയേഷനിലേക്കു കളി നീങ്ങി. ഏഴാമത്തെ നീക്കത്തിൽ തന്നെ ലിറൻ കാസലിംഗ് നടത്തി രാജാവിനു കോട്ടകെട്ടി. വെള്ള കളത്തിലെ ബിഷപ്പുകൾ പരസ്പരം വെട്ടി മാറ്റിയ ശേഷം പത്താം നീക്കത്തിൽ ഗുകേഷും കാസലിംഗ് ചെയ്തു.
ഒന്നാം ഗെയിമിനു വിപരീതമായി പ്രാരംഭനീക്കങ്ങൾ ലിറൻ വേഗത്തിൽ നടത്തിയപ്പോൾ പതിനാലാം നീക്കത്തിനുശേഷം അൻപതു മിനിറ്റ് സമയം ഗുകേഷിനു കുറവായിരുന്നു. പന്ത്രണ്ടാം നീക്കത്തിൽ ക്വീനുകൾ പരസ്പരം വെട്ടിമാറ്റപ്പെട്ടു. തുടർന്ന് ഒരു തേരിനെ കൂടി എക്സ്ചേഞ്ച് ചെയ്യാനായി ഗുകേഷ് നല്‍കിയെങ്കിലും ലിറൻ അതിനു തയാറായിരുന്നില്ല. എന്നാൽ പതിനേഴാം നീക്കത്തിനായി ഇരൂപത്തിമൂന്നു മിനിറ്റ് ആലോചിച്ച ശേഷമാണ് ബ്ലാക്കിന്റെ d4 ലുള്ള കുതിരയെ ആക്രമിച്ചു കൊണ്ട് ചൈനീസ് താരം തേരിനെ d1 ലേക്കു കൊണ്ടുവന്നത്.
ഗുകേഷ് തന്റെ റൂക്കുകൾ രണ്ടും d ഫയലിലെത്തിച്ചപ്പോൾ ലിറന് സമയത്തിലുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായിരുന്നു. പിന്നീട് ഇരുവർക്കും പൊസിഷനിൽ മേധാവിത്വം നേടാനാകാത്തതിനാൽ കുതിരകൾ ആവർത്തിച്ചു കളിച്ച് മൂന്നു തവണ ഒരേ പൊസിഷൻ വരുത്തി സമനിലയിലെത്തിക്കുകയായിരുന്നു.
ഗെയിമിൽ ഇരുപത്തിമൂന്നു നീക്കമായപ്പോഴേക്കും ഒരേ പൊസിഷൻ മൂന്നുതവണ ആവർത്തിക്കപ്പെട്ടതിനാലാണ് സമനില വന്നത്. ഇന്നു നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഗുകേഷ് വെള്ള കരുക്കൾ നീക്കും.
ഐസിസി നിർണായക മീറ്റിംഗ് 29ന്
ദുബായി: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കേണ്ട ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ മത്സരക്രമങ്ങൾ തീരുമാനിക്കുന്നതിനായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിർണായക യോഗം വെള്ളിയാഴ്ച നടക്കും. വെർച്വലായിട്ടാകും യോഗം ചേരുക. ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചതിനെത്തുടർന്ന് മത്സരങ്ങളുടെ തീയതി തീരുമാനിക്കാൻ ഇതുവരെയായിട്ടില്ല. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ടൂർണമെന്റ് നടക്കേണ്ടത്.
ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ പാക്കിസ്ഥാനു വെളിയിൽ നടത്തണമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇതുവരെ പാക്കിസ്ഥാൻ ഇതിനു സമ്മതം അറിയിച്ചിട്ടില്ല. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഐസിസി ചെയർമാനായി സ്ഥാനമേൽക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് ഐസിസി ബോർഡ് മീറ്റിംഗ് നടക്കുന്നത്. ഡിസംബർ ഒന്നിന് ജെയ് ഷാ സ്ഥാനമേൽക്കും.
ഇന്ത്യ ആവശ്യപ്പെട്ടതുപോലെ ഹൈബ്രിഡ് മോഡലായി മത്സരങ്ങൾ നടത്തിയാൽ പാക്കിസ്ഥാന് ടൂർണമെന്റ് നടത്തുന്നതിനുള്ള തുകയായ 70 മില്യണ്‍ ഡോളറിനു പുറമെ ഇൻസെന്റീവ് ഉയർത്തി നല്കുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പട്യാല: പഞ്ചാബിൽ നടന്ന 68-ാമത് സ്കൂൾ ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനു വെങ്കലം.
വെങ്കലമെഡൽ മത്സരത്തിൽ കേരളം 90-66 ചണ്ഡിഗഡിനെ പരാജയപ്പെടുത്തി. മാന്നാനം സെന്റ് എഫ്രേംസിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളായ ജീവൻ കെ. ജോബി (29 പോയിന്റ്), ജിൻസ് കെ. ജോബി (25) എന്നിവരാണ് ഈ വിജയത്തിൽ കേരളത്തിന്റെ മുൻനിര സ്കോറർമാർ.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ പഞ്ചാബ് ചാന്പ്യന്മാരായി.

പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ജയം 295 റൺസിന്
പെർത്ത്: സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചിൽ ന്യൂസിലൻഡിനോട് മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ സന്പൂർണ പരാജയം നേരിട്ടപ്പോൾ പേസിനെ അകമഴിഞ്ഞ് സഹായിക്കുന്ന ഓസ്ട്രേലിയൻ പിച്ചിൽ ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്താകുമെന്ന് സംശയിച്ചവർക്കു മറുപടിയായി പെർത്ത് ടെസ്റ്റിലെ ജയം.
ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയ്ക്ക് തീപ്പൊരി ബൗളിംഗും രണ്ടാം ഇന്നിംഗ്സിലെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനവും കൊണ്ട് ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതിനു മുന്‍പ് ഒരു ടെസ്റ്റിൽ മാത്രം ടീമിനെ നയിച്ചു പരിചയമുള്ള ജസ്പ്രീത് ബുംറയുടെ കീഴിൽ ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി. 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്.
534 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 58.4 ഓവറിൽ 238 റണ്‍സിന് പുറത്തായി. അർധസെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് (89) ഓസീസിന്റെ ടോപ് സ്കോറർ. ഇതോടെ, അഞ്ചു ടെസ്റ്റുകളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 150, 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ 104, 238. പെർത്ത് ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണ്.
രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റെടുത്ത ബുംറയാണ് പ്ലയർ ഓഫ് ദ മാച്ച്. പരന്പരിലെ രണ്ടാം ടെസ്റ്റ്, ഡിസംബർ ആറു മുതൽ അഡ്ലെയ്ഡിൽ നടക്കും.
വൈകിപ്പിച്ചത് ഹെഡും മാർഷും
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സുമായി നാലാം ദിനം ബാറ്റിംഗ പുനരാരംഭിച്ച ഓസീസിന്, ഇന്നലെ അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും നാലാം വിക്കറ്റും നഷ്ടമായി. ഇതോടെ, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാൽ, ട്രാവിസ് ഹെഡ്- സ്റ്റീവൻ സ ്മിത്ത കൂട്ടുകെട്ട് മത്സരം നീട്ടി. നിലയുറപ്പിക്കുമെന്ന് തോന്നിയ ഈ സഖ്യം സ്മിത്തിനെ (17) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചുകൊണ്ട് സിറാജ് പൊളിച്ചു. 62 റണ്‍സാണ് ഈ സഖ്യം നേടിയത്.
പിന്നീട് ഹെഡ്, മിച്ചൽ മാർഷുമായി ചേർന്ന് ആക്രമിച്ചു കളിച്ചതോടെ മത്സരം നീണ്ടു. അർധസെഞ്ചറിയുമായി ഹെഡ് പൊരുതിയതോടെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും വൈകി. ഇന്ത്യയെ പലപ്പോഴു വിഷമത്തിലാക്കുന്ന ഹെഡിനെ ബുംറ വിക്കറ്റ്കീപ്പറുടെ കൈളിലെത്തിച്ചു. 101 പന്ത് നേരിട്ട ഹെഡ് എട്ടു ഫോറുകൾ നേടി. ഇതോടെ ഇന്ത്യ വിജയം ഇന്നലെത്തന്നെ ഉറപ്പാക്കി.
മാർഷ് (67 പന്തിൽ 47), അലക്സ് കാരി (58 പന്തിൽ 36), മിച്ചൽ സ്റ്റാർക്ക് (35 പന്തിൽ 12) എന്നിവരും ഇന്ത്യൻ വിജയം നാലാം ദിനം മൂന്നാം സെഷനിലേക്ക് നീട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. മാർഷിനെ പുറത്താക്കിയാണ് നിതീഷ് കുമാർ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് ഓസീസിനെ തകർത്തത്. ഹർഷിത് റാണ, നിതീഷ് റെഡ്ഢി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 104
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 487/6 ഡിക്ലയേർഡ്.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
മക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 0, ഖ്വാജ സി പന്ത് ബി സിറാജ് 4, കമ്മിൻസ് സി കോഹ് ലി ബി സിറാജ് 2, ലബുഷെയ്ൻ എൽബിഡബ്ല്യു ബി ബുംറ 3, സ്മിത് സി പന്ത് ബി സിറാജ് 17, ഹെഡ് സി പന്ത് ബി ബുംറ 89, മാർഷ് ബി നിതീഷ് കുമാർ റെഡ്ഢി 47, കാരി ബി ഹർഷിത് റാണ 36, സ്റ്റാർക്ക് സി ജുറെൽ ബി വാഷിംഗ്ടണ്‍ സുന്ദർ 12, ലിയോണ്‍ ബി വാഷിംഗ്ടണ്‍ സുന്ദർ 0, ഹെയ്സൽവുഡ് 4, എക്സ്ട്രാസ് 24, ആകെ 58.4 ഓവറിറിൽ 238.
ബൗളിംഗ്
ബുംറ 12-1-42-3, സിറാജ് 14-2-51-3, റാണ 13.4-1-69-1, വാഷിംഗ്ടണ്‍ സുന്ദർ 15-0-48-2, നിതീഷ് കുമാർ 4-0-21-1.
അമോരിമിന്റെ തുടക്കം സമനിലയിൽ
ഇപ്സ്വിച്ച്: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായുള്ള റൂബൻ അമോരിമിന്റെ തുടക്കം സമനിലയോടെ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തുടക്കത്തിൽ തന്നെ ഗോൾ നേടിയ യുണൈറ്റഡിനെ ഇപ്സ്വിച്ച് ടൗണ്‍ 1-1ന് സമനിലയിൽ കുടുക്കി.
എംബപ്പെയ്ക്കു ഗോൾ; റയലിനു ജയം
മാഡ്രിഡ്: കിലിയൻ എംബപ്പെയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിച്ചു. ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ലെഗനസിനെ പരാജയപ്പെടുത്തി. ഫെഡറികോ വാൽവെർദെ, ജൂഡ് ബെല്ലിങ്ഗം എന്നിവരും ഗോൾ നേടി.
