വിജയ് ഹസാരെ ട്രോഫി: കിരീടം കർണാടകയ്ക്ക്
Saturday, January 18, 2025 10:03 PM IST
വഡോദര: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കീരീടം നേടി കർണാടക. ഫൈനലില്‍ വിദര്‍ഭയെ 36 റണ്‍സിന് വീഴ്ത്തിയാണ് കര്‍ണാടക കിരീടം സ്വന്തമാക്കിയത്. വിജയ് ഹസാരെയില്‍ കര്‍ണാടകയുടെ അഞ്ചാം കിരീടമാണിത്.
കർണാടക ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 36 റണ്‍സകലെ പൊരുതിവീണു. 48.2 ഓവറിൽ വിദർഭ 312ന് ഔട്ടൗകുകയായിരുന്നു. സ്കോര്‍ കര്‍ണാടക 50 ഓവറില്‍ 348-6, വിദര്‍ഭ 48.2 ഓവറില്‍ 312ന് ഓള് ഔട്ട്.
349 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭക്കായി ഓപ്പണര്‍ ധ്രുവ് ഷോറെ സെഞ്ചുറിയുമായി(111 പന്തില്‍ 110) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സെമിയില്‍ സെഞ്ചുറി നേടിയ യാഷ് റാത്തോഡും(23), മലയാളി താരം ദേവ്ദത്ത് പടിക്കലും(8) ക്യാപ്റ്റന്‍ കരുണ്‍ നായരും(27), ജിതേഷ് ശര്‍മയും(34) വലിയ സ്കോര്‍ നേടാതെ പുറത്തായത് തിരിച്ചടിയായി.
31 പന്തില്‍ 27 റണ്‍സെടുത്ത കരുണ്‍ നായരെ പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ ബൗള്ഡാക്കുകയായരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം തവണ മാത്രമാണ് കരുണ്‍ പുറത്താവുന്നത്. തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് മധ്യനിരയില്‍ ഹര്‍ഷ് ദുബെ(30 പന്തില്‍ 63) നടത്തിയ ഒറ്റയാള്‍ പോരാട്ടം വിദര്‍ഭക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും കൂടെ പൊരുതാന്‍ ആളില്ലാതിരുന്നത് തിരിച്ചടിയായി.
കര്‍ണാടകയ്ക്കായി വാസുകി കൗശിക് 10 ഓവറില്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ് കൃഷ്ണ 84 റണ്‍സിനും അഭിലാഷ് ഷെട്ടി 58 റണ്‍സിനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കർണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 348 റൺസെടുത്തത്.സ്മരൺ രവിചന്ദ്രന്റെ സെഞ്ചുറിയുടേയും അർധസെഞ്ചുറി നേടിയ മിന്നി കൃഷ്ണന് ശ്രീജിതിന്റെയും അഭിനവ് മനോഹറിന്റെയും പ്രകടനത്തിന്റെ മികവിലാണ് കർണാടക വന്പൻ സ്കോർ നേടിയത്.
92 പന്തിൽ 101 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രനാണ് കര്‍ണാടകയുടെ ടോപ് സ്കോറര്‍. കൃഷ്ണന് ശ്രീജിത്ത് 74 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ അഭിനവ് മനോഹര്‍ 42 പന്തില്‍ 79 റൺസടിച്ചു.
വിദര്‍ഭക്കായി ദര്ശന് നാല്ക്കണ്ടെയും നചികേത് ഭൂതെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കര്‍ണാടകയുടെ തുടക്കം പാളിയിരുന്നു. 15 ഓവറില്‍ 67 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(31), ദേവ്ദത്ത് പടിക്കല്‍(8), അനീഷ് കെ വി(23) എന്നിവരെ നഷ്ടമായി പതറിയ കര്‍ണാടകയെ നാലാം വിക്കറ്റില്‍ സ്മരണ്‍ രവിചന്ദ്രനും കൃഷ്ണൻ ശ്രീജിത്തും ചേര്‍ന്ന്160 റണ്‍സ് കൂട്ടുകെട്ടാണ് കർണാടകയെ കരകയറ്റിയത്.