കോ​ഴി​ക്കോ​ട്: ന​ട​നും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി. മാ​ര്‍​ച്ച് 24ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് കേ​സ് മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

2023 ഒ​ക്ടോ​ബ​ര്‍ 27-ന് ​സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ നീ​ക്കം.