കോടി തിളക്കത്തിൽ പേസർമാർ
ജിദ്ദ: ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്പോൾ ഇന്നലെ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. നാളുകളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്ക് ലേലത്തിന്റെ രണ്ടാം ദിനം വൻ തുക ലഭിച്ചു.
ഭുവനേശ്വറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹി ആടിഎമ്മിലൂടെ തിരികെയെത്തിച്ചു. ആകാശ്ദീപിനെ ലക്നൗ സ്വന്തമാക്കി. തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു.
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി. ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിലെടുത്തു. ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനെ 12.5 കോടി രൂപയ്ക്ക് ആർസിബിയെടുത്തു.
കേരള ബാറ്റർ വിഷ്ണു വിനോദ് 95 ലക്ഷം രൂപയ്ക്ക് പഞ്ചാബിലെത്തി. കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
ചരിത്രം കുറിച്ച് വൈഭവ്
ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലാണ് വൈഭവ് എത്തിയത്.
1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് കൗമാരതാരത്തെ സ്വന്തമാക്കിയത്. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വൈഭവിനെ സ്വന്തമാക്കാൻ ലേലം വിളിയിലുണ്ടായിരുന്നു. അവസാനം രാജസ്ഥാൻ ജയിക്കുകയായിരുന്നു.
2023-24 രഞ്ജി ട്രോഫിയിൽ ഈ ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ 12 വയസും 284 ദിവസുമായിരുന്നു പ്രായം. ഇതിലൂടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ (15 വർഷവും 57 ദിവസവും), യുവരാജ് സിംഗ് (15 വർഷവും 230 ദിവസവും) എന്നിവരുടെ റിക്കാർഡാണ് തകർന്നത്.
അണ്ടർ 19 യൂത്ത് ലെവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന റിക്കാർഡിനുടമയാണ്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന മത്സരത്തിൽ 62 പന്തിൽനിന്ന് 104 റണ്‍സ് നേടിയിരുന്നു.
58 പന്തിൽനിന്നാണ് സൂര്യവംശി സെഞ്ചുറി നേടിയത്. 170 വർഷത്തെ ചരിത്രമുള്ള കോപറ്റെറ്റീവ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ചുറി നേടുന്ന യുവതാരമെന്ന റിക്കാർഡുമുണ്ട്. കൂടാതെ യൂത്ത് ലെവലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടി ഇന്ത്യക്കാരനെ റിക്കാർഡുമുണ്ട്.
യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ; മിലൻ ജോസ്, ദിയ ബിജു നയിക്കും
കോട്ടയം: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള (16 വയസിന് താഴെ) കേരള ആണ്‍കുട്ടികളുടെ ടീമിനെ മിലൻ ജോസും പെണ്‍കുട്ടികളുടെ ടീമിനെ ദിയ ബിജുവും നയിക്കും.
മാസം 29 മുതൽ ഡിസംബർ 5 വരെ കോൽക്കത്തയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ് മിലൻ ജോസ് മാത്യു. കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് ദിയ ബിജു.
ആണ്‍കുട്ടികളുടെ ടീമിനെ ഡോ. പ്രിൻസ് കെ. മറ്റം പരിശീലിപ്പിക്കും. നിഖിൽ തോമസാണ് മാനേജർ. മനോജ് സേവ്യറാണ് പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകൻ. എച്ച്.എസ്. രഹ്ന മാനേജരുമാകും.
കേരളത്തിനു തോൽവി
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിനു തോൽവി.
ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു പന്ത് ബാക്കിയിരിക്കേ നാലു വിക്കറ്റിനാണ് മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റണ്‍സ്. മഹാരാഷ്ട്ര 19.5 ഓവറിൽ ആറു വിക്കറ്റിന് 189 റണ്‍സ്.
ലോകചെസ് ചാന്പ്യൻഷിപ്പ്: ഒന്നാം ഗെയിം ലിറന്
സോബിച്ചൻ തറപ്പേൽ
സിംഗപ്പുർ സിറ്റി: സിംഗപ്പുരിൽ നടക്കുന്ന ലോകചെസ് ചാന്പ്യൻഷിപ്പിന്റെ ആദ്യ ഗെയിമിൽ വിജയം നിലവിലെ ലോകചാന്പ്യൻ ഡിങ് ലിറന്. ചെസ് ഒളിന്പ്യാഡിൽ സ്വർണമണിഞ്ഞു സമീപകാലത്തു മികച്ച ഫോമിലായിരുന്ന ഡി. ഗുകേഷിനു ലോകചാന്പ്യൻഷിപ്പിന്റെ ആദ്യഗെയിമിൽ അടിപതറി.
കറുത്ത കരുക്കൾ നീക്കിയ ലിരെന് നാൽപത്തിരണ്ടു നീക്കങ്ങൾകൊണ്ട് ഗുകേഷിനെ കീഴടക്കാൻ കഴിഞ്ഞു. പതിനാലു ഗെയിമുള്ള മത്സരത്തിൽ ലിറന് ഈ വിജയത്തോടെ 1-0 ലീഡായി. രണ്ടാംഗെയിം ഇന്ന് നടക്കും.
വെള്ള കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്ന ഗുകേഷ് e4 ഓപ്പണിംഗാണ് നടത്തിയത്. ഇതിനെതിരേ ഫ്രഞ്ച് ഡിഫെൻസാണ് ലിറൻ സ്വീകരിച്ചത്. പൊസിഷനിൽ നേരിയ മുൻതൂക്കമുണ്ടായിരുന്ന ചൈനീസ് താരം ഇരുപത്തിയൊന്നാം നീക്കത്തിൽ ക്വീനുകൾ പരസ്പരം വെട്ടിമറ്റുന്നതിനായി അവസരം നൽകിയെങ്കിലും ഗുകേഷ് അതിനു തയാറായില്ല.
പിന്നീടുള്ള നീക്കങ്ങളിൽ ഗുകേഷിനെതിരേ ശക്തമായ നീക്കങ്ങളാണ് ലിറൻ നടത്തിയത്. ഇരുപതിയേഴാം നീക്കാമായപ്പോഴേക്കും രണ്ടു പോണുകൾ നഷ്ടമായ ഗുകേഷ് പരാജയ ഭീഷണി മുന്നിൽകണ്ടു. നാൽപതിയൊന്നാം നീക്കത്തിൽ ഒരു പോണിനെക്കൂടി നഷ്ടപ്പെട്ടതോടെ ‘എ ’ഫയലിലെ പോണിനെ തടയനാകാതെ ഗുകേഷ് കീഴടങ്ങുകയായിരുന്നു.
ഐഎസ്എൽ: ആറടിച്ച് ഒഡീഷ
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്കു വൻ ജയം. ഒഡീഷ എതിരില്ലാത്ത ആറു ഗോളിന് ഹൈദരാബാദിനെ തോൽപ്പിച്ചു.
ജയത്തോടെ ഒഡീഷ 12 പോയിന്റുമായി നാലാം സ്ഥാനെത്തി. ഇസാക് (12’), ഡിയേഗോ മൗരിസിയോ (30’), മൗർടാഡ ഫാൾ (70’), ലാൽതാംഗ (75’), റഹീം അലി(89’) എന്നിവരാണ് ഗോൾ നേടിയത് ഒരെണ്ണം ജോംഗ്ടെ (51’) യുടെ ഓണ്‍ഗോളായിരുന്നു.
പെർത്ത്: ബോർഡർ-ഗാവസ്കർ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ, ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യം കുറിച്ചു.
ഈ വിജയലക്ഷ്യത്തിനു മുന്നിൽ ഓസീസിന് തകർച്ച. ഇന്ത്യ ഉയർത്തിയ 534 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഓസീസ്് മൂന്നാം ദിവസം 4.2 ഓവർ ബാറ്റ് ചെയ്തപ്പോൾ കിട്ടിയത് 12 റണ്‍സും നഷ്ടമായത് മൂന്നു വിക്കറ്റുകളും. ഓപ്പണർ ഉസ്മാൻ ഖ്വാജ (മൂന്ന്) ക്രീസിലുണ്ട്. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും ശേഷിക്കേ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനിയും 522 റണ്‍സ് കൂടി വേണം. രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യക്ക് മേധാവിത്വം സമ്മാനിച്ചത്.
നാലു പന്തു നേരിട്ട് റണ്ണൊടുക്കാതെ നിന്ന ഓപ്പണർ നഥാൻ മക്സ്വീനിയെ ആദ്യ ഓവറിൽത്തന്നെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി. നൈറ്റ് വാച്ച്മാന്റെ ചുമതല സ്വയം ഏറ്റെടുത്ത് വണ്‍ഡൗണായി എത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ (എട്ടു പന്തുകൾ നേരിട്ട് രണ്ടു റണ്‍സ്) മുഹമ്മദ് സിറാജ് സ്ലിപ്പിൽ കോഹ്ലിയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറിൽ ബുംറ മാർനസ് ലബുഷെയ്നെ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഓസീസ് വൻ അപകടത്തിലേക്കു വീണു.
‘ഇരട്ട സെഞ്ചുറി’ ജയ്സ്വാളിന്റെ സെഞ്ചുറിയോടെയാണ് മൂന്നാം ദിവസം ഇന്ത്യ തുടങ്ങിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62-ാം ഓവറിലെ അഞ്ചാം പന്ത് ഫൈൻ ലെഗിലേക്ക് സിക്സർ പറത്തി രാജകീയമായി ജയ്സ്വാൾ ഓസീസ് മണ്ണിൽ കന്നി സെഞ്ചുറി പൂർത്തിയാക്കി.
2014-15ൽ സിഡ്നിയിൽ കെ.എൽ. രാഹുൽ സെഞ്ചുറി നേടിയ ശേഷം ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറാണ് ജയ്സ്വാൾ.
അടുത്ത ഓവറിൽ കെ.എൽ. രാഹുലിനെ (176 പന്തിൽ 77) മിച്ചൽ സ്റ്റാർക്് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ജയ്സ്വാളും രാഹുലും തീർത്തത്. ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
1986ൽ സുനിൽ ഗാവസ്കറും കൃഷ്ണമാചാരി ശ്രീകാന്തും ചേർന്ന് സിഡ്നിയിൽ നേടിയ 191 റണ്‍സാണ് ഇവർ മറികടന്നത്. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും മികച്ച പിന്തുണ നല്‍കിയതോടെ ജയ്സ്വാൾ അനായാസം സ്കോർ ചെയ്തു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഹെയ്സൽവുഡ് പടിക്കലിനെ (25) സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.
