പാ​റ്റ്ന: 20 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​നി​ക്ക് ഭീ​ഷ​ണി ഫോ​ൺ കോ​ൾ ല​ഭി​ച്ച​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എം​പി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ സ​ഞ്ജ​യ് യാ​ദ​വ്. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് വി​ളി​ച്ച​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യാ​ദ​വ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. "ശ​നി​യാ​ഴ്‌​ച ഒ​രാ​ളി​ൽ നി​ന്ന് എ​നി​ക്ക് പ​ണം ഭീ​ഷ​ണി കോ​ൾ ല​ഭി​ച്ചു. വി​ളി​ച്ച​യാ​ൾ 20 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് വി​ളി​ച്ച​യാ​ൾ എ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ സ​ചി​വ​ല​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി'. യാ​ദ​വ് പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ വി​ളി​ച്ച​യാ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എം​പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ച്ചി​വ​ല​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ഞ്ജീ​വ് കു​മാ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.