പോക്സോ കേസ് പ്രതിക്ക് അഞ്ചര വര്‍ഷം കഠിനതടവും പിഴയും
Saturday, January 18, 2025 7:30 AM IST
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിക്ക് അഞ്ചര വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. കീഴാറൂര്‍ പഴിഞ്ഞിപ്പാറ വിഎസ് ഭവനില്‍ സജു(33)വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാര്‍ ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗിക പ്രദര്‍ശനം നടത്തുകയും അശ്ലീലം സംസാരിക്കുകയും ചെയ്ത കേസിലാണ് കോടതി നടപതി.
യുവാവിന് അഞ്ചര വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നും ഒടുക്കിയില്ലെങ്കില്‍ നാലു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.