കണ്ണൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു
Friday, January 17, 2025 8:11 PM IST
കണ്ണൂർ: പാപ്പിനിശേരിയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണപുരം സ്വദേശികളാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരുടെയും മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ പിറകിൽ ലോറി വന്നിടിക്കുകയായിരുന്നു.