297 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 161 റണ്‍സെടുത്ത യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെ ഋഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറെൽ (ഒന്ന്) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്നെടുക്കാൻ ഓസീസിനായി. എന്നാൽ വാഷിംഗ്ടണ്‍ സുന്ദർ (29), നിതീഷ് കുമാർ റെഡ്ഢി (38*) എന്നിവർക്കൊപ്പം അർധ സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത കോഹ്ലി ടെസ്റ്റിലെ 30-ാമത്തെ സെഞ്ചുറിയിലേക്കെത്തി. കഴിഞ്ഞ വർഷം ജൂലൈക്കുശേഷം കോഹ്ലി നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്.
കോഹ്ലി സെഞ്ചുറി പൂർത്തിയാക്കി ഇന്ത്യ വൻ ലീഡിലെത്തിയതിനു തൊട്ടുപിന്നാലെയാണ്് ബുംറ ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. പ്രതിരോധവും ഒപ്പം ആക്രമണവും നടത്തിയ കോഹ്ലി 143 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 80-ാം രാജ്യാന്തര സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ് ലി ഓസ്ട്രേലിയയിൽ നേടുന്ന ഏഴാമത്തെ സെഞ്ചുറിയാണ്. ആറു സെഞ്ചുറിയുള്ള സച്ചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്.
സ്കോർ ബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 104
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
ജയ്സ്വാൾ സി സ്മിത്ത് ബി മാർഷ് 161, രാഹുൽ സി കാരി ബി സ്റ്റാർക് 77, പടിക്കൽ സി സ്മിത് ബി ഹെയ്സൽവുഡ് 25, കോഹ് ലി നോട്ടൗട്ട് 100, പന്ത് സി കാരി ബി ലിയോണ്‍ 1, ജുറെൽ എൽബിഡബ്ല്യു ബി കമ്മിൻസ് 1, വാഷിംഗ്ടണ്‍ സുന്ദർ ബി ലിയോണ്‍ 29, നിതീഷ് കുമാർ റെഡ്ഢി നോട്ടൗട്ട് 38, എക്സ്ട്രാസ് 55, ആകെ 134. 3 ഓവറിൽ 487/6 ഡിക്ലയേർഡ്.
ബൗളിംഗ്
സ്റ്റാർക് 26-2-111-1, ഹെയ്സൽവുഡ് 21-9-28-1, കമ്മിൻസ് 25-5-86-1, മാർഷ് 12-0-65-1, ലിയോണ്‍ 39-5-96-2, ലബുഷെയ്ൻ 6.3-0-38-0, ഹെഡ് 5-0-26-0
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 0, ഖ്വാജ നോട്ടൗട്ട് 3, കമ്മിൻസ് സി കോഹ് ലി ബി സിറാജ് 2, ലബുഷെയ്ൻ എൽബിഡബ്ല്യു ബി ബുംറ 3, എക്സ്ട്രാസ് 4, ആകെ 4.2 ഓവറിൽ 12/3.
ബൗളിംഗ്
ബുംറ 2.2-1-1-2, സിറാജ് 2-0-7-1.
ബ്ലാസ്റ്റ്... ബ്ലാസ്റ്റേഴ്സ്
കൊച്ചി: കരുത്തരായ ചെന്നൈയിന് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റഴ്സ് വിജയവഴിയിലെത്തുന്നത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളും. ജീസസ് ഹിമിനെസും (56') നോഹ സദോയിയും (70') നേടിയ ഗോളുകളില്‍ ജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിനായി അധികസമയത്തെ ഗോളിലൂടെ കെ.പി. രാഹുല്‍ പട്ടിക പൂർത്തിയാക്കി.
18 മത്സരത്തിന് ശേഷമാണ് ഒരു മത്സരം ഗോള്‍ വഴങ്ങാതെ കൊമ്പന്മാര് പൂര്‍ത്തിയാക്കുന്നത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടു സ്ഥാനം മുകളിലേക്ക് കയറി എട്ടാമതെത്തി. 28ന് ഇതേ മൈതാനത്ത് കരുത്തരായ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ.
പരിക്ക് മാറിയെത്തിയ നോഹ സദോയിക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങിയത്. ഗോള്‍ ബാറിന് കീഴില്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് മടങ്ങിയെത്തിയതും ആതിഥേയര്‍ക്ക് ആശ്വാസമായി. ചുവപ്പ്കാര്ഡിനെ തുടര്‍ന്നുണ്ടായ സസ്പെന്‍ഷന്റെ കാലാവധി അവസാനിപ്പിച്ച് മടങ്ങി എത്തിയ ക്വാമി പെപ്ര പകരക്കാരന്റെ റോളിലേക്ക് മാറിയപ്പോള്‍ ജീസസ് ജിമിനെസും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും മിലോസ് ഡ്രിന്‍സിച്ചും ആദ്യ ഇലവനില്‍ ഇറങ്ങി.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. 56-ാം മിനിറ്റില്‍ ഗാലറി കാത്തിരുന്ന ഗോളെത്തി. ചെന്നൈയിന് പകുതിയുടെ ഇടതുവിംഗിലേക്ക് പറന്നിറങ്ങിയ പന്ത് പിടിച്ചെടുത്ത് ബോക്സിലേക്ക് കുതിച്ച ലൂണ ബോക്സിനരികെ സദോയിയെ ലക്ഷ്യമാക്കി ക്രോസ് നല്കി. സദോയിക്ക് കണക്ട് ചെയ്യാനായില്ല. പിന്നില്‍ നിന്നെത്തിയ കോറു സിംഗ് ഹിമിനെസിന് പന്തെത്തിച്ചു.
ക്ലോസ് റേഞ്ചില്‍ നിന്നുള്ള വലംകാൽ ഷോട്ട് തടയാന്‍ നവാസിനായില്ല, സീസണില്‍ ഹിമിനെസിന്റെ ആറാം ഗോള്‍. ഗാലറിയിലെ ആവേശം ബ്ലാസ്റ്റേഴ്സില്‍ കരുത്ത് നിറച്ചു. 70-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ലൂണ ബോക്സിന് മധ്യത്തിലായി നിന്ന സദോയിയിലേക്ക് പന്തെത്തിക്കുമ്പോള് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു താരം. മനോഹരമായ നീക്കത്തിനൊടുവില്‍ സദോയിയുടെ ഇടങ്കാൽ ഷോട്ട് വലയില്‍ പതിച്ചു.
ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് കൂട്ടി. മൈതാനമധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പിനൊടുവില്‍ പന്തുമായി ക്ലോസ് റേഞ്ചില്‍ നില്‍ക്കേ വലയുടെ ഇടതുഭാഗത്തായി നിന്ന് രാഹുലിന് സദോയി പന്ത് കൈമാറി. അനായാസം വലയിൽ.
വിലയേറിയ താരം പന്ത്
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാർഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. 27 കോടി രൂപയ്ക്കു പന്തിനെ ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. വിലയേറിയ താരമെന്ന റിക്കാർഡ് മിനിറ്റുകൾ മാത്രം കൈവശം വച്ച് ശ്രേയസ് അയ്യറെയാണ് പന്ത് മറികടന്നത്.
ജിദ്ദയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ വാശിയേറിയ ലേലത്തിനൊടുവിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയതോടെയാണ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറിയത്. 18 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിലെത്തിയ യുസ്വേന്ദ്ര ചാഹൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡ് സ്വന്തമാക്കി. ആർടിഎമ്മിലൂടെ വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരിച്ചെത്തിച്ചു.
കഴിഞ്ഞ സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ റിക്കാർഡാണ് അയ്യർ തകർത്തത്. അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാൻ വാശിയോടെ പൊരുതിയ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 24.75 കോടിയുമായി റിക്കാർഡിട്ട സ്റ്റാർക്ക്, ഇത്തവണ 11.75 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ശ്രേയസ് അയ്യരുടെ റിക്കാർഡിന് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പന്തിനായുള്ള താരലേലം ആരംഭിച്ചതോടെ ലേലം വിളി വീണ്ടും മുറുകി. പന്തിനായി ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും വാശിയോടെ പൊരുതിയതോടെ താരത്തിന്റെ വില 20 കോടി കടന്നു. താരത്തെ ആർടിഎമ്മിലൂടെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിച്ചതോടെ വീണ്ടും കളമുണർന്നു.
ഇതോടെ പന്തിന്റെ മൂല്യം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവം ഉയർന്ന തുകയിലേക്ക് ഉയർത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹിയെ ഞെട്ടിച്ചു. 27 കോടി രൂപ പന്തിന് വിലയിടുന്നതായി ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചതോടെ, ഡൽഹി പിന്മാറി.
ആർടിഎമ്മിലൂടെ വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തി. ഇതേ പ്രകാരം തന്നെ പഞ്ചാബ് കിംഗ്സ് അർഷ്ദീപ് സിംഗിനെ 18 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതേ വില ലഭിച്ച യുസ്്വേന്ദ്ര ചാഹൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡിലെത്തി. കെ.എൽ. രാഹുലിനെ (14 കോടി രൂപ) ഡൽഹി ക്യാപിറ്റൽസും മുഹമ്മദ് സിറാജിനെ ( 12.25 കോടി രൂപ) ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി. പത്ത് കോടി രൂപയുടെ വിലയ്ക്ക് മുഹമ്മദ് ഷമി സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തി.
മാക്സ് വെര്സ്റ്റപ്പന് എഫ് വൺ ലോകചാന്പ്യൻ
ലാസ്വേഗസ്: 2024 ഫോർമുല വണ്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെര്സ്റ്റപ്പന് സ്വന്തമാക്കി. ഇതോടെ നാലുതവണ ലോക ചാന്പ്യൻഷിപ്പ് നേടുന്ന ഫോർമുല വൺ ചരിത്രത്തിലെ ആറാമത്തെ ആളായിമാറി വെര്സ്റ്റപ്പന്. 2024 സീസണില്‍ രണ്ട് ഗ്രാന്‍ഡ് പ്രീ പോരാട്ടങ്ങള്‍കൂടി ശേഷിക്കേയാണ് ഇന്നലെ (ലാസ്വേഗസിൽ ശനിയാഴ്ച നൈറ്റ്റേസ്) മാക്സ് വെര്സ്റ്റപ്പന് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. ഡിസംബർ ഒന്നിന് ഖത്തറിലും എട്ടിന് അബുദാബിയിലുമാണ് ഇനി പോരാട്ടങ്ങൾ ബാക്കിയുള്ളത്.
2021 ചാമ്പ്യന്‍ഷിപ്പിലായിരുന്നു മാക്സ് വെര്സ്റ്റപ്പന് ആദ്യമായി കിരീടത്തിൽ ചുംബിച്ചത്. തുടർന്നുള്ള സീസണുകളിൽ തുടരെ കിരീടം നേടി.
ഇന്നലെ നടന്ന ലാസ് വേഗാസ് ഗ്രാൻഡ് പ്രീയോടെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടിയ വെര്സ്റ്റപ്പന് 403 ഉം മാക്ലാറന്റെ ലാൻഡോ നോറിസിന് 340 ഉം ചാള്‍സ് ലക്ലര്കിന് 319 ഉം പോയിന്റ് വീതമായി.
