ന്യൂ​ഡ​ൽ​ഹി: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​മു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ർ​മ​യാ​കും 15 അം​ഗ ടീ​മി​നെ ന​യി​ക്കു​ക. ശു​ഭ്മാ​ൻ ഗി​ൽ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ടീ​മി​ൽ ഇ​ട​മി​ല്ല.

ഋ​ഷ​ഭ് പ​ന്താ​ണ് ടീ​മി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ർ. ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലെ അ​വ​സാ​ന ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ക്ക് മാ​റി​യ മു​ഹ​മ്മ​ദ് ഷ​മി​യും ടീ​മി​ൽ സ്ഥാ​നം പി​ടി​ച്ചു. നേ​ര​ത്തെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലും ഷ​മി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ ക​രു​ൺ നാ​യ​രെ ടീ​മി​ലേ​ക്ക് അ​ജി​ത് അ​ഗാ​ർ​ക്കാ​ർ ചെ​യ​ർ​മാ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചി​ല്ല. ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ക​ളി​ച്ച മു​ഹ​മ്മ​ദ് സി​റാ​ജി​നെ​യും ഒ​ഴി​വാ​ക്കി.

ന​വം​ബ​റി​ൽ ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ് ടീ​മി​ലി​ടം നേ​ടി. യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ളി​നെ റി​സ​ർ​വ് ഓ​പ്പ​ണ​റാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ജ​യ്സ്വാ​ൾ ഏ​ക​ദി​ന ടീ​മി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 19-നാ​ണ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി തു​ട​ങ്ങു​ന്ന​ത്. അ​തി​ന് മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ക​ളി​ക്കും. ഫെ​ബ്രു​വ​രി ആ​റ്, ഒ​ൻ​പ​ത്, 12 തീ​യ​തി​ക​ളി​ലാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ച്ച​ത്.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ര്‍, കെ.​എ​ല്‍. രാ​ഹു​ല്‍, ഋ​ഷ​ഭ് പ​ന്ത്, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്‌​ഷ​ർ പ​ട്ടേ​ല്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, അ​ര്‍​ഷ്ദീ​പ് സിം​ഗ്.