ഷാരോൺ വധം: ശിക്ഷ ഇന്ന് ഉണ്ടായേക്കില്ല, വാദം നടക്കും
Saturday, January 18, 2025 10:56 AM IST
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാ വിധിയിലുള്ള അന്തിമവാദം നടക്കും. ശിക്ഷ പിന്നീടേ പ്രഖ്യാപിക്കൂവെന്നാണ് വിവരം.
കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന മൂന്നാം പ്രതി അമ്മാവന് നിര്‍മല കുമാരന് നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.