മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Monday, January 20, 2025 1:03 AM IST
ഗ്വാളിയോർ: എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ജീവനൊടുക്കിയതിന്റെ ആഘാതം താങ്ങാനാവാതെ ഗ്വാളിയോറിൽ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. സർക്കാർ ജോലി ലഭിക്കാതിരുന്നതിന്റെ മാനസിക സംഘർഷത്തെ തുടർന്ന് മനീഷ് രാജ്പുത്(33) എന്നയാളാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം വിഷം കഴിച്ചാണ് മനീഷ് ജീവനാടുക്കിയത്. മകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ മനീഷിന്റെ അമ്മ രാധാ രജ്പുത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
സർക്കാർ ജോലി നേടാനുള്ള പരീക്ഷകളിൽ വിജയിക്കാൻ മനീഷ് വർഷങ്ങളായി ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള മാനസിക സംഘർഷത്തിലാണ് മനീഷ് ജീവനൊടുക്കിയതെന്ന് സഹോദരൻ അനിൽ രാജ്പുത് പറഞ്ഞു.