ലാസ് വേഗസിൽ വേഗരാജാവ് റസൽ ഇന്നലെ 50 ലാപ്പുകളിലായി നടന്ന ലാസ് വേഗസ് ഗ്രാൻഡ് പ്രീയിൽ അഞ്ചാംസ്ഥാനത്താണ് വെര്സ്റ്റപ്പൻ ഫിനിഷ് ചെയ്തത്. ആറാംസ്ഥാനത്തുള്ള ലാൻഡോ നോറിസിനേക്കാൾ കൂടുതൽ പോയിന്റുകൾ നേടുക എന്നതുമാത്രം മതിയായിരുന്നു മാക്സ് വെര്സ്റ്റപ്പന് ലോകചാന്പ്യൻഷിപ്പ് നേട്ടം കരസ്ഥമാക്കാൻ. മെഴ്സിഡസ് ടീം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത മത്സരത്തിൽ ജോർജ് റസൽ ഒന്നാംസ്ഥാനവും പത്താംസ്ഥാനത്തുനിന്നു മത്സരമാരംഭിച്ച് മികച്ച പോരാട്ടം കാഴ്ചവച്ച ലൂയി ഹാമിൽട്ടൺ രണ്ടാംസ്ഥാനവും നേടി.
കളമൊരുങ്ങി; ലോക ചെസ് ചാന്പ്യൻഷിപ്പിന് ഇന്ന് തുടക്കം
ലോക ചെസ് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം. സിംഗപ്പുർ തീരത്തുള്ള റിസോർട്ട് വേൾഡ് സെന്റോസയിൽ ഇന്ന് ഇന്ത്യൻ സമയം 2.30ന് ആരംഭിക്കുന്ന ഒന്നാം ഗെയിമിൽ മുപ്പത്തിരണ്ടുകാരനായ ഡിങ് ലിറനെതിരേ വെള്ളക്കരുക്കളുമായി ഡി. ഗുകേഷ് പോരാടും. ലോകചന്പ്യൻഷിപ് ആരംഭിച്ചതിനു ശേഷമുള്ള 138 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഏഷ്യൻ താരങ്ങൾ തമ്മിൽ ചാന്പ്യൻ പദവിക്കായി മത്സരിക്കുന്നത്. വിജയിക്കാനായാൽ പതിനെട്ടാമത്തെ ലോക ചാന്പ്യനാകും ഗുകേഷ്. വിശ്വനാഥൻ ആനന്ദിനു ശേഷം ലോകചന്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും.
ചരിത്രം കുറിക്കാൻ ഗുകേഷ്
പതിനാലു ഗെയിമുകളായി നടത്തപ്പെടുന്ന ഈ ടൂർണമെന്റിൽ ഏഴര പോയിന്റ് ലഭിക്കുന്നയാളാണ് വിജയിയാകുന്നത്. ഓരോ ദിവസവും ഓരോ ഗയിം വീതമാണ് മത്സരത്തിലുണ്ടാകുക. മൂന്നുദിന മത്സരങ്ങൾക്കുശേഷം ഒരു വിശ്രമദിനമെന്നരീതിയിൽ നാലു വിശ്രമദിനങ്ങൾ ഈ ടൂർണമെന്റിനിടയിലുണ്ട്.
പതിനാലു ഗെയിമും പൂർത്തിയായശേഷവും പോയിന്റുനില തുല്യതയിലാണെങ്കിൽ റാപിഡ് ഗെയിമുകളിലേക്കും വീണ്ടും തുല്യതയെങ്കിൽ ബ്ലിറ്റ്സ് ഗെയിമുകളിലേക്കും മത്സരം കടക്കും. അതിവേഗ നീക്കങ്ങൾ നടത്തേണ്ട ഈ ഫോർമാറ്റിലേക്ക് മത്സരങ്ങൾ നീണ്ടാൽ വിജയസാധ്യതകൾ മാറിമറിയും. ചാന്പ്യൻപട്ടം നേടാനായാൽ ഇരുപത്തിരണ്ടു വയസിൽ ലോകചന്പ്യനായ റഷ്യയുടെ ഗാരി കസ്പറോവിന്റെ റിക്കാർഡ് തിരുത്തിക്കുറിച്ചുകൊണ്ട് പതിനെട്ടു വയസിൽ ലോകചാന്പ്യനായി ചരിത്രം സൃഷ്ടിക്കാനാകും ഗുകേഷിന്.
മത്സരം നിയമം ഇങ്ങനെ
ഇന്ന് ആരംഭിക്കുന്ന ക്ലാസിക്കൽ പോരാട്ടത്തിൽ ആദ്യ നാൽപതു നീക്കങ്ങൾക്ക് രണ്ടുമണിക്കൂർ വീതമാണ് ഓരോ കളിക്കാരനും ലഭിക്കുക. പിന്നീടുള്ള നീക്കങ്ങൾക്ക് ഓരോ നീക്കത്തിനും മുപ്പതു സെക്കന്റ് ഇൻക്രിമെന്ഡ് ലഭിക്കുന്ന മുപ്പത്തു മിനിറ്റാകും ഓരോരുത്തർക്കും ലഭിക്കുക. ആദ്യ നാൽപതു നീക്കം പൂർത്തിയാകും മുൻപ് സ്റ്റേൽമെറ്റോ മൂന്ന് ആവർത്തന പൊസിഷനോ വരാത്ത പക്ഷം പരസ്പരം സമനില സമ്മതിച്ച് കളി അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല.
ഗുകേഷ് ഫോമിൽ
ലോക റാങ്കിംഗിൽ 2783 റേറ്റിംഗ് പോയിന്റോടെ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഡി. ഗുകേഷിന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൂർത്തിയായ കാൻഡിഡേറ്റസ് ടൂർണമെന്റിൽ ആധികാരികമായ വിജയം നേടാനായി. പിന്നീട് ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിന്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം നേടിക്കൊണ്ട് ഇപ്പോൾ മികച്ച ഫോമിലാണെന്നു തെളിയിച്ചിരിക്കുകയാണ് ഗുകേഷ്.
എന്നാൽ ഡിങ് ലിറൻ ഈ വർഷം പങ്കെടുത്ത ടൂർണമെന്റുകളിലൊന്നും വിജയിക്കാനാകാതെ 2728 റേറ്റിംഗ് പോയിന്റോടെ റാങ്കിംഗിൽ ഇരുപത്തിമൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്. മികച്ച നിലവാരത്തിലേക്കു തിരികെയത്താൻ പരിശ്രമിക്കുന്ന ഡിങ് ലിറന് ചാന്പ്യൻ പദവി നിലനിർത്താൻ ഗുകേഷുമായി കഠിനമായ പോരാട്ടം തന്നെ നടത്തേണ്ടിവരും.
തന്ത്രങ്ങൾ മെനയാൻ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഒപ്പമുണ്ടായിരുന്ന പോളിഷ് ഗ്രാൻഡ് മാസ്റ്ററായ ജഗോർസ് ഗജെവ്സ്കി തന്നെയാണ് ഈ ലോക ചാന്പ്യൻഷിപ്പിലും ഗുകേഷിന്റെ സെക്കൻഡ്സ് ആയി കൂടെയുണ്ടാവുക. മികച്ച ഫോമിലുള്ള ഗുകേഷിനുതന്നെ വിജയസാധ്യതയുള്ളതായി മാഗ്നസ് കാൾസണ്, ഗാരി കാസ്പറോവ് തുടങ്ങിയ ചെസ് വിദഗ്ധർ വിലയിരുത്തുന്നു. ഈ ചാന്പ്യൻഷിപ്പിൽ രണ്ടര മില്യണ്‍ യു എസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.
സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുത്ത് കേരളം
കോഴിക്കോട്: എച്ച് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പുതുച്ചേരിക്കെതിരേ എതിരില്ലാത്ത ഏഴു ഗോളുകള്‍ നേടി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ ഇടംപിടിച്ചു. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റെയില്‍വേസ് ലക്ഷദ്വീപിനെയും പരാജയപ്പെടുത്തി. ഫൈനല്‍ യോഗ്യതാ റൗണ്ടിലെത്താന്‍ കേരളത്തിന് സമനില മതിയായിരുന്നുവെങ്കിലും പുതുച്ചേരിയുടെ ദുര്‍ബലമായ പ്രതിരോധം കേരളത്തിനു അവസരങ്ങള്‍ തുറന്നു നല്കി.
മൂന്നു മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് കേരളം ഫൈനല്‍ യോഗ്യതാ റൗണ്ടിലെത്തിയത്. മൊത്തം 18 ഗോളുകള്‍ നേടി. കേരളത്തിന് ഒരു ഗോള്‍ പോലും വഴങ്ങേണ്ടിയും വന്നില്ല. ഒമ്പതു പോയിന്റ് നേടി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് കേരളം. ഫൈനല്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അടുത്ത മാസം ഹൈദരാബാദില്‍ നടക്കും.
ബാഴ്സയ്ക്കു കുരുക്ക്
വിഗോ/മാഡ്രിഡ്: രണ്ടു ഗോൾ ലീഡ് അവസാന മിനിറ്റുകളിൽ കൈവിട്ട ബാഴ്സലോണയോട് രണ്ടു മിനിറ്റുകളുടെ ഇടവേളയിൽ രണ്ടുതവണ വലകുലുക്കി സെൽറ്റ വിഗോ സമനില നേടി.
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റാഫിഞ്ഞ (15’), റോബർട്ട് ലെവൻഡോവ്സ്കി (61’) എന്നിവരുടെ ഗോളുകളിൽ ബാഴ്സലോണ മുന്നിലെത്തി. ജയമുറപ്പിച്ചുനീങ്ങിയ ബാഴ്സയ്ക്കു 82-ാം മിനിറ്റിൽ മാർക് കസാഡോ ചുവപ്പ്കാർഡ് കണ്ടു പുറത്തുപോകേണ്ടിവന്നത് തിരിച്ചടിയായി. ഇതോടെ പത്തുപേരുമായി ചുരുങ്ങിയ ബാഴ്സയ്ക്കെതിരേ ശക്തമായി ആക്രമിച്ച സെൽറ്റ അൽഫോൻസോ ഗോണ്‍സാലസിലൂടെ 84-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. രണ്ടു മിനിറ്റ് കഴിഞ്ഞ് ഹ്യൂഗോ അൽവാരസ് ബാഴസയുടെ വല കുലുക്കി. 34 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തു തുടരുന്നു.
അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് ഡിപോർട്ടിവോ അലാവ്സിനെ തോൽപ്പിച്ചു.
സിറ്റി തകർത്ത് ടോട്ടൻഹാം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത നാലു ഗോളിനു തകർത്ത് ടോട്ടൻഹാം വിജയക്കൊടി പറത്തി.
