കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ സന്ദർശനത്തിന് അനുമതി
Sunday, January 19, 2025 8:12 PM IST
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. 22 മുതൽ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് അനുമതി.
കെടിഡിസിയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 22 മുതൽ 26 വരെ മാഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേളയിലും പി.കെ.ശശി പങ്കെടുക്കും.
28ന് ബാഴ്സിലോണയിലെ റോഡ് ഷോയിലും പിന്നീട് 30ന് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ പ്രതിനിധീകരിച്ച് ശശി പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക.
യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദസഞ്ചാര ബജറ്റ് വിഹിതത്തിൽ നിന്നു വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും പി.കെ. ശശി വിദേശ യാത്രയിലായിരുന്നു.