മുംബൈ: പൂ​നെ-​നാ​സി​ക് ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​ൻപ​ത് പേ​ർ മ​രി​ക്കു​ക​യും എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​രാ​യ​ണ​ങ്കോ​ണി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ടെ​മ്പോ ട്രാ​വ​ല​റും മി​നി​വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ടെ​മ്പോ, മി​നി​വാ​നി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മി​നി വാ​ൻ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ബ​സി​ൽ ഇ​ടി​ച്ചു.

ദേബുബായ് തകൽക്കർ (65), ഡ്രൈവർ വിനോദ് റൊക്കഡെ (50), യുവരാജ് വാവൽ (23), ചന്ദ്രകാന്ത് ഗുഞ്ചാൽ (50), ഗീത ഗവാരെ (45), ഭൗ ബഡെ (65), നജ്മ ഹനീഫ് ഷെയ്ഖ് (35), വഷിഫ, ഇനാംദാർ (അഞ്ച്), മനീഷ പച്ചാർനെ (56) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ എട്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ സ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു.