പട്ടാമ്പിയിൽ പന്നി കുറുകെചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Friday, January 17, 2025 11:42 PM IST
പാലക്കാട്: പട്ടാമ്പിയിൽ പന്നി കുറുകെചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പട്ടാമ്പി ശങ്കരമംഗലം സ്വദേശി രതീഷ് (38) ആണ് മരിച്ചത്.
ശങ്കരമംഗലത്ത് ജനുവരി 12ന് പുലർച്ചെ രണ്ടോടെയാണ് ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രതീഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
സഞ്ചരിച്ച സ്കൂട്ടർ റോഡിലൂടെ ഓടിയ പന്നിയെ ഇടിച്ച് വീണായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.