വിവിധ ടൂർണമെന്റുകളിലായി പെപ് ഗ്വാർഡിയോളയുടെ സിറ്റി നേരിടുന്ന തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണ്. ഗാർഡിയോളയുടെ പരിശീലക കരിയറിൽ ആദ്യമായാണ് തുടർച്ചയായ അഞ്ചു മത്സരങ്ങൾ തോൽക്കുന്നത്. 12 കളിയിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി വിജയവഴിയിലെത്തി. ലീഗിൽ വിജയമില്ലാതെ തുടർച്ചയായ നാലു മത്സരങ്ങൾക്കുശേഷമാണ് ആഴ്സണൽ വിജയപാതയിലെത്തുന്നത്. 12 കളിയിൽ 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. ബുക്കായോ സാക്ക (15’), തോമസ് പാർട്ടെ (52’), എഥൻ എൻവാൻറി (86’) എന്നിവരാണ് ഗോൾ നേടിയത്.ലിവർപൂൾ 3-2ന് സതാംപ്ടണെ തോൽപ്പിച്ച് 31 പോയിന്റുമായി ഒന്നാം സ്ഥാനം ശക്തമാക്കി.
പെർത്ത്: 2024-25 ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ വരുതിയിൽ.
ഓസീസ് പേസ് ആക്രമണത്തിനു മുന്നിൽ ക്ഷമയോടെ ബാറ്റ് വീശിയ യശസ്വി ജയ്സ്വാൾ - കെ.എൽ രാഹുൽ ഓപ്പണിംഗ് സഖ്യം നിലയുറപ്പിച്ചപ്പോൾ രണ്ടാം ദിനം സ്റ്റന്പെടുക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗസിൽ 218 റണ്‍സ് ലീഡായി. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 104 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് 46 റണ്‍സ് ലീഡും ലഭിച്ചു.
ജയ്സ്വാളും (90) രാഹുലുമാണ് (62) ക്രീസിൽ. 193 പന്തിൽനിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടങ്ങുന്നതാണ് ജയ്സ്വാളിന്റെ ഇന്നിംഗ്സ്. 153 പന്തുകൾ നേരിട്ട രാഹുലിന്റെ ബാറ്റിൽനിന്ന് നാല് ബൗണ്ടറികളാണ് പിറന്നത്.
റിക്കാർഡിൽ ജയ്സ്വാൾ
20 വർഷത്തിനു ശേഷമാണ് ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് സഖ്യം 100 റണ്‍സ് കടക്കുന്നത്. 2004ൽ ആകാശ് ചോപ്ര-വിരേന്ദർ സെവാഗ് സഖ്യമാണ് അവസാനമായി നൂറുകടന്നത്. പെർത്തിൽ ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിന്റെ ആദ്യ സെഞ്ചുറിയുമാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റിക്കാർഡിലാണ് ജയ്സ്വാൾ - രാഹുൽ സഖ്യം. 1986ൽ സുനിൽ ഗാവസ്കർ-കൃഷ്ണമാചാരി ശ്രീകാന്ത് സഖ്യം സിഡ്നിയിൽ നേടിയ 191 റണ്‍സാണ് ഒന്നാമത്.
രണ്ടു സെഷൻ പൂർണമായും ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ചാണ് ഇരുവരും ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ഇതിനു മുന്‍പ് ഒരു ഇന്ത്യൻ ജോഡി ഓസ്ട്രേലിയയിൽ രണ്ട് സെഷനുകൾ അതിജീവിച്ചത് 2018-ലാണ്. ചേതേശ്വർ പൂജാര - വിരാട് കോഹ്ലി സഖ്യമായിരുന്നു അത്. ഏഴ് ബൗളർമാരെ ഉപയോഗിച്ചിട്ടും പാറ്റ് കമ്മിൻസിന് രാഹുൽ - ജയ്സ്വാൾ കൂട്ടുകെട്ട് പൊളിക്കാനായില്ല.
ജയ്സ്വാളിന്റെ വ്യക്തിഗത സ്കോർ 51ൽ നിൽക്കേ സ്റ്റാർക്കിന്റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിലേക്കു വന്ന ക്യാച്ച് ഉസ്മാൻ ഖ്വാജ നഷ്ടമാക്കി. അടുത്ത പന്തിൽ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരവും നഷ്ടമാക്കി. ഇതിനുശേഷം ഒരു അവസരം പോലും നൽകാതെയാണ് ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം.
കപിലിനൊപ്പം ബുംറ
നേരത്തേ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സിൽ അവസാനിപ്പിച്ച ഇന്ത്യ, 46 റണ്‍സിന്റെ നിർണായക ലീഡ് നേടിയിരുന്നു. ഏഴിന് 67 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 37 റണ്‍സ് കൂടി കൂട്ടിച്ചേർത്തു.
രാവിലെതന്നെ അലക്സ് കാരിയുടെ വിക്കറ്റ് (26) നേടിക്കൊണ്ട് ബുംറ അഞ്ചു വിക്കറ്റ് തികച്ചു. ബുംറയുടെ 11 -ാമത്തെയും ഏഷ്യക്കു വെളിയിൽ ഒന്പതാമത്തെയും അഞ്ചു വിക്കറ്റ് നേട്ടമാണ്. ഇതോടെ ഏഷ്യക്കു വെളിയിൽ അഞ്ചു വിക്കറ്റുകളുടെ എണ്ണത്തിൽ കപിൽ ദേവിനൊപ്പമെത്തി.
112 പന്തുകൾ നേരിട്ട് 26 റണ്‍സെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. 10-ാം വിക്കറ്റിൽ ജോഷ് ഹെയ്സൽവുഡിനെ കൂട്ടുപിടിച്ച് 25 റണ്‍സ് കൂട്ടിച്ചേർത്ത സ്റ്റാർക്കാണ് ഓസീസിനെ 100 കടത്തിയത്. ഒന്‍പത് വിക്കറ്റിന് 79 എന്ന നിലയിൽനിന്നാണ് ഈ സഖ്യം ഓസീസിനെ നൂറു കടത്തിയത്.
1981ൽ മെൽബണിൽ നേടിയ 83 റണ്‍സാണ് ഇന്ത്യക്കെതിരേ ഓസ്ട്രേലിയയുടെ ചെറിയ സ്കോർ. പ്രതിരോധിച്ചു നിന്ന സ്റ്റാർക്കിനെ ഹർഷിത് റാണയാണ് പുറത്താക്കിയത്. ഇന്ത്യക്കെതിരേ നാലാമത്തെ ചെറിയ സ്കോറാണ് ഓസ്ട്രേലിയ നേടിയത്.
നാട്ടിൽ ഓസ്ട്രേലിയയുടെ ഒന്‍പതാമത്തെ ചെറിയ സ്കോറുമാണിത്. ആദ്യം ബാറ്റ് ചെയ്ത് 150 അതിൽ കുറഞ്ഞ റണ്‍സ് എടുത്തശേഷം ഇന്ത്യ ലീഡ് നേടുന്നത് ഇതു മൂന്നാം തവണയാണ്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
ഖ്വാജ സി കോഹ് ലി ബി ബുംറ 8, മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 10, ലബുഷെയ്ൻ എൽബിഡബ്ല്യു ബി സിറാജ് 2, സ്മിത്ത് എൽബിഡബ്ല്യു ബി ബുംറ 0, ട്രാവിസ് ഹെഡ് ബി ഹർഷിത് റാണ 11, മാർഷ് സി രാഹുൽ ബി സിറാജ് 6, കാരി സി പന്ത് ബി ബുംറ 21, കമ്മിൻസ് സി പന്ത് ബി ബുംറ 3, സ്റ്റാർക്ക് സി പന്ത് ബി റാണ 26, ലിയോണ്‍ സി രാഹുൽ ബി റാണ 5, ഹെയ്സൽവുഡ് നോട്ടൗട്ട് 7, എക്സ്ട്രാസ് 5. ആകെ 51.2 ഓവറിൽ 104.
ബൗളിംഗ്
ബുംറ 18-6-30-5, സിറാജ് 13-7-20-2, ഹർഷിത് റാണ 15.2-3-48-3, നിതീഷ് കുമാർ 3-0-4-0, വാഷിംഗ്ടണ്‍ സുന്ദർ 2-1-1-0
ഇന്ത്യൻ രണ്ടാം ഇന്നിംഗ്സ്
ജയ്സ്വാൾ നോട്ടൗട്ട് 90, രാഹുൽ നോട്ടൗട്ട് 62, എക്സ്ട്രാസ് 20, ആകെ 57 ഓവറിൽ 172/0.
ബൗളിംഗ്
സ്റ്റാർക് 12-2-43-0, ഹെയ്സൽവുഡ് 10-5-9-0, കമ്മിൻസ് 13-2-44-, മാർഷ് 6-0-27-0, ലിയോണ്‍ 13-3-28-0, ലബുഷെയ്ൻ 2-0-2-0, ഹെഡ് 1-0-8-0.
5 വിക്കറ്റ്
11 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ഏഷ്യക്കു വെളിയിൽ ഒന്‍പത് പ്രാവശ്യം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യക്കു വെളിയിൽ അഞ്ചു വിക്കറ്റുകളുടെ എണ്ണത്തിൽ കപിൽ ദേവിനൊപ്പമെത്തി. അഞ്ചു വിക്കറ്റുകളുള്ള ഇന്ത്യൻ ക്യാപ്റ്റൻമാരുടെ പട്ടികയിലും ബുംറയെത്തി. ഇതിനു മുന്‍പ് വിനു മങ്കാദ് (1), ബിഷൻ സിംഗ് ബേദി (8), കപിൽ ദേവ് (4), അനിൽ കുംബ്ല (2) എന്നിവരാണ് ഈ നേട്ടം കൈവരിച്ചവർ.
ജയ്സ്വാൾ
ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്ററെന്ന റിക്കാർഡ് യശസ്വി ജയ്സ്വാളിന് സ്വന്തം. മുൻ ന്യൂസിലൻഡ് നായകൻ ബ്രെണ്ടൻ മക്കല്ലത്തെയാണ് ഇന്ത്യ യുവ ഓപ്പണർ മറികടന്നത്. രണ്ടാം ഇന്നിംഗ്സിൽ രണ്ടു സിക്സ് നേടിക്കൊണ്ട് ജയ്സ്വാൾ 34 സിക്സിലെത്തി. 2014ൽ മക്കല്ലത്തിന്റെ പേരിൽ 33 സിക്സാണുള്ളത്.
2022ൽ 26 സിക്സ് നേടിയ ബെൻ സ്റ്റോക്സാണ് മൂന്നാമത്. 2005ൽ 22 സിക്സ് നേടിയ ആദം ഗിൽക്രിസ്റ്റാണ് നാലാമത്. 2008ൽ 22 സിക്സ് നേടിയ വിരേന്ദർ സെവാഗാണ് അഞ്ചാമത്.
