മും​ബൈ: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ഇ​ടം​ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

മും​ബൈ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ൽ, ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ടീ​മി​ലെ​ടു​ക്ക​ണ​മെ​ന്ന് കോ​ച്ച് ഗൗ​തം ഗം​ഭീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജി​ത് അ​ഗാ​ര്‍​ക്ക​റും ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും ഋ​ഷ​ഭ് പ​ന്തി​നു വേ​ണ്ടി വാ​ദി​ച്ചു.

ത​ർ​ക്കം മൂ​ത്ത​തോ​ടെ, സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ഒ​ടു​വി​ല്‍ ഗം​ഭീ​റി​ന്‍റെ ആ​വ​ശ്യം ത​ള്ളി ഋ​ഷ​ഭ് പ​ന്തി​നെ ടീ​മി​ലെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വൈ​സ് ക്യാ​പ്റ്റ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ വൈ​സ് ക്യാ​പ്റ്റ​നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഗം​ഭീ​റി​ന്‍റെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ, അ​ഗാ​ര്‍​ക്ക​റും രോ​ഹി​ത്തും ശു​ഭ്മ​ൻ ഗി​ല്ലി​നെ പി​ന്തു​ണ​ച്ച​തോ​ടെ യു​വ​താ​രം വൈ​സ് ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.