തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. പീ​ഡ​ന​ത്തി​നു കൂ​ട്ടു​നി​ന്നെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ​യെ കു​റ്റ​ക്കാ​രി അ​ല്ലെ​ന്നു ക​ണ്ടു വെ​റു​തെ വി​ട്ടു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം എ​ന്നും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി വി​ധി​ച്ചു. വി​ചാ​ര​ണ വേ​ള​യി​ൽ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ചു എ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​മ്മ​ക്കെ​തി​രാ​യി കു​ട്ടി ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല.