കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സി​പി​എം ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും അ​പ​രി​ഷ്കൃ​ത​വു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​നാ​ധി​പ​ത്യ സ​മീ​പ​ന​ത്തി​ന് പ​ക​രം കാ​ട​ത്ത​മാ​ണ് സി​പി​എം ന​ട​പ്പാ​ക്കി​യ​ത​ന്നും സ​തീ​ശ​ൻ ഫേസ്ബുക്കിൽ കുറിച്ചു.

അ​വി​ശ്വാ​സ പ്ര​മേ​യം വി​ജ​യി​ക്കു​മെ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് സ്വ​ന്തം കൗ​ൺ​സി​ല​റാ​യ ക​ലാ രാ​ജു​വി​നെ സി​പി​എം ത​ന്നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്നും സ​തീ​ശ​ൻ കുറിച്ചു. ക​ലാ രാ​ജു​വി​നെ ക​ട​ത്തി കൊ​ണ്ട് പോ​യ​ത് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ കാ​റി​ലാ​ണെ​ന്നും സ​തീ​ശ​ൻ കുറിച്ചു.

"റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. എ​ന്നി​ട്ടും പോ​ലീ​സ് നോ​ക്കി നി​ന്നു. ചെ​റു​വി​ര​ൽ അ​ന​ക്കാ​തെ സി.​പി.​എം ഗു​ണ്ടാ സം​ഘ​ത്തി​ന് പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തു. പി​ണ​റാ​യി വി​ജ​യ​നും ഉ​പ​ജാ​പ​ക സം​ഘ​ത്തി​നും വി​ടു​പ​ണി ചെ​യ്യു​ക​യാ​ണ് പോ​ലീ​സ്. കാ​ലം മാ​റു​മെ​ന്ന് പോ​ലീ​സി​ലെ സി​പി​എം അ​ടി​മ​ക​ൾ ഓ​ർ​ക്ക​ണം.'-​പ്ര​തി​പ​ക്ഷ നേ​താ​വ് കുറിച്ചു.