ക​റാ​ച്ചി: അ​ഴി​മ​തി കേ​സി​ൽ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് 14 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് ഭൂ​മി കേ​സി​ലാ​ണ് ഇ​മ്രാ​ൻ ഖാ​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇ​മ്രാ​നൊ​പ്പം കേ​സി​ൽ പ്ര​തി​യാ​യ ഭാ​ര്യ ബു​ഷ്റ ബീ​ബി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. 2023 ഡി​സം​ബ​റി​ൽ ദേ​ശീ​യ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ ഇ​മ്രാ​നും ഭാ​ര്യ​ക്കും മ​റ്റ് ആ​റ് പേ​ര്‍​ക്കു​മെ​തി​രെ ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ഇ​പ്പോ​ൾ ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

തോ​ഷ​ഖാ​ന അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​മ്രാ​ൻ ഖാ​ൻ ഇ​പ്പോ​ൾ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. അ​തി​നി​ട​യി​ലാ​ണ് പു​തി​യ അ​ഴി​മ​തി കേ​സി​ൽ കൂ​ടി ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.