അമിത വേഗതയിൽ എത്തിയ കാറിടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു
Monday, January 20, 2025 12:11 AM IST
ചേർത്തല: സൈക്കിൾ യാത്രികൻ കാറിടിച്ചു മരിച്ചു. തിരുനല്ലൂർ തറയിൽ ഹരിദാസ് (65) ആണ് മരിച്ചത്.
വൈകുന്നേരം 6.30 ഓടെ തിരുനല്ലൂരിൽവച്ചാണ് അപകടമുണ്ടായത്. ഹരിദാസ് സൈക്കിളിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാർ അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു.
തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.