കൊ​ച്ചി: മ​ഹാ​ക​വി ജി.​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ സ്മ​ര​ണ​യ്ക്ക് ഗു​രു​വാ​യൂ​ര​പ്പ​ൻ ട്ര​സ്റ്റ് ന​ൽ​കു​ന്ന ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം ക​ഥാ​കൃ​ത്ത് കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്. "ഗോ​പ' എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. പ്ര​ശ​സ്തി​പ​ത്രം, ശി​ല്പം, മു​പ്പ​തി​നാ​യി​രം രൂ​പ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് എ​റ​ണാ​കു​ളം സ​മ​സ്ത കേ​ര​ളാ സാ​ഹി​ത്യ പ​രി​ഷ​ത്ത് മ​ന്ദി​ര​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് പുരസ്കാരം നൽകും. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സി. ​രാ​ധാ​കൃ​ഷ്ണ​നാണ് പു​ര​സ്കാ​രം ന​ൽ​കുക. പ്ര​ശ​സ്ത സാ​ഹി​ത്യ നി​രൂ​പ​ക​ൻ കെ.ബി.പ്ര​സ​ന്ന​കു​മാ​ർ, പ്ര​ശ​സ്ത ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​എ​ച്ച്. ദി​രാ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.