ഹൊ​ബാ​ർ​ട്ട്: വ​നി​ത​ക​ളു​ടെ ആ​ഷ​സ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​ന​ത്തി​ൽ 86 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 309 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 42.2 ഓ​വ​റി​ൽ 222 റ​ൺ​സി​നു പു​റ​ത്താ​യി.

ഹൊ​ബാ​ർ​ട്ട് ബെ​ല്ലെ​റി​വ് ഓ​വ​ലി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സ്ട്രേ​ലി​യ​യ്ക്ക് സെ​ഞ്ചു​റി നേ​ടി​യ ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും (102) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ത​ഹ്‌​ലി​യ മ​ക്ഗ്രാ​ത്തി​ന്‍റെ​യും (55) ബേ​ത് മൂ​ണി​യു​ടെ​യും (50) ഇ​ന്നിം​ഗ്സു​ക​ളാ​ണ് ആ​തി​ഥേ​യ​ർ​ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 38 റ​ൺ​സെ​ടു​ത്ത ജോ​ർ​ജി​യ വെ​യ​ർ​ഹാം പു​റ​ത്താ​കാ​തെ നി​ന്നു.

ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ലോ​റ​ൻ ബെ​ൽ, നാ​റ്റ് സി​വ​ർ-​ബ്ര​ന്‍റ്, ചാ​ർ​ലി ഡീ​ൻ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ലോ​റ​ൻ ഫി​ല​ർ, സോ​ഫി എ​ക്ല​സ്റ്റ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ടാ​മ്മി ബ്യൂ​മോ​ണ്ട് (54), നാ​റ്റ് സി​വ​ർ-​ബ്ര​ന്‍റ് (61), ഡാ​നി വ്യാ​ട്ട് ഹോ​ഡ്ജ് (35), ആ​മി ജോ​ൺ​സ് (30) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. അ​ഞ്ചു ബാ​റ്റ​ർ​മാ​ർ​ക്ക് ര​ണ്ട​ക്കം പോ​ലും കാ​ണാ​നാ​യി​ല്ല.

ഓ​സീ​സി​നു വേ​ണ്ടി 46 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ലാ​ന കിം​ഗ് ആ​ണ് ഇം​ഗ്ലീ​ഷ് നി​ര​യെ ത​ക​ർ​ത്ത​ത്. മേ​ഗ​ൻ ഷ​ട്ട് മൂ​ന്നും ജോ​ർ​ജി​യ വെ​യ​ർ​ഹാം ര​ണ്ടും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.