37 ഓസ്ട്രേലിയയുടെ ടോപ് ആറു ബാറ്റർമാർ ആദ്യ ഇന്നിംഗ്സിൽ എടുത്ത സ്കോർ. 1978ൽ വെസ്റ്റ് ഇൻഡീസിനെതിരേ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ 22 റണ്‍സ് എടുത്തശേഷം പുരുഷ ടെസ്റ്റിൽ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്കോറാണിത്.
ജയം തേടി ബ്ലാസ്റ്റേഴ്സ്
വി.ആർ. ശ്രീജിത്ത്
കൊച്ചി: തുടർ പരാജയങ്ങൾക്കു ശേഷം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം തട്ടകത്തിലിറങ്ങുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് കരുത്തരായ ചെന്നൈയിൻ എഫ്സിയുമായാണ് മത്സരം. തുടർച്ചയായി മൂന്ന് മത്സരങ്ങളിലെ തോൽവിക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. കൊച്ചിയിലെ അവസാന രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
സൂപ്പർ ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനു രണ്ട് മത്സരങ്ങളിലാണ് ജയം നേടാനായത്. ഇന്ന് സ്വന്തം മൈതാനത്ത് പന്തുരുളുന്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മഞ്ഞപ്പടയ്ക്ക് തൃപ്തി നൽകില്ല.
കഴിഞ്ഞ മൂന്ന് സീസണിലും പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ആകെ തോറ്റത് വരലിൽ എണ്ണാവുന്ന മത്സരങ്ങളാണ്. കരുത്തരായ മുംബൈയെയും ഗോവയെയും ബംഗളൂരുവിനെയും അടക്കം കൊച്ചിയിൽ കൊന്പന്മാർ മലർത്തിയടിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ എട്ടു മത്സരങ്ങളായപ്പോൾ എട്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ലൂണ അടക്കമുള്ള മുൻ നിരതാരങ്ങളുടെ ഫോം ഇല്ലായ്മയാണ് ടീമിനെ വലയ്ക്കുന്നത്. എങ്കിലും ജീസസ് ജിമിനെസും നോവ സദോയിയും ഗോൾ അടിക്കുന്നത് ടീമിന് ആശ്വാസമാകുന്നുമുണ്ട്.
പരിക്ക് മാറി കളി തുടങ്ങിയ നോവ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുമെന്ന് ഉറപ്പാണ്. ചുവപ്പ്കാർഡ് കണ്ട് പുറത്തിരുന്ന ക്വാമി പെപ്രയും ഇന്നു മടങ്ങിയെത്തിയേക്കും.
ടീമിന്റെ പ്രതിരോധം കരുത്തുള്ളതാണെന്ന് പറയുന്പോഴും കുടൂതൽ മികവ് കാട്ടേണ്ടതുണ്ടെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറേ പറയുന്നു. ഗോളുകൾ വഴങ്ങുന്നതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ ഗെയിമിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സ്റ്റാറേ പറഞ്ഞു.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ചെന്നൈയിൻ മികച്ച കളികളാണ് കാഴ്ചവച്ചിരിക്കുന്നത്. ഗോളടിക്കുന്നതിൽ ഉൾപ്പെടെ മികവ് കാട്ടുന്ന ടീമിന്റെ പ്രതിരോധവും ശക്തമാണ്. എട്ടു കളിയിൽ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ.
ഇന്ന് ജയിച്ചാൽ ചെന്നൈയിന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാം. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇന്നത്തെ മത്സരം കടുപ്പമാകുമെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയാണ് ചെന്നൈയിൻ ഹെഡ് കോച്ച്് ഓവൻ കോയ്ലിന്.
ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും
മുംബൈ: 2025 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിന്റെ താരലേലം ഇന്നും നാളെയുമായി ജിദ്ദയിൽ നടക്കും. ഇത് രണ്ടാം തവണയാണ് രാജ്യത്തിനു പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്.
18-ാം സീസണാണിന്റെ മെഗാ താരലേലത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 577 കളിക്കാരാണുള്ളത്. 367 ഇന്ത്യക്കാരും 210 വിദേശ കളിക്കാരുമാണ് ലേലത്തിലുള്ളത്. 10 ഫ്രാഞ്ചൈസികളിലായി നിലനിർത്തിയ 46 കളിക്കാർക്കു പുറമെ 204 കളിക്കാരെയാണ് ഇനി തെരഞ്ഞെടുക്കാനുള്ളത്. ഇതിൽ 70 എണ്ണം വിദേശ കളിക്കാർക്കുള്ളതാണ്.
രണ്ടു കോടി രൂപയാണ് ബേസിക് ലേലത്തുക. 81 കളിക്കാർ ഈ തുകയ്ക്കു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരും വന്നതോടെ ലേലം കൂടുതൽ ശ്രദ്ധാകേന്ദ്രമാകും.
ആറു കളിക്കാർ വീതം ഉൾപ്പെടുന്ന രണ്ടു മാർക്വീ ലിസ്റ്റാണുള്ളത്. ആദ്യലിസ്റ്റിൽ പന്ത്, അയ്യർ, ജോസ് ബട്ലർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാദ, മിച്ചൽ സ്റ്റാർക്ക്. രണ്ടാം ലിസ്റ്റിൽ കെ.എൽ. രാഹുൽ, യുസ്വേന്ദ്ര ചഹൽ, ലിയാം ലിവിംഗ്സ്റ്റണ്, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
110.5 കോടി കയ്യിലുള്ള പഞ്ചാബ് കിംഗ്സാണ് ലേലത്തിന് ഏറ്റവും കൂടുതൽ തുകയുമായെത്തുന്നത്. 41 കോടിയുള്ള രാജസ്ഥാൻ റോയൽസിനാണ് കുറഞ്ഞ തുകയുള്ളത്.
ചെന്നൈ സൂപ്പർ കിംഗ്സ്-55 കോടി, ഡൽഹി ക്യാപിറ്റൽസ് 73 കോടി, കോൽക്കത്ത നൈറ്റ റൈഡേഴ്സ് 51 കോടി, റോയൽ ചലഞ്ചേഴ്സ് ബംഗളുരു 83 കോടി, ലക്നോ സൂപ്പർ ജയന്റസ് 69 കോടി, മുംബൈ ഇന്ത്യൻസ് 45 കോടി, സണ്‍റൈസേഴ്സ് ഹൈദരാബാദ് 45 കോടി, ഗുജറാത്ത് ടൈറ്റൻസ് 60 കോടി എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികൾക്ക് ലേലത്തിന് ചെഴവഴിക്കാൻ കയ്യിലുള്ള തുക.
42 വയസുള്ള ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണും പതി മൂന്നുകാരനായ വൈഭവ് സൂര്യവംശിയും ലേലത്തിനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ ഈ കൗമാരക്കാരൻ അരങ്ങേറിയിരുന്നു.
കഴിഞ്ഞ ഐപിഎലിൽ 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽനിന്ന് ആർസിബിയിലേക്കു മാറിയ കാമറൂണ്‍ ഗ്രീൻ ഇത്തവണ ലേലത്തിലില്ല. പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. ഐപിഎൽ 2025ന് മാർച്ച് 14ന് ആരംഭിക്കും. മേയ് 25നാണ് ഫൈനൽ.
മൂന്നാം വിജയം തേടി കേരളം ഇന്നിറങ്ങും
കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ കേരളം ഇന്നു പുതുച്ചേരിയെ നേരിടും.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30 നാണു മത്സരം. റെയില്‍വേസിനെയും ലക്ഷദ്വീപിനെയും തോല്പിച്ച കേരളം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിക്കഴിഞ്ഞു. റെയില്‍വേസിനെതിരേ അവസാന സമയത്തു നേടിയ ഗോളിനാണു ജയിച്ചതെങ്കില്‍ ലക്ഷദ്വീപിനെ കേരളം ഗോള്‍ മഴയില്‍ മുക്കുകയായിരുന്നു.
പത്ത് ഗോളിനായിരുന്നു ജയം. ഇതുവരെയും ഗോള്‍ വഴങ്ങാത്ത പ്രതിരോധവും ശക്തമായ മുന്നേറ്റ നിരയുമാണ് കേരളത്തിന്റെ കരുത്ത്.
നോർത്ത് ഈസ്റ്റിനും ബഗാനും ജയം
കോൽക്കത്ത/ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും ജയിച്ചു.
നോർത്ത് ഈസ്റ്റ് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തി. പത്തുപേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന നോർത്ത് ഈസ്റ്റിനായി ഗ്യുലേർമോ ഫെർണാണ്ടസ് (15’), നെസ്റ്റർ അൽബിയാച്ച് (18’) എന്നിവരാണ് ഗോൾ നേടിയത്.
45+4-ാം മിനിറ്റിൽ സൊറെയ്ശാം ദിനേശ് സിംഗ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ നോർത്ത് ഈസ്റ്റ് പത്തുപേരായി ചുരുങ്ങി. 88-ാം മിനിറ്റിൽ ഇവാൻ നൊവോസെലച്ച വലകുലുക്കി. ജയത്തോടെ നോർത്ത് ഈസ്റ്റ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻബഗാൻ എതിരില്ലാത്ത മൂന്നു ഗോളിന് ജംഷഡ്പുർ എഫ്സിയെ തോല്പിച്ചു. ടോം അൽഡ്റെഡ് (15’), ലിസ്റ്റൻ കൊളാകോ (45+2’), ജെമി മാക് ലെറൻ (75’) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ബഗാൻ 17 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ലെസ്റ്റർ: നിക്കോളസ് ജാക്സണ്, എൻസോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി 2-1ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.
ജയത്തോടെ 22 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്തേക്കു കയറി. ആധിപത്യം പുലർത്തിയ ചെൽസിയെ 15-ാം മിനിറ്റിൽ ജാക്സണ് മുന്നിലെത്തിച്ചു.
മികച്ച പ്രകടനം നടത്തിയിട്ടും ചെൽസിക്കു ലീഡ് ഉയർത്താൻ 75-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 90+5ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർദാൻ അയേവ് ലെസ്റ്ററിനായി ഒരുഗോൾ മടക്കി.
വെറോണ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ജയത്തോടെ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത്. എവേ മത്സരത്തിൽ ഇന്റർ എതിരില്ലാത്ത അഞ്ചു ഗോളിന് ഹെല്ലാസ് വെറോണയെ തോൽപ്പിച്ചു.
അഞ്ചു ഗോളുകളും ആദ്യ പകുതിയിൽ തന്നെയായിരുന്നു. മാർക്സ് തുറാം (22’, 25’) ഇരട്ടഗോൾ നേടിയപ്പോൾ ജൊവാക്വിം കൊറേയ (17’), സ്റ്റെഫാൻ ഡി വ്രിജ് (31’), യാൻ ബിസേക് (41’) എന്നിവർ ഓരോ ഗോൾവീതവും വലയിലാക്കി. 13 കളിയിൽ ഇന്ററിനു 28 പോയിന്റായി.
സൗത്ത് സോണ്‍ ഇന്റർയൂണിവേഴ്സിറ്റി ടെന്നീസ്: കേരളയ്ക്കും എംജിക്കും വിജയത്തുടക്കം
തിരുവനന്തപുരം: സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ ചാന്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി ടീമുകൾക്ക് വിജയത്തുടക്കം.
ആദ്യ മത്സരത്തിന് ഇറങ്ങിയ കേരള യൂണിവേഴ്സിറ്റി മനോൻമണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയെ തോൽപ്പിച്ചു.
അളഗപ്പ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് എംജി യൂണിവേഴ്സിറ്റി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.
കേരള യുണിവേഴ്സിറ്റിക്ക് വേണ്ടി പുരുഷ സിംഗിൾസിൽ ശബരീനാദ്, അദൈദ്, മെൻസ് ഡബിൾസിൽ ശബരീനാദ്-സൻജൈ സഖ്യം എന്നിവർ വിജയിച്ചു. എംജി യൂണിവേഴ്സിറ്റിക്ക് വേണ്ടി സുധർഷ് സുരേന്ദ്രൻ, ആന്റണി ഗ്രേയ്സ്, എന്നിവർ പുരുഷ സിംഗിൾസിലും സുധർഷ് സുരേന്ദ്രൻ-ആന്റണി ഗ്രേയ്സ് സഖ്യം പുരുഷ ഡബിൾസിലും വിജയിച്ചു.
പെർത്ത് ടെസ്റ്റിൽ പേസർമാരുടെ മാരക ബൗളിംഗ് ; ആദ്യ ദിവസം വീണത് 17 വിക്കറ്റുകൾ
പെർത്ത്: ശക്തമായ പേസാക്രമണത്തിലൂടെ 2024-25 ബോർഡർ -ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം സംഭവബഹുലമായിരിക്കുകയാണ്. ഓസീസ് പേസർമാക്കു മുന്നിൽ അടിപതറിയ ഇന്ത്യ താത്കാലിക ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നേതൃത്വ ത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്.
ഇന്ത്യൻ പേസർമാർ തകർത്തു കളിച്ചപ്പോൾ പെർത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം പ്രതിരോധത്തിലായി ഓസ്ട്രേലിയ. ഒന്നാം ദിനം സ്റ്റംപെടുക്കുന്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് കാരിയും (28 പന്തിൽ 19), മിച്ചൽ സ്റ്റാർക്കുമാണ് (14 പന്തിൽ ആറ്) ക്രീസിൽ. ഇന്ത്യ 49.4 ഓവറിൽ 150 റണ്‍സിന് പുറത്തായി. ആദ്യ ദിവസം 17 വിക്കറ്റുകളാണ് വീണത്.
ടോസ് വിജയിച്ച ഇന്ത്യയുടെ താത്കാലിക നായകൻ ബുംറ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ നിതീഷ്കുമാർ റെഡ്ഢി, ഹർഷിത് റാണ എന്നിവർ അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്കോറർ. ആറു ഫോറുകളും ഒരു സിക്സുമായി നിതീഷ് 59 പന്തിൽ 41 റണ്‍സെടുത്തു. ഋഷഭ് പന്ത് (78 പന്തിൽ 37), കെ.എൽ. രാഹുൽ (74 പന്തിൽ 26) എന്നിവർക്കു മാത്രമാണ് കുറച്ചുനേരമെങ്കിലും ക്രീസിൽ നിൽക്കാനായത്.
ഓസീസ് പേസർമാരുടെ വിളയാട്ടം
ആദ്യ ദിവസങ്ങളിൽ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് പേസർമാർമാർക്കു നൽകുന്ന ആനുകൂല്യം ഓസീസ് പേസർമാർ പൂർണമായും മുതലാക്കി. വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ ഓസീസ് പേസർമാർ തകർത്തു. ആദ്യ സെഷനിൽ തന്നെ മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും ഇന്ത്യയെ വിറപ്പിച്ചു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയാണ് ഇരുവരും ആദ്യ സെഷൻ പൂർത്തിയാക്കിയത്.
ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ റണ്ണിനായി കാത്തിരുന്ന ജയ്വാസാളിനെ സ്റ്റാർക്ക് മൂന്നാം ഓവറിലെ ആദ്യ പന്തിൽ നഥാൻ മക്സ്വീനിയുടെ കൈകളിലെത്തിച്ചു. ദേവ്ദത്ത് പടിക്കൽ 23 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കാരിയുടെ ക്യാച്ചിൽ പുറത്തായി. ഇതോടെ എല്ലാം കണ്ണുകളും കോഹ്ലിയിലേക്കായി.
സ്റ്റേഡിയത്തിലെത്തിയ 31,302 കാണികൾ വലിയ കരഘോഷത്തോടെയാണ് കോഹ്ലിയെ കളത്തിലേക്കു സ്വീകരിച്ചത്. 2018-19 പരന്പരയിൽ പെർത്തിൽ സെഞ്ചുറി നേടിയ കോഹ്ലി ഇത്തവണയും നന്നായിട്ടാണ് തുടങ്ങിയത്. എന്നാൽ കോഹ്ലിക്കെതിരേ കഴിഞ്ഞ കുറെ വർഷങ്ങളായി മേൽക്കോയ്മയുള്ള ഹെയ്സൽവുഡ് വിക്കറ്റ് സ്വന്തമാക്കി. അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യയുടെ മുൻ നായകനു നേടാനായത്.
അടുത്തതായി 26 റണ്‍സ് എടുത്തുനിന്ന കെ.എൽ. രാഹുലിന്റെ പുറത്താകലായിരുന്നു. സ്കോർ 47ൽ നിൽക്കേ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
വിക്കറ്റിനു പിന്നിൽ ക്യാച്ചിന് സ്റ്റാർക്ക് അപ്പീൽ ചെയ്തു. എന്നാൽ ഫീൽഡ് അന്പയർ റിച്ചാർഡ് കെറ്റിൽബെറോ നോട്ടൗട്ട് വിധിച്ചു. തീരുമാനം മൂന്നാം അന്പയറിനു വിട്ടു. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ ഉരസലുണ്ടെന്ന് തേർഡ് അംപയർ കണ്ടെത്തുകയായിരുന്നു.
ലഞ്ചിനു പിരിയുന്പോൾ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറെലിനെയും വാഷിംഗ്ടൻ സുന്ദറിനെയും മിച്ചൽ മാർഷ് പുറത്താക്കി. പന്ത്-നിതീഷ് കുമാർ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 48 റണ്‍സാണ് ഇന്ത്യൻ സ്കോർ നൂറു കടത്തിയത്. ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം പങ്കിട്ടെടുത്തു.
ബുംറയുടെ പേസ്
ഇന്ത്യക്കെതിരേ ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരടങ്ങുന്ന ഓസീസ് ബാറ്റിംഗ് നിര മേധാവിത്വം പ്രകടിപ്പിക്കുമെന്നാണ് കരുതിയത്. മൂന്നാം ഓവറിൽ ബുംറ അരങ്ങേറ്റ താരം നഥാൻ മക്സ്വീനിയെ (13 പന്തിൽ 10) വിക്കറ്റിനു മുന്നിൽ കുരുക്കി. ഏഴാം ഓവറിൽ നാല്, അഞ്ചു പന്തുകളിൽ ഖ്വാജ (19 പന്തിൽ എട്ട്), സ്മിത്ത് (പൂജ്യം), എന്നിവരെ പുറത്താക്കിയ ബുംറ ഓസീസിന് അപ്രതീക്ഷിത പ്രഹരം നൽകി.
12-ാം ഓവറിന്റെ ആദ്യ പന്തിൽ ട്രാവിസ് ഹെഡിനെ ക്ലീൻബൗൾഡാക്കിക്കൊണ്ട് ഹർഷിത് റാണ അരങ്ങേറ്റം ഗംഭീരമാക്കി. മാർഷിനെയും (ആറ്) ലബുഷെയ്നെയും (രണ്ട്) മുഹമ്മദ് സിറാജും സ്വന്തമാക്കി. കമ്മിൻസിനെ വിക്കറ്റ്കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലേൽപ്പിച്ച് ബുംറ ആദ്യ ദിനം നാലാം വിക്കറ്റ് വീഴ്ത്തി.
സ്കോർബോർഡ് / ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ജയ്സ്വാൾ സി മകസ്വീനി ബി സ്റ്റാർക് 0, കെ.എൽ. രാഹുൽ സി കാരി ബി സ്റ്റാർക് 26, ദേവ്ദത്ത് പടിക്കൽ സി കാരി ബി ഹെയ്സൽവുഡ് 0, കോഹ്ലി സി ഖ്വാജ ബി ഹെയ്സൽവുഡ് 5, പന്ത് സി സ്മിത്ത് ബി കമ്മിൻസ് 37, ധ്രുവ് ജുറെൽ സി ലബുഷെയ്ൻ 11, വാഷിംഗ്ടണ്‍ സുന്ദർ സി കാരി ബി മാർഷ് 4, നിതീഷ് കുമാർ സി ഖ്വാജ ബി കമ്മിൻസ് 41, ഹർഷിത് റാണ സി ലബുഷെയ്ൻ ബി ഹെയ്സൽവുഡ് 7, ബുംറ സി കാരി ബി ഹെയ്സൽവുഡ് 8, സിറാജ് നോട്ടൗട്ട് 0. എക്സ്ട്രാസ് 11. ആകെ 49.4 ഓവറിൽ 150.
ബൗളിംഗ്
സ്റ്റാർക് 11-3-14-2, ഹെയ്സൽവുഡ് 13-5-29-4, കമ്മിൻസ് 15.4-2-67-2, ലിയോണ്‍ 5-1-23-0, മാർഷ് 5-1-12-2.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
ഖ്വാജ സി കോഹ് ലി ബി ബുംറ 8, മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 10, ലബുഷെയ്ൻ എൽബിഡബ്ല്യു ബി സിറാജ് 2, സ്മിത്ത് എൽബിഡബ്ല്യു ബി ബുംറ 0, ട്രാവിസ് ഹെഡ് ബി ഹർഷിത് റാണ 11, മാർഷ് സി രാഹുൽ ബി സിറാജ് 6, കാരി നോട്ടൗട്ട് 19, കമ്മിൻസ് സി പന്ത് ബി ബുംറ 3, സ്റ്റാർക്ക് നോട്ടൗട്ട് 6, എക്സ്ട്രാസ് 2. ആകെ 27 ഓവറിൽ 67/7.
ബൗളിംഗ്
ബുംറ 10-3-17-4, സിറാജ് 9-6-17-2, ഹർഷിത് റാണ 8-1-33-1.
ലാസ്വേഗസിൽ തെളിയുമോ മാക്സ് ചാന്പ്യൻഷിപ്പ്
വിമൽ പെരുവനം ഫോർമുല വണ്‍ റേസിംഗ് അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്പോൾ ഫോർമുല വണ്‍ വേൾഡ് ഡ്രൈവേഴ്സ് ചാന്പ്യൻ ആരെന്ന് ഒരുപക്ഷേ ലാസ് വേഗാസ് തെളിയിക്കും. ഫോർമുല വണ്‍ 2024 സീസണിൽ ഇനി മൂന്ന് റേസുകളുകളാണുള്ളത്. റെഡ്ബുൾ റേസിംഗിന്റെ മാക്സ് വേർസ്റ്റപ്പനും മക്ലാറന്റെ ലാൻഡോ നോറിസുമാണ് അന്തിമപോരാട്ടത്തിൽ മുൻപന്തിയിൽ ഉള്ളത്. ലാസ് വേഗസ്, ഖത്തർ, അബുദാബി എന്നിവിടങ്ങളിലാണ് ഇനി ഫോർമുല വണ്‍ മത്സരങ്ങൾ ബാക്കിയുള്ളത്.
വേർസ്റ്റപ്പന്റെ സാധ്യതകൾ സാവോപോളോയിൽ നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയിലെ ഉജ്വലവിജയത്തിനുശേഷം വേർസ്റ്റപ്പൻ നാലാം ലോകചാന്പ്യൻഷിപ്പ് ലാസ് വേഗാസിൽ നേടുന്നതിനു സാധ്യതകൾ ഉയർത്തി. ഡച്ച് താരമായ വേർസ്റ്റപ്പന് സീസണിന്റെ രണ്ടാംപകുതിയിൽ വലിയ വെല്ലുവിളിയാണ് മികച്ച ഫോമിലുള്ള മക്ലാറൻ-മേഴ്സിഡസ് ടീമിന്റെ നോറിസ് ഉയർത്തിയത്. എന്നാൽ ബ്രസീലിലെ ജയം വേർസ്റ്റപ്പന് 62 പോയിന്റിന്റെ ലീഡാണ് നേടിക്കൊടുത്തത്.
ലാസ് വേഗാസിനുശേഷം മാക്സിമം 60 പോയിന്റുകളെ ശേഷിക്കൂ എന്നിരിക്കെ (ഖത്തറിൽ 34, അബുദാബിയിൽ 26) നോറിസിനേക്കാൾ രണ്ടിൽകൂടുതൽ പോയിന്റ് നേടാനായാൽ ഡച്ച് ഡ്രൈവർ ലോക ചാന്പ്യൻ ആകും.
മറ്റാർക്കെങ്കിലും ചാന്പ്യൻഷിപ്പ് ചാന്പ്യൻഷിപ്പ് പോരാട്ടത്തിൽ ഇനിയുള്ളതു മാക്സിമം 86 പോയിന്റുകളാണെന്നിരിക്കേ, വേർസ്റ്റപ്പന്റെ ബ്രസീലിലെ വിജയത്തോടെ ഫെറാറിയുടെ ചാൾസ് ലക്ലർക്കും മക്ലാറൻ-മേഴ്സിഡസിന്റെ ഓസ്കാർ പിയാസ്്്ട്രിയും ചാന്പ്യൻ പട്ട സാധ്യതയിൽനിന്ന പുറത്തായിരിക്കുകയാണ്.
ഫെറാറിയുടെ ചാൾസ് ലക്ലർക്കിന് 86 പോയിന്റുകൾ നേടിയാൽ വേർസ്റ്റപ്പനുമായി ഒപ്പമെത്താനാകുമെങ്കിലും വിജയങ്ങളുടെ എണ്ണത്തിൽ ഇതു നഷ്ടപ്പെടും. പിയാസ്്്ട്രി 131 പോയിന്റ് പിറകിലായതിനാൽ ചാന്പ്്യൻഷിപ്പ് സാധ്യതകൾ ഇല്ലാതായി.
ആർക്കാകും ടീം ചാന്പ്യൻഷിപ്പ്? ഡ്രൈവേഴ്സ് ചാന്പ്്യൻഷിപ്പ് ഈ വാരം തീരുമാനമാകാൻ സാധ്യതയുണ്ട്. എന്നാൽ ടീം ചാന്പ്്യൻഷിപ്പ് ആർക്കെന്നറിയാൻ അവസാന മത്സരമായ അബുദാബി വരെ കാത്തിരിക്കേണ്ടിവന്നേക്കും. മുൻനിര മൂന്ന് ടീമുകളാണ് പോരാട്ടത്തിൽ ഉള്ളത്. 32 പോയിന്റ്ിന്റ് ലീഡുമായി മക്ലാറൻ-മേഴ്സിഡസ് (593 പോയിന്റ്്) ഒന്നാംസ്ഥാനത്താണ്. ഫെറാറി (557), റെഡ്ബുൾ (544) എന്നീ ടീമുകൾ ടീം ചോന്പ്യൻഷിപ്പ് പോരാട്ടത്തിലുണ്ട്.
ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് ടേബിൾ 1. മാക്സ് വേർസ്റ്റപ്പൻ (റെഡ്ബുൾ) : 393
2. ലാൻഡോ നോറിസ് (മക്ലാറൻ) : 331
3. ചാൾസ് ലക്ലർക്ക് ( ഫെറാറി) : 307
4. ഓസ്കാർ പിയാസ്ട്രി (മക്ലാറൻ) : 262
5. കാർലോസ് സെയിൻസ് ( ഫെറാറി) : 244
6. ജോർജ് റസൽ (മെഴ്സിഡസ്) : 192
7. ലൂയി ഹാമിൽട്ടണ് (മെഴ്സിഡസ്) : 190
8. സെർഗിയോ പെറസ് (റെഡ്ബുൾ) : 151
ടീം ചാന്പ്യൻഷിപ്പ് ടേബിൾ 1. മക്ലാറൻ : 593
2.ഫെറാറി : 557
3. റെഡ്ബുൾ റേസിംഗ്: 544
4. മെഴ്സിഡസ്: 382
5. ആസ്റ്റണ്‍ മാർട്ടിൻ: 86
6. ആൾപൈൻ:49
7. ഹാസ് : 46
8. ആർബി : 44
ഹാമിൽട്ടന്റെ ഫെറാറിയിലേക്കുള്ള മാറ്റം: വെളിപ്പെടുത്തലുമായി മെഴ്സിഡസ് സിഇഒ ഫോർമുല വണ്ണിലെ പോപ്പുലർ ഡ്രൈവറായ ലൂയി ഹാമിൽട്ടണിന്റെ മെഴ്സിഡസിൽനിന്നും ഫെറാറിയിലേക്കുള്ള കൂടുമാറ്റം ചൂടേറിയ വാർത്തയായിരുന്നു. നിലവിൽ ഹാമിൽട്ടണാണ് എഫ് വണ്‍ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടത്തിന് അവകാശി.
( മൈക്കൽ ഷുമാക്കറിനൊപ്പം ഏഴു തവണ) കൂടുമാറ്റം തന്റെ കാതുകളിൽ ആദ്യമെത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മെഴ്സിഡസ് എഫ് വണ്‍ ടീം സിഇഒ ടോട്ടോ വോൾഫ്. ഹാമിൽട്ടണ് തന്നോട് ഇതു വെളിപ്പെടുത്തുന്നതിനു രണ്ടുവാരംമുൻപേ കാർലോസ് സെയിൻസ് സീനിയറിൽനിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജൂണിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍
കൊച്ചി: സംസ്ഥാന കബഡി ടെക്നിക്കല്‍ കമ്മിറ്റിയും എറണാകുളം പുക്കാട്ടുപടി കെഎംഇഎ എന്‍ജിനിയറിംഗ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 50-ാമത് സംസ്ഥാന ജൂണിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരം ഇന്നും നാളെയും കെഎംഇഎ ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ ആരംഭിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍നിന്നുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബര്‍ 28 മുതല്‍ ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കും. പെണ്‍കുട്ടികളുടെ മത്സരം ഇന്നു രാവിലെ 10.30മുതൽ നടക്കും. കെ.എന്‍. ഗോപിനാഥ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എ.ആര്. രഞ്ജിത് അധ്യക്ഷത വഹിക്കും. നാളെ നടക്കുന്ന ആണ്‍കുട്ടികളുടെ മത്സരം രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഐപിഎൽ : മൂന്നു സീസണുകളിലെ തീയതി പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ അടുത്ത മൂന്ന് സീസണുകളിലെ തീയതികൾ നിശ്ചയിച്ച് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ്. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് മൂന്ന് വർഷങ്ങളിലെ ടൂർണമെന്റുകളുടെ തീയതികൾ ഇത്രയും നേരത്തേ ഒരുമിച്ച് തീരുമാനിക്കുന്നത്. ഐപിഎൽ 2025 സീസണ് വരുന്ന മാർച്ച് 14ന് ആരംഭിക്കും.
ഫൈനൽ മേയ് 25നാണ്. മൂന്ന് സീസണുകളിലെ തീയതികൾ സംബന്ധിച്ച് 10 ഫ്രാഞ്ചൈസികൾക്കും ഐപിഎൽ അധികൃതർ ഒൗദ്യോഗിക കത്ത് അയച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ ആണ് വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റെ 18-ാം സീസണാണ് 2025-ൽ അരങ്ങേറുന്നത്. ഇതിന് മുന്നോടിയായുള്ള മെഗാ താര ലേലം നാളെ ആരംഭിക്കും. ജിദ്ദയിലാണ് താര ലേലം.
ഐപിഎൽ 2026 സീസണ് മാർച്ച് 15 മുതൽ മേയ് 31 വരെ ആയിരിക്കും. 2027 ലെ ഐപിഎൽ മാർച്ച് 14 മുതൽ മേയ് 30 വരെ നടക്കും. ഐപിഎൽ 2025ൽ 74 മത്സരങ്ങളാണുള്ളത്. കഴിഞ്ഞ സീസണിലെ (2024) മൽസരങ്ങളുടെ അതേ എണ്ണം വരുന്ന സീസണിലും തുടരാനാണ് തീരുമാനം.
നേരത്തേ ബിസിസിഐ നിശ്ചയിച്ചിരുന്ന മൽസരങ്ങളേക്കാൾ 10 എണ്ണം ഇത്തവണയും കുറവാണ്. 2022ൽ ഐപിഎൽ 2023-27 വർഷങ്ങളിലെ മാധ്യമ സംപ്രേഷണ അവകാശം വിൽക്കുന്ന സമയത്താണ് മൽസരങ്ങളുടെ എണ്ണം നേരത്തേ നിശ്ചയിച്ചിരുന്നത്.
മാധ്യമാവകാശ ലേലത്തിനുള്ള ടെൻഡറിൽ ഐപിഎൽ 2023 മുതൽ 2024 വരെ 74 മത്സരങ്ങൾ വീതവും 2025ലും 2026ലും 84 മത്സരങ്ങളും നടക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചിരുന്നു. 2027 സീസണിൽ 94 മൽസരങ്ങൾ ഉണ്ടാവുമെന്നുമാണ് അറിയിച്ചിരുന്നത്.