കൊ​ച്ചി: നി​ശ്ചി​ത തു​ക​യു​ടെ ജാ​മ്യം നി​ല്‍​ക്കാ​ന്‍ ആ​ളെ കി​ട്ടാ​തെ​യും പി​ഴ​യ​ട​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ​യും കാ​ക്കാ​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ തു​ട​രു​ന്ന 26 ഓ​ളം പേ​ര്‍ ത​ന്നെ ക​ണ്ടെ​ന്നും അ​വ​രു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​ണ് ഒ​രു ദി​വ​സം കൂ​ടി ജ​യി​ലി​ല്‍ ത​ങ്ങി​യ​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ല്‍ മോ​ചി​ത​നാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​ർ പ​റ​ഞ്ഞി​രു​ന്നു. ബോ​ബി പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും വാ​സ്ത​വ​മു​ണ്ടോ?. ഒ​രു വാ​സ്ത​വ​വു​മി​ല്ലെ​ന്ന​താ​ണ് സ​ത്യം. കാ​ര​ണം ജ​യി​ല്‍ മോ​ച​ന​ത്തി​നാ​യി പ​ണ​മി​ല്ലാ​ത്ത ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നാ​യി കേ​ന്ദ്ര പ​ദ്ധ​തി നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് നി​ല​വി​ല്‍ വ​ന്ന​ത്.

പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​യി​ലു​ക​ളി​ലേ​യും ക​ണ​ക്കെ​ടു​ത്താ​ല്‍ പോ​ലും ബോ​ബി പ​റ​ഞ്ഞ​ത്ര പ്ര​തി​ക​ള്‍ വ​രി​ല്ല. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​യി​ലു​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ ത​ട​വു​കാ​രാ​യി തു​ട​രു​ന്ന നി​ര​വ​ധി​പേ​രു​ണ്ടെ​ന്ന​തും യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് കാ​സ​ര്‍​ഗോ​ഡു​കാ​ര​നാ​യ ഒ​രു പ്ര​തി മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​ന്‍ അ​ര്‍​ഹ​നാ​യു​ള്ള​ത്.

പ​ദ്ധ​തി പ്ര​കാ​രം ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​ക​ളി​ല്‍ രൂ​പീ​ക​രി​ച്ച എം​പ​വേ​ര്‍​ഡ് ക​മ്മ​റ്റി​യാ​ണ് പ​ണ​മി​ല്ലാ​ത്ത പ്ര​തി​ക​ളു​ടെ ജ​യി​ല്‍ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റാ​ണ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജ​യി​ല്‍ സൂ​പ്ര​ണ്ട്, ജ​യി​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ഡ്ജി, ഡി​എ​ല്‍​എ​സ്എ സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍. സം​സ്ഥാ​ന ത​ല​ത്തി​ലു​ള​ള ക​മ്മ​റ്റി​യാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ജാ​മ്യം ല​ഭി​ച്ച് ഏ​ഴ് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത വി​ചാ​ര​ണ ത​ട​വു​കാ​രു​ടെ വി​വ​രം ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ലം കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ച് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി എം​പ​വേ​ര്‍​ഡ് ക​മ്മ​റ്റി​ക്ക് മു​ന്നി​ല്‍ വ​യ്ക്കും. അ​തി​നൊ​പ്പം കോ​ട​തി​ല്‍ നി​ന്ന് ജാ​മ്യ​വ്യ​വ​സ്ഥ പു​തു​ക്കി തു​ക കു​റ​ച്ചു​കൊ​ണ്ടു​വ​ര​ണം. 40,000 രൂ​പ​വ​രെ​യെ​ങ്കി​ല്‍ അ​ത് ക​മ്മ​റ്റി അ​ട​യ്ക്കും. അ​തി​ന് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ച എം​പ​വേ​ര്‍​ഡ് ക​മ്മ​റ്റി​യു​ടെ അ​നു​മ​തി വേ​ണം.

യു​എ​പി​എ, പോ​ക്‌​സോ, ല​ഹ​രി ഇ​ട​പാ​ട്, അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മം, തു​ട​ങ്ങി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല, ഒ​രു ത​വ​ണ​മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം.

കോ​ട​തി ശി​ക്ഷി​ച്ച് പി​ഴ​ത്തു​ക​യ​ട​ക്കാ​ന്‍ സാ​ധി​ക്കാ​തെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പ​ദ്ധ​തി വ​ഴി സ​ഹാ​യം ല​ഭി​ക്കും. ഇ​ത്ത​രം ത​ട​വു​കാ​രു​ടെ വി​വ​രം ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. 25,000 രൂ​പ​വ​രെ​യു​ള്ള പി​ഴ​ത്തു​ക അ​ന്തി​മ തീ​രു​മാ​ന​ത്തി​നൊ​ട​വി​ല്‍ ക​മ്മ​റ്റി അ​ട​യ്ക്കും. അ​തി​ന് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ക​മ്മ​റ്റി​യു​ടെ അ​നു​മ​തി ഇ​വി​ടെ​യും വേ​ണം.