വിതുരയിൽ ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത കാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി
Friday, January 17, 2025 9:00 PM IST
തിരുവനന്തപുരം: വിതുരയിൽ ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത കാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി. ശ്വാസംമുട്ടലിന് നൽകിയ സി-മോക്സ് ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
മേമല ഉരുളകുന്ന് സ്വദേശി വസന്തയ്ക്ക് ലഭിച്ച മരുന്നിലാണ് സൂചി കണ്ടെത്തിയത്. സംശയം തോന്നിയ വസന്ത കാപ്സ്യൂൾ തുറന്ന് നോക്കിയപ്പോളാണ് സൂചി കണ്ടത്.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും വസന്ത മരുന്ന് കഴിച്ചിരുന്നു.വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്തിയത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീ.ഡയറക്ടർ വസന്തയുടെ മൊഴിയെടുത്തു. മൊട്ടുസൂചിയും കാപ്സ്യൂളും വിശദ പരിശോദനയ്ക്കായി ശേഖരിച്ചു.