ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രെന്റ്ഫോർഡിനെതിരെ ലിവർപൂളിന് ജയം
Sunday, January 19, 2025 12:03 AM IST
ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
ഡാർവിൻ നൂനസാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നൂനസ് ഗോളുകൾ നേടിയത്.
ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവപർപൂൾ എഫ്സിക്ക് 50 പോയിന്റായി. 21 മത്സരങ്ങളിൽ നിന്നാണ് ലിവർപൂൾ 50 പോയിന്റ് നേടിയത്.