ഡൽഹിയിൽ കോൺഗ്രസ് ആയിരിക്കും അധികാരത്തിലെത്തുക: അൽക്ക ലാംപ
Saturday, January 18, 2025 5:14 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് കൽക്കാജിയിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംപ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും അവർ പറഞ്ഞു.
"പത്ത് വർഷമായി ഡൽഹിയിൽ ഭരണത്തിലുള്ളത് അഴിമതി സർക്കാരാണ്. ആംആദ്മി പാർട്ടിയുടെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. അവർ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിജയം ഉറപ്പാണ്.'-അൽക്ക ലാംപ.
ബിജെപിയുടെ പ്രകടനപത്രിക ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അൽക്ക ലാംപ കുറ്റപ്പെടുത്തി. പത്രികയിലുള്ളത് ഒന്നും അവർ നടപ്പാക്കാൻ പോകുന്നില്ലെന്നും ലാംപ പറഞ്ഞു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെയും ഡൽഹിയിലെ ജനങ്ങൾ വിധിയെഴുതുമെന്നും കോൺഗ്രസ് സ്ഥാനാർഥി കൂട്ടിച്ചേർത്തു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.