ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന 12 ഇ​ന്ത്യ​ക്കാ​ർ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പ​തി​നെ​ട്ട് പേ​രി​ൽ 16 പേ​രെ കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ദീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

126 പേ​രാ​ണ് റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്. ഇ​തി​ൽ 96 പേ​രെ ഇ​തി​നോ​ട​കം തി​രി​കെ എ​ത്തി​ച്ചെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യാ​യ ബി​നി​ൽ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം തി​രി​കെ എ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ബി​നി​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും ര​ൺ​ദീ​ർ പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി​യാ​യ ജ​യി​ൻ കു​ര്യ​ൻ മോ​സ്കോ​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് റ​ഷ്യ​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ബി​നി​ല്‍ ബാ​ബു കൊ​ല്ല​പ്പെ​ട്ട​ത്.

ബി​നി​ലി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ ജ​യി​ന്‍ കു​ര്യ​നും സ​മാ​ന​മാ​യി ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ല​ക്ട്രീ​ഷ്യ​ന്മാ​രാ​യ ഇ​രു​വ​രും റി​ക്രൂ​ട്ടിം​ഗ് ച​തി​യി​ല്‍​പെ​ട്ടാ​ണ് റ​ഷ്യ​ന്‍ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലെ​ത്തി​യ​ത്.