വെള്ളറട ഗവ. യുപി സ്കൂളിൽ മോഷണം
Sunday, January 19, 2025 4:36 PM IST
തിരുവനന്തപുരം: വെള്ളറട ഗവ.യുപി സ്കൂളിൽ മോഷണം. ഓഫീസിന്റെ പ്രധാന വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് വിലപിടിപ്പുള്ള സാധനങ്ങളൊന്നും എടുത്തില്ല.
ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ്. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വാതിൽ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാൻ മാത്രമുള്ള അളവിലാണ് വാതിൽ മുറിച്ചിരിക്കുന്നത്.
ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.