കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ​ഥ​രു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. സി​ഐ​എ​സ്എ​ഫ്, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, അ​മൃ​ത​സ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​വാ​ല വ​ഴി പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2023ൽ ​മ​ല​പ്പു​റം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ‌

സി​ഐ​എ​സ്എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ന​വീ​ൻ കു​മാ​ർ, ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ. മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.