കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജയം ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബാ​സ്റ്റേ​ഴ്സ് അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ക​ള​ത്തി​ലി​റ​ങ്ങും. കൊ​ച്ചി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ൽ 7.30 മു​ത​ലാ​ണ് മ​ത്സ​രം. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് എ​തി​രാ​ളി.

മ​ത്സ​ര​ത്തി​നു​ള്ള ആ​ദ്യ ഇ​ല​വ​ൺ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ടീ​മി​ലെ​ത്തി​യ മോ​ണ്ടി​നെ​ഗ്ര​ൻ താ​രം ദു​ഷാ​ൻ ല​ഗാതോറും ടീ​മി​ലി​ടം നേ​ടി. പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് താ​രം ഉ​ള്ള​ത്.

ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ല​വ​ൺ: അ​ഡ്രി​യാ​ൻ ലൂ​ണ, സ​ച്ചി​ൻ സു​രേ​ഷ്(​ഗോ​ൾ​കീ​പ്പ​ർ), സ​ന്ദീ​പ് സിം​ഗ്, മി​ലോ​സ് ഡ്രി​ൻ​സി​ച്ച്, ഹോ​ർ​മി​പാം റു​യ്‌​വ, ഐ​യ്ബ​ൻ ഡോ​ഹ്‌​ലിം​ഗ്, ഫ്രെ​ഡി, വി​ഭി​ൻ മോ​ഹ​ന​ൻ, കോ​റു സിം​ഗ്, നോ​വ സ​ദോ​യ്, ക്വാ​മി പെ​പ്ര.

പ​ക​ര​ക്കാ​ർ: സോം, ​അ​മാ​വി​യ, സ​ഹീ​ഫ്, ദു​ഷാ​ൻ ല​ഗേ​തോർ, ഡാ​നി​ഷ് ഫ​റൂ​ഖ്, ബി​ജോ​യ്, ജെ​സൂ​സ് ജി​മെ​ന​സ്, ശ്രീ​ക്കു​ട്ട​ൻ, യോ​ഹെ​ന്പ.