ന്യൂ​ഡ​ൽ​ഹി: വിവാദ പരാമർശത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. പ്ര​തി​പ​ക്ഷം പോ​രാ​ടു​ന്ന​ത് ബി​ജെ​പി​യോ​ടും ആ​ർ​എ​സ്എ​സി​നോ​ടും മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യാ​ണെ​ന്നു​മു​ള്ള (ഇ​ന്ത്യ​ൻ സ്റ്റേ​റ്റ്) പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​സ്.

ഗോഹട്ടിയി​ലെ പാ​ൻ ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബി​എ​ൻ​എ​സി​ന്‍റെ 152, 197(1)ഡി ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

ആ​ർ​എ​സ്എ​സ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടു​ള്ള ന​മ്മ​ളു​ടെ പോ​രാ​ട്ടം ന്യാ​യ​മാ​യ പോ​രാ​ട്ട​മാ​ണെ​ന്ന് ആ​രും ക​രു​ത​രു​ത്. ഇ​തി​ൽ ഒ​രു ന്യാ​യ​വു​മി​ല്ല. ന​മ്മ​ൾ പോ​രാ​ടു​ന്ന​ത് ബി​ജെ​പി എ​ന്ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക്കെ​തി​രെ​യാ​ണ്. ആ​ർ​എ​സ്എ​സി​നെ​തി​രാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

എ​ന്താ​ണ് രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച് നി​ങ്ങ​ൾ​ക്കു മ​ന​സി​ലാ​യി​ട്ടി​ല്ല. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ചേ​ർ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​ച്ചെ​ടു​ത്തു. പോ​രാ​ട്ടം ബി​ജെ​പി​ക്കെ​തി​രെ​യാ​ണ്, ആ​ർ​എ​സ്എ​സി​നെ​തി​രെ​യാ​ണ്, ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു.

പി​ന്നാ​ലെ, രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​ന്‍റെ ത​നി​നി​റം ഇ​പ്പോ​ൾ വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ കു​റ്റ​പ്പെ​ടു​ത്തി.