തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കേജരിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
Saturday, January 18, 2025 10:33 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹിയില്‍ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. പ്രചാരണം നടത്തുന്നതിനിടെ കേജരിവാള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേശ് വര്‍മയാണെന്നായിരുന്നു എഎപിയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കേജരിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ നിയോഗിച്ചു എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ അരവിന്ജ് അദ്ദേഹം ഭയപ്പെടാന്‍ പോകുന്നില്ലെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ ഇതിന് തക്ക മറുപടി നല്‍കുമെന്നും എഎപി പറഞ്ഞു.
എന്നാല്‍ എഎപിയുടെ ആരോപണം തള്ളി പര്‍വേശ് വര്‍മ രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകള്‍ കൂടി നിന്നിടത്തേക്ക് അരവിന്ദ് കേജരിവാളിന്റെ വാഹനം പാഞ്ഞുകയറി ഒരു ബിജെപി പ്രവര്ത്തകന് പരിക്കേറ്റെന്ന് പര്‍വേശ് ശര്‍മ ആരോപിച്ചു.