തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ബ്രൂ​വ​റി അ​നു​മ​തി​യി​ല്‍ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം. ബ്രൂ​വ​റി അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കും മു​മ്പു​ള്ള സി​പി​എ​മ്മി​ന്‍റെ ക​ടും​വെ​ട്ടാ​ണെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​തെ ത​ന്നെ ഒയാ​സി​സ് ക​മ്പ​നി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ല്‍ പോ​ലും ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​ല്ല.

ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ മ​ദ്യ മു​ത​ലാ​ളി​മാ​ര്‍​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് പോ​ലും ന​ട​ക്കാ​ത്ത കാ​ര്യ​മാ​ണി​തെ​ന്ന് ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു

ബ്രൂ​വ​റി​ക്ക് അ​നു​മ​തി ന​ല്‍​കി​യ ക​ഞ്ചി​ക്കോ​ട് മ​ഴ നി​ഴ​ല്‍ പ്ര​ദേ​ശ​മാ​ണ്. ഇ​വി​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​ണ്.

കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ചെന്നിത്തല പറഞ്ഞു.