കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ണ്ട​ക്ട​ർ​മാ​രു​ടെ കൈ​വ​ശം ക​രു​തേ​ണ്ട സ​ർ​വീ​സി​നെ സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക രേ​ഖ​യാ​യ ഡ്യൂ​ട്ടി കാ​ർ​ഡി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ക​ണ്ട​ക്ട​ർ​ക്ക് പി​ഴ ശി​ക്ഷ.

ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സു​ജി​തി​നാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. ഡ്യൂ​ട്ടി കാ​ർ​ഡി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ബ​സ് മോ​ഷ്ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് തു​ല്യ​മാ​യ കു​റ്റ​മാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും തോ​പ്പും​പ​ടി​യി​ലേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഓ​ർ​ഡി​ന​റി ബ​സി​ലാ​ണ് ഡ്യൂ​ട്ടി കാ​ർ​ഡി​ല്ലാ​ത ക​ണ്ട​ക്ട​ർ ജോ​ലി ചെ​യ്ത​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഏ​തൊ​രു സ​ർ​വീ​സ് പോ​കു​മ്പോ​ഴും ക​ണ്ട​ക്ട​ർ സ്‌​റ്റേ​ഷ​ൻ മാ​സ്റ്റി​ൽ നി​ന്നും ഡ്യൂ​ട്ടി കാ​ർ​ഡ് വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ബ​സ് സ​ർ​വീ​സി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള സു​ര​ക്ഷി​ത​ത്വ​ത്തി​